Massachusetts Institute of Technology ലെ Byoungwoo Kang യും Gerbrand Ceder യും സെക്കന്റുകള്‍ കൊണ്ട് ലിഥിയം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള വഴി കണ്ടെത്തിയിരിക്കുന്നു.
ലിഥിയം അയോണ്‍ storage electrode ല്‍ നിന്ന് electrolyte ലൂടെ ഒഴുകി എതിര്‍ cathode ല്‍ എത്തി രാസബന്ധനത്തിലേര്‍പ്പെടുമ്പോളാണ് വൈദ്യുത കറന്റ് ഉണ്ടാകുന്നത്. റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇതിന്റെ വിപരീതം സംഭവിക്കും. ലിഥിയം അയോണിനെ cathode ല്‍ നിന്ന് അടര്‍ത്തി മാറ്റി anode ല്‍ സംഭരിക്കും.
ചാര്‍ജ്ജിങ്ങിന്റെ വേഗത അയോണുകളുടെ ഒഴുക്കിന്റെ വേഗതയെ ആശ്രയിച്ചിരിക്കും. ഗവേഷകര്‍ cathode ന്റെ ഉപരിതലത്തില്‍ lithium phosphate glass പൂശിയും, nanoparticle clumps ഉം ഉപരിതലത്തിന്റെ ആകൃതി മാറ്റവും കാര്‍ബണ്‍ പോലുള്ള additives ഉപയോഗിച്ച് ഈ വേഗത വര്‍ദ്ധിപ്പിച്ചു. nickel oxide ഉം വേഗത വര്‍ദ്ധിപ്പിക്കും.
– from nature