അമേരിക്കന്‍ Department of Energy യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിര്‍മ്മിച്ച ആദ്യത്തെ 75 ആണവ നിലയങ്ങളുടെ അധികച്ചിലവ് $10,000 കോടി ഡോളറില്‍ അധികമാണ്. ഇത് Three Mile Island ലെ ആണവ ദുരന്തത്തിന് മുമ്പുള്ള കാര്യമാണ്.
| Construction Started |
Estimated Overnight Costs |
Actual Overnight Costs |
Percent Overrun |
| 1966-67 | $ 560/kWe | $1,170/kWe | 209% |
| 1968-69 | $ 679 | $2,000 | 294% |
| 1970-71 | $ 760 | $2,650 | 348% |
| 1972-73 | $1,117 | $3,555 | 318% |
| 1974-75 | $1,156 | $4,410 | 381% |
| 1976-77 | $1,493 | $4,008 | 269% |
(Joskow, Massachusetts Institute of Technology, The Economics of Investment in New Nuclear Power Plants in the U.S, EIA Midterm Energy Outlook Conference, April 12, 2005. Note: Figures are in 2002$/kWe )
ഈ economic track record ആണ് അമേരിക്കയിലെ ആണവ വ്യവസായത്തെ തകര്‍ത്തത്. അങ്ങനെ Forbes മാസിക പ്രഖ്യാപിച്ചു “അമേരിക്കന്‍ ആണവോര്‍ജ്ജ വ്യവസായത്തിന്റെ തകര്‍ച്ച നമ്മുടെ ബിസിനസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ managerial disaster ആണ്.” ശരിയോ? ബോധമുള്ള ഏത് മനുഷ്യന്‍ ഈ track record ഉള്ള ഒരു വ്യവസായത്തിന്റെ ലോണിന് ജാമ്യം നില്‍ക്കും?
കഴിഞ്ഞ ജൂലൈയില്‍ 6 പ്രധാന അമേരിക്കന്‍ ബാങ്കുകള്‍ ആയ Citigroup, Credit Suisse, Lehman Brothers, Goldman Sachs, Merrill Lynch & Morgan Stanley (അവയില്‍ പലതും ഇപ്പോള്‍ ഇല്ല.) Department of Energy (DOE) ക്ക് ഒരു കത്ത് അയച്ചു. ആണവ കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുന്ന കടത്തിന് അമേരിക്കന്‍ നികുതിദായകര്‍ 100% ജാമ്യം നിന്നില്ലെങ്കില്‍ ബാങ്കുകള്‍ക്ക് മൂലധന മാര്‍ക്കറ്റിനെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്ന്.
– from greenpeace
പൊതുജനം കഴുത. അവരെ കഴുതകളാക്കുന്ന മാധ്യമങ്ങളും സിനിമയും സംഗീതവും വിജയിക്കട്ടെ.ലൈഫ് എന്‍ചോയ് ചെയ്യാനുള്ളതല്ലേ !ഇന്‍ഡ്യയില്‍ അങ്ങനെ പേടിക്കേണ്ട. ഇവിടെ ആണവോര്‍ജ്ജം പരമ രഹസ്യമല്ലേ. എത്ര ചിലവായി എത്ര വിഴുങ്ങി എന്നതിന്റെ ഒന്നും ഒരു കണക്കുമില്ല.