മലിനീകരിക്കപ്പെട്ട ആഹാരം

ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവ:

EWG യുടെ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടവയായി കണ്ടത് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ്. 12 മലിനീകരിക്കപ്പെട്ട ആഹാര വസ്തുക്കളില്‍ 7 എണ്ണം പഴവര്‍ഗ്ഗങ്ങളാണ്. പീച്ച് ആണ് ഏറ്റവും അധികം മലിനീകരിക്കപ്പെട്ടവ. അതിന് ശേഷം ആപ്പിള്‍, nectarines, ഞാവല്‍പ്പഴം(strawberries), ചെറി, ഇറക്കുമതിചെയ്ത മുന്തിരി, സബര്‍ജന്‍പഴം(pears) ഇവയാണ് 7 പഴവര്‍ഗ്ഗങ്ങള്‍.
ഇവയില്‍:

  • Nectarines സാമ്പിളുകളില്‍ 97.3% വും കീടനാശിനി അടങ്ങിയതായിരുന്നു. പീച്ച് 96.7% വും ആപ്പിള്‍ 94.1 വും മലിനീകരിക്കപ്പെട്ടിരുന്നു.
  • ഒരു സാമ്പിളില്‍ തന്നെ പല കീടനാശിനി അടങ്ങിയ കാര്യത്തില്‍ പീച്ചാണ് മുന്നില്‍. 87% സാമ്പിളുകളിലും രണ്ടോ അതിലധികമോ കീടനാശിനി അടങ്ങിയിരുന്നു. nectarines സാമ്പിളുകളില്‍ ഇത് 85.3% വും ആപ്പിളുകളില്‍ 82.3% വും.
  • പീച്ചിലും ആപ്പിളിലുമാണ് ഏറ്റവും അധികം എണ്ണം കീടനാശിനികള്‍ കണ്ടത്. ഒരു സാമ്പിളില്‍ തന്നെ 9 കീടനാശിനികള്‍ കണ്ടെത്തി. ഞാവല്‍പ്പഴത്തിലും ഇറക്കുമതിചെയ്ത മുന്തിരിയിലും 8 കീടനാശിനികള്‍ ഒരു സാമ്പിളില്‍ തന്നെ ഉണ്ടായിരുന്നു.
  • മൊത്തം കീടനാശിനി കണ്ടെത്തിയതില്‍ പീച്ചാണ് മുമ്പില്‍. മൊത്തം സാമ്പിളുകളിലും കൂടി 53 കീടനാശിനികള്‍ ഉണ്ടായിരുന്നു. ആപ്പിള്‍ സാമ്പിളുകളില്‍ 50 ഉം ഞാവല്‍പ്പഴത്തില്‍ 38 ഉം കീടനാശിനികള്‍ ഉണ്ടായിരുന്നു.

പച്ചക്കറികളുടെ കൂട്ടത്തില്‍ Sweet bell കുരുമുളക്‌ , celery, കാബജ്‌(kale), പച്ചടിച്ചീര(lettuce), ക്യാരറ്റ് എന്നിവയിലാണ് കീടനാശിനികള്‍ ഏറ്റവും കൂടുതല്‍.

  • Celery സാമ്പിളുകളില്‍ 94.1 ഉം മലിനീകരിക്കപ്പെട്ടതായിരുന്നു. 81.5% വുമായി sweet bell കുരുമുളക്‌ പിറകിലുണ്ട്. ക്യാരറ്റുകളില്‍ 82.3% ലും കീടനാശിനി ഉണ്ടായിരുന്നു.
  • ഒരു സാമ്പിളില്‍ തന്നെ പല കീടനാശിനി അടങ്ങിയ കാര്യത്തില്‍ Celery ക്കാണ് ഒന്നാം സ്ഥാനം. 79.8%. sweet bell കുരുമുളക്‌ ല്‍ 62.2% വും kale ല്‍ 53.1 വും.
  • ഏറ്റവും അധികം കീടനാശിനികള്‍ പ്രയോഗിക്കപ്പെട്ടതില്‍ ഒന്നാമന്‍ Sweet bell കുരുമുളക്‌ ആണ്. 11 കീടനാശിനികളാണ് അവയില്‍ ഉപയോഗിച്ചത്. കാബജില്‍ അത് 10 ഉം, പച്ചടിച്ചീര, celery ല്‍ 9 ഉം.
  • മൊത്തം കീടനാശിനി ഉപയോഗത്തില്‍ മുമ്പില്‍ Sweet bell കുരുമുളക്‌ ആണ്. 64 കീടനാശിനികളാണ് മൊത്തത്തില്‍ അവയില്‍ ഉപയോഗിച്ചത്. പച്ചടിച്ചീരയില്‍ 57 ഉം ക്യാരറ്റില്‍ 40 ഉം.

ഏറ്റവും കുറവ് കീടനാശിനി പ്രയോഗിച്ചത്:

പച്ചക്കറികളില്‍ ഉള്ളി, മധുര ചോളം, ശതാവരിച്ചെടി(asparagus), മധുര പയര്‍ (peas), മുട്ടക്കോസ്‌(cabbage), വഴുതിന(eggplant), broccoli, തക്കാളി, മധുരക്കിഴങ്ങ്‌ തുടങ്ങിയവയില്‍ കുറവ് കീടനാശിനികളേ അടങ്ങിയിട്ടുള്ളു.

  • പകുതി തക്കാളിയിലും (53.1%), broccoli (65.2%), വഴുതിന (75.4 percent), മുട്ടക്കോസ്‌ (82.1 percent), മധുര പയര്‍ (77.1 percent) യിലും ദോഷമുള്ള കീടനാശിനികളൊന്നുമില്ലായിരുന്നു. ശതാവരിച്ചെടി, മധുര ചോളം, ഉള്ളി തുടങ്ങിയവയില്‍ 90% സാമ്പിളുകളിലും കീടനാശിനികളില്ലായിരുന്നു.
  • പല കീടനാശിനികള്‍ ഒരു സാമ്പിളുകള്‍ കാണുന്നതിനുള്ള സാധ്യത ഈ കുറഞ്ഞ കീടനാശിനി പ്രയോഗം നടന്ന പച്ചക്കറികളില്‍ വിരളമായിരുന്നു. തക്കാളിയാണ് ഉള്ളതില്‍ അധികം. 13.5% സാമ്പിളുകളില്‍ ഒന്നില്‍ കൂടുതല്‍ കീടനാശിനിയുണ്ടായിരുന്നു. ഉള്ളിയിലും ചോളത്തിലും പലകീടനാശിനി ഉണ്ടായിരുന്നതേയില്ല.
  • ഒരു സാമ്പിളില്‍ തന്നെ പല കീടിനാശിനി ഉണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ എണ്ണം കണ്ടെത്തിയത് 5 ആണ്.
  • Broccoli ലാണ് മൊത്തം കീടനാശിനികളുടെ എണ്ണം കൂടുതല്‍ കണ്ടത്. 28 കീടനാശിനികള്‍ ഇവയില്‍ പ്രയോഗിച്ചു.

പഴവര്‍ഗ്ഗങ്ങളില്‍ ഏറ്റവും കുറവ് കീടനാശിനി ഉപയോഗിച്ചത് avocados, കൈതച്ചക്ക(pineapples), മാങ്ങ, kiwi, ഓമക്ക(papayas), തണ്ണീര്‍മത്തന്‍(watermelon), ചെറുമധുരനാരങ്ങ (grapefruit) തുടങ്ങിയവയിലാണ്.

  • കൈതച്ചക്ക, മാങ്ങ, avocado സാമ്പിളുകളില്‍ 10% ല്‍ താഴെ മാത്രമേ കീടനാശിനി ഉണ്ടായിരുന്നുള്ളു. 1% ല്‍ താഴെയുള്ളവയില്‍ മാത്രമേ പല കീടനാശിനി കണ്ടൊള്ളു.
  • മൊത്തം സാമ്പിളുകളില്‍ 54.5% കീടനാശിനി ഉണ്ടായിരുന്ന ചെറുമധുരനാരങ്ങയില്‍ പല കീടനാശിനി ഉണ്ടായിരുന്നത് 17.5% ആണ്. അതുപോലെ 28.1% കീടനാശിനി ഉണ്ടായിരുന്ന തണ്ണീര്‍മത്തനില്‍ 9.6 % എണ്ണത്തില്‍ മാത്രമേ പല കീടനാശിനി ഉണ്ടായിരുന്നുള്ളു.

– from foodnews

കീടനാശിനി അളവ് നമ്മുടെ നാട്ടില്‍ ഇതേ പോലെ ആയിരിക്കണമെന്നില്ല. പക്ഷേ സൂക്ഷിക്കുക.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നന്നായി കഴുകുക. വെള്ളത്തില്‍ കുറേ നേരം ഇട്ടുവെക്കുക. ആപ്പിള്‍ പോലുള്ളവ തോടോടെ തിന്നരുത്. കഴിയുമെങ്കില്‍ വീട്ടില്‍ ഒരു അടുക്കള തോട്ടം നിര്‍മ്മിക്കുക. കുട്ടികളേയും കൂട്ടത്തില്‍ കൂട്ടുക. ഒരു പച്ചമുളകെങ്കിലും വീട്ടില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ല കാര്യം. അധികം ഉള്ളവ അയല്‍ക്കാരുമായി പങ്കുവെക്കുക.
ഇത് മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് ഗുണം ചെയ്യും.

കേന്ദ്ര മന്ത്രി ഉള്‍പ്പടെ അധികാരികള്‍ കീടനാശിനി കമ്പനികളുടെ ദല്ലാള്‍മാരാണ്. അത്തരക്കാരേയും അവരുടെ പാര്‍ട്ടികളേയും മുന്നണികളേയും തോല്‍പ്പിച്ച് അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക.

ഒരു അഭിപ്രായം ഇടൂ