ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി.

ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW ന്റെ Loharinag-Pala പ്രൊജക്റ്റ്. പവര്‍കട്ട് ധാരാളം അനുഭവിക്കുന്ന ഈ രാജ്യങ്ങളില്‍ ഇവ 150,000MW വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പറയുന്നു. എന്നാല്‍ ഈ അണക്കെട്ടുകള്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

അണക്കെട്ടുകള്‍ ഭൂപ്രദേശത്തേയും, പരിസ്ഥിതിയേയും, പ്രദേശത്തെ സമ്പദ്ഘടനയേയും മൊത്തത്തില്‍ മാറ്റിമറിക്കുന്നു. അതൊടൊപ്പം ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിക്കുകയും ചെയ്യും എന്ന് International Rivers എന്ന സന്നദ്ധ സംഘടന പറയുന്നു. “ഡാം കെട്ടുന്നതും വെള്ളത്തിന്റെ ഗതി തിരിച്ചുവിടുന്നതും താഴോട്ടുള്ള ഒഴുക്കിനെ ബാധിക്കും. അത് കൃഷി, മീന്‍പിടുത്തം ഒക്കെ തകര്‍ത്ത് മൊത്തം ജനജീവിതത്തിന് തന്നെ ഭീഷണിയാകും,”ഈ റിപ്പോര്‍ട്ടെഴുതിയ ഏഷ്യയിലെ ഒരു പ്രധാനപ്പെട്ട ജല-ഊര്‍ജ്ജ വിദഗ്ദ്ധനായ Shripad Dharmadhikary പറഞ്ഞു.

ഡാമുകളൊന്നും പരിസ്ഥിതി ആഘാതം പരിശോധിക്കാതെ ആസൂത്രണം ചെയ്യുന്നവയാണ്. പദ്ധതിയില്‍ പറയുന്ന എല്ലാ ഡാമുകളും പണിഞ്ഞു കഴിഞ്ഞാല്‍ അത് ഡാം റിസര്‍വോയറുകളും, ടണലുകളും, വൈദ്യുത ലൈനുകളും ഒക്കെ ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ സഞ്ചയമായി ആയിരക്കണക്കിന് വീടുകളും , നദികളും, കാടുകളും, ആത്മീയ സ്ഥലങ്ങളും എന്തിന് ഏറ്റവും ഉയരത്തിലെ ഹൈവേ ആയ കാരകോണം ഹൈവേയുടെ ഭാഗങ്ങളും നശിപ്പിക്കുന്ന ഒന്നാകും.

കൂടാതെ കാലാവസ്ഥാ മാറ്റം അണക്കെട്ടുകളില്‍ നിന്ന് കിട്ടുമെന്ന് പദ്ധതിയിടുന്ന വൈദ്യുതിയുടെ അളവ് കുറക്കും. ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത് മലകളില്‍ നിന്ന് കൂടുതല്‍ എക്കല്‍ ഒഴികി താഴേക്കെത്തുന്നതിന് കാരണമാകുന്നു. അത് അണക്കെട്ടിന്റെ സംഭരണ ശേഷി കുറക്കും. കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ ഹിമാലയ്തിലെ മഞ്ഞ് ഉരുകുന്നതിന് കാരണമായിരിക്കുകയാണ്. ഇത് ആപ്രദേശത്തെ ജലസംഭരണിയായ മഞ്ഞ് വേഗം ഉരുകി ഇല്ലാതാകുന്നതിന് കാരണമാകുന്നു. മഞ്ഞ് മൂടിയ പര്‍വ്വതങ്ങളെല്ലാം ഉടനേ തന്നെ പാറക്കല്ലിന്റെ പര്‍വ്വതങ്ങളാകും. മഞ്ഞ് ഉരുകുന്നതിനാല്‍ കൂടുതല്‍ വെള്ളം താഴേക്കെത്തും അത് അണക്കെട്ടില്‍ നിറഞ്ഞ് അതിന്റെ സുരക്ഷിതത്തേയും ബാധിക്കും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാകിസ്ഥാന്‍, ഇന്‍ഡ്യ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയയിടങ്ങള്‍ വന്‍തോതിലുള്ള അണക്കെട്ട് നിര്‍മ്മാണം നടക്കുന്നു. ഭൂട്ടാന്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ച് വൈദ്യുതി ഇന്‍ഡ്യക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാന് അവരുടെ 30% കൂടി ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കണം. ജലവൈദ്യുത പദ്ധതികള്‍ ചിലവ് കുറഞ്ഞതാണ്. അതിനാല്‍ എല്ലാവരും ഇതിന്റെ പിറകേയാണ്.

— സ്രോതസ്സ് guardian

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ