വൈദ്യുത മോട്ടോറുകള്‍ക്ക് നാനോട്യൂബ് ഘടകം

കാര്‍ബണ്‍ നാനോട്യൂബകള്‍ ഉപയോഗിച്ചാല്‍ വൈദ്യുത മോട്ടോറുകളുടെ ദക്ഷത വളരെ കൂടുമെന്ന് ഫിന്‍ലാന്റിലെ Oulu in Oulu സര്‍വ്വകലാശാല ഗവേഷകര്‍ പറയുന്നു. Advanced Materials എന്ന ജേണലിലാണ് അവരുടെ റിപ്പോര്‍ട്ട് വന്നത്. കാര്‍ബണ്‍-ചെമ്പ് ബ്രഷുകളേകാള്‍ 10 ഇരട്ടി പ്രതിരോധം കുറവാണ് കാര്‍ബണ്‍ നാനോട്യൂബ് ബ്രഷുകള്‍ക്ക്. കറങ്ങുന്ന വൈദ്യുത സ്വിച്ചുകള്‍ക്ക് അവശ്യം വേണ്ട ഒരു ഘടമാണ് Brush contacts.

നാനോട്യൂബകളുടെ വൈദ്യുത, മെക്കാനിക്കല്‍ സ്വഭാവങ്ങള്‍ മൂലമാണിത്. പഠനത്തിന് ഉപയോഗിച്ച നാനോട്യൂബകള്‍ ശുദ്ധ കാര്‍ബണ്‍ കൊണ്ട് നിര്‍മ്മിച്ച 30 നാനോ മീറ്റര്‍ വ്യാസം ഉള്ളവയാണ്. (മനുഷ്യന്റെ തലമുടി 100,000 നാനോ മീറ്റര്‍ ആണെന്ന് ഓര്‍ക്കുക) നാനോട്യൂബകള്‍ ഭാരം കുറഞ്ഞവയും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. വൈദ്യുതിയുടേയും ചൂടിന്റേയും നല്ല ചാലകങ്ങളാണാണിവ.

ഈ സ്വഭാവങ്ങള്‍ കൊണ്ടാണ് ഗവേഷകര്‍ നാനോട്യൂബകള്‍ ബ്രഷുകള്‍ക്ക് വേണ്ടി പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്. ബ്രഷ് കോണ്ടാക്റ്റുകള്‍ കറങ്ങുന്ന ലോഹചക്രത്തിനെതിരെ അമര്‍ത്തി വെക്കുന്ന ചാലകങ്ങളാണ്. വൈദ്യുതി ബ്രഷ് കോണ്ടാക്റ്റുകളിലൂടെയാണ് പ്രവഹിക്കുന്നത്.

നാനോട്യൂബ് ബ്രഷ് കോണ്ടാക്റ്റുകള്‍ നഷ്ടം 90% കുറക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

– from greencarcongress

ഒരു അഭിപ്രായം ഇടൂ