ഹംഗറിയുടെ ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം

Budapest ല്‍ നിന്ന് 180 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് Bataapati എന്ന സ്ഥലത്ത് ഹംഗറി ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഇതിന്റെ പണി 2006 മുതല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഭൂ നിരപ്പിലുള്ള സംഭരണിയും നിയന്ത്രണ സംവിധാനവുമാണുള്ളത്. ഒരു ഗ്രാനൈറ്റ് മലയുടെ അടിയില്‍ ഭൂഗര്‍ഭ സംഭരണിയുടെ പണി നടന്നു വരുന്നുണ്ട്.

മുഴുവന്‍ പണി പൂര്‍ത്തിയായാല്‍ 3,000 ബാരല്‍ ആണവ മാലിന്യങ്ങള്‍ ഇതില്‍ സൂക്ഷിക്കാനാവും. ഹംഗറിക്ക് ഒരു ആണവ നിലയമാണ് ഉള്ളത്. Paks ല്‍. പ്രതി വര്‍ഷം 160-170 ഘനമീറ്റര്‍ ആണവ മാലിന്യം ഉത്പാദിപ്പിക്കുന്ന Paks നിലയം ഈ സംഭരണ സ്ഥലത്തുനിന്ന് 100 കിലോമീറ്റര്‍ അകലെയാണ്. റിയാക്റ്റര്‍ പാനല്‍ നീക്കം ചെയ്യുന്നത് 20,000 ഘനമീറ്റര്‍ മാലിന്യം സൃഷ്ടിക്കും എന്ന് Paks ഉദ്യോഗസ്ഥന്‍ AFP യോട് പറഞ്ഞു.

15.2 കോടി യൂറോ ആണ് ഈ മാലിന്യ സംഭരിക്ക് ചിലവായത് .12 കോടി യൂറോ ജിയോളജിക്കല്‍ ഗവേഷണത്തിനും സൈറ്റ് ശരിയാക്കാനും ചിലവായി.

– from energy-daily

ആണവ വെള്ളാനക്ക് ചേര്‍ന്ന കക്കൂസ്!
നമ്മുടെ നാട്ടില്‍ ആണവ കക്കൂസ് നിര്‍മ്മിക്കേണ്ടെ? എന്തിന് ഇവിടെ മനുഷ്യന് എന്ത് വില. ….

5 thoughts on “ഹംഗറിയുടെ ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം

  1. അമേരിക്കയ്ക്കു കൊടുത്താല്‍ മതി. പണ്ട്‌ ഇറാക്കില്‍ ഇട്ടതു പോലുള്ള DU Bombs ഉണ്ടാക്കാന്‍ അവര്‍ക്കു വേണി വരും
    ഇനി ഒരു പക്ഷെ അത്ര കാലമൊന്നും ചിലപ്പോള്‍ ഉണ്ടായില്ലെന്നും വന്നേക്കാം

    1. അവര്‍ക്ക് ഇപ്പോള്‍ തന്നെ 104 ആണവ നിലയങ്ങള്‍ ഉണ്ട്. അതില്‍ നിന്നുള്ള മാലിന്യങ്ങള്‍ തന്നെ ഒഴുവാക്കാന്‍ പാടുപെടുകയാണ് അവര്‍.
      https://mljagadees.wordpress.com/2008/10/29/cost-of-yucca-mountain-nuclear-repository-is-rising/

  2. ആണവോര്‍ജ്ജം ഒരു വെള്ളാനയാണെന്നതിന് സംശയമില്ല. എന്തെന്നാല്‍, ആണവ നിലയങ്ങള്‍ക്കൊന്നും തന്നെ ലാഭം ഉണ്ടാക്കാനോ മുടക്കുമുതല്‍ തിരികെ തരാനോ പോലും ഇതുവരെ സാധിച്ചിട്ടില്ല. Green energy project-കളെപ്പോലെ തന്നെ സര്‍ക്കാര്‍ സബ്സിഡി തിന്ന് ജീവിക്കുന്ന ഒരു പരാന്നഭോജിയാണ് അത്.
    പക്ഷെ, ഒസാമ ബിന്‍ ലാഡനുള്ള മറുപടി മല്ലികാ ഷെരാവത്തല്ല എന്ന് പറഞ്ഞതുപോലെ, ആണവോര്‍ജ്ജത്തിനുള്ള മറുപടി alternate energy അല്ല. ആണവ പ്രോജക്ടുകളെക്കാള്‍ കൂടുതല്‍ സബ്സിഡി തിന്നുന്നത് alternative energy projects ആണ്.
    ഇന്‍ഡ്യയിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണം ആണവ നിലയങ്ങള്‍ ഇല്ല എന്നതല്ല. ഊര്‍ജജ മേഖല ഒരു സര്‍ക്കാര്‍ കുത്തകയാണെന്നതാണ് പവര്‍ക്കട്ടുകള്‍ക്കും ലോഡ് ഷെഡിങ്ങിനും ഒക്കെ കാരണം. വെള്ളാനകളായ സ്റ്റേറ്റ് വൈദ്യുതി ബോര്‍ഡുകളെ പിരിച്ചുവിട്ട് ഊര്‍ജ്ജ മേഖലയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുക – പ്രശ്നം തീരാവുന്നതേയുള്ളൂ.

    ജൈതാപൂരില്‍ നടക്കുന്നത് ജനങ്ങളുടെ മൌലികാവകാശമായ സ്വകാര്യ സ്വത്തവകാശത്തിനു നേരേ സര്‍ക്കാര്‍ നടത്തുന്ന നഗ്നവും ക്രൂരവുമായ കൈയ്യേറ്റമാണ്. ഇതുതന്നെയാണ് നമ്മുടെ ആദിവാസി മേഖലയിലെ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. പക്ഷെ ഇതില്‍ ഇടതര്‍ എന്തിനെതിരെയാണ് പ്രതിഷേധിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ജനങ്ങളുടെ നേരെയുള്ള ഭരണകൂട ഭീകരതയെ എതിര്‍ക്കാതിരിക്കുവാന്‍ മനസ്സാക്ഷിയുള്ള ആര്‍ക്കും സാധിക്കുകയില്ല എന്നത് ശരിതന്നെ. പക്ഷെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഇടതര്‍ക്ക് പറയാനുണ്ടോ? ഇന്‍ഡ്യന്‍ ഭരണകൂടം നടപ്പിലാക്കുന്നതും, ഇടതര്‍ അകമഴിഞ്ഞ് പിന്തുണക്കുന്നതുമായ സോഷലിസ്റ്റ് നയങ്ങള്‍ തന്നെയാണ് ഇതിന്റെയൊക്കെ അടിസ്ഥാന പ്രശ്നം എന്നത് അനിഷേധ്യമാണ്. സ്വകാര്യ സ്വത്തവകാശത്തെ നിരാകരിക്കുന്നതാണ് ഇടത് ഐഡിയോളജി. അത് അസന്ദിഗ്ധമായി ഇക്കാലത്തുപോലും പറയാന്‍ അവര്‍ക്ക് മടിയുമില്ല – കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ‘ഭൂമി പൊതുസ്വത്ത്’ എന്ന ലഘുലേഖ കാണുക. ഭരണഘടനയിലെ മൌലികാവകാശമായിരുന്ന സ്വത്തവകാശം എടുത്തു കളഞ്ഞതും സോഷലിസ്റ്റുകള്‍ തന്നെ. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ കൈകടത്തല്‍ വേണമെന്ന് വാദിച്ചിട്ട് ആ സര്‍ക്കാര്‍ അമിതാധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ വിലപിച്ചിട്ട് എന്ത് കാര്യം?

    ഭീമന്‍ സര്‍ക്കാ‍ര്‍, വന്‍ ബജറ്റ് കമ്മി, ഇന്‍ഫ്ലേഷനിസം, ഓവര്‍ റെഗുലേഷന്‍, ബ്യൂറോക്രസി തുടങ്ങിയ സ്റ്റേറ്റിസ്റ്റ് വൈറസുകള്‍ക്കെതിരെ അമേരിക്കയില്‍ സാധാരണ ജനങ്ങള്‍ ടീപാര്‍ട്ടി മൂവ്മെന്റില്‍ അണിനിരന്നു ഒബാമയുടെ creeping socialism-ത്തിന് ചുട്ട മറുപടി നല്‍കുകയും ചെയ്തു. ഗവണ്മെന്റിനോട് അവര്‍ പറഞ്ഞത് ‘get out of our lives, we will just do fine without you’ എന്നാണ്. ഇത് അമേരിക്കയുടെ ഭാവിയെക്കുറിച്ച് ഒരു ചെറിയ ശുഭ പ്രതീക്ഷയെങ്കിലും നല്‍കുന്നു. യൂറോപ്പിലും മറ്റും കൂടുതല്‍ സര്‍ക്കാര്‍ entitlement-കള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരുവിലിറങ്ങിയ കാലത്താണ് ഇതു നടന്നതെന്ന് ഓര്‍ക്കുക.

    നമുക്കും വേണം ഒരു ടീ പാര്‍ട്ടി മൂവ്മെന്റ്.

  3. “ആണവ പ്രോജക്ടുകളെക്കാള്‍ കൂടുതല്‍ സബ്സിഡി തിന്നുന്നത് alternative energy projects ആണ്.”
    താങ്കള്‍ക്ക് ഈ കണക്ക് ലഭിച്ചത് എവിടെ നിന്നാണ് എന്ന് അറിഞ്ഞാല്‍കൊള്ളാം.

    സത്യം നേരെ തിരിച്ചാണ് സുഹൃത്തേ. ഫോസില്‍ ഇന്ധനത്തിന് ലോകം മുഴുവന്‍ സര്‍ക്കാരുകള്‍ $50,000 കോടി ഡോളര്‍ സബ്സിഡിയാണ് നല്‍കുന്നത്. ഫോസില്‍ ഇന്ധന ഊര്‍ജ്ജത്തിന് 100 വര്‍ഷത്തെ ചരിത്രമുണ്ട്. അത് വിജയിച്ച വ്യവസായമാണ്. അതിന് സബ്സിഡി നല്‍കേണ്ട കാര്യമില്ല.

    എന്നാല്‍ പുനരുത്പാദിതോര്‍ജ്ജം പുതിയതാണ്. അതിനാണ് സബ്സിഡി നല്‍കേണ്ടത്. കൂടാതെ അതിന്റെ പ്രധാന input സൌജന്യമായി ലഭിക്കുന്ന സൂര്യപ്രകാശമോ കാറ്റോ ഒക്കെയാണ്. എന്തുകൊണ്ട് അത് കൂടുതല്‍ ഉപയോഗിച്ചുകൂടാ? ജനങ്ങള്‍ ഇപ്പോള്‍ അത് തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ച് ജപ്പാന്‍ ആണവ ദുരന്തത്തോടുകൂടി.

    ഒബാമയോട് ജനങ്ങള്‍ക്ക് ദേഷ്യം വരുന്നത് change എന്ന് പറഞ്ഞ് ബുഷിന്റെ നയങ്ങള്‍ അതുപോലെ പിന്‍തുടരുന്നതുകൊണ്ടാണ്. വിസ്കോണ്‍സിന്‍ സമരത്തിലിറങ്ങിയപ്പോള്‍ യൂണിയന് സഹായം ചെയ്യുമെന്ന് പറഞ്ഞ ഒബാമ ഒന്നും കണ്ടില്ലെന്ന് നടിച്ചു.

    ശരിയാ, നമുക്കും വേണം ഒരു ടീ പാര്‍ട്ടി മൂവ്മെന്റ്. Koch സഹോദരന്‍മാരേ പോലുള്ള ധാരാളം പണക്കാര്‍ ഇവിടെ പണച്ചാക്കുകളുമായി ഇരിക്കുന്നുണ്ടല്ലോ.

    https://mljagadees.wordpress.com/2008/05/23/highly-subsidized-nuclear-power/
    https://mljagadees.wordpress.com/2008/10/09/renewable-energy-bill-failed/
    https://mljagadees.wordpress.com/2008/09/20/loan-guarantees-favor-nuclear-over-renewables/

ഒരു അഭിപ്രായം ഇടൂ