വെര്‍മോണ്ട് യാങ്കി (Vermont Yankee) പ്രശ്നങ്ങളിഷ്ടപ്പെടുന്ന സ്ത്രീയാണ്. കഴിഞ്ഞ വര്‍ഷം റിയാക്റ്ററിന്റെ ശീതീകരണ ടവര്‍ പാതി തകര്‍ന്നു. ജൂലൈയില്‍ ശീതീകരണിയില്‍ നിന്ന് മിനിട്ടില്‍ 226.8 ലിറ്റര്‍ എന്ന തോതിലായിരുന്നു വെള്ളം ചോര്‍ന്നുകൊണ്ടിരുന്നത്. ഒരു ‘missing brackets’ കാരണമാണ് ഈ ചോര്‍ച്ച ഉണ്ടായതെന്ന് അധികാരികളിടെ ഭാഷ്യം. ആണവ നിലയത്തില്‍ അടിസ്ഥാനമായി വേണ്ടത് എന്താണ്? ജലം. അതാണ് ഇമ്മാതിരി ചോര്‍ന്നത്. missing brackets. എന്തുകൊണ്ട് ഈ brackets missing ആയി? ആരാണിതിന് ഉത്തരവാദി? ഇതുവരേയും കണ്ടെത്തിയിട്ടില്ലാത്ത ഭീമന്‍ പ്രശ്നം.
പിന്നീട് നാം കേട്ടു വെര്‍മോണ്ടിന് ഒരു ചൂടന്‍ പൊതി (‘hot shipment’)ലഭിച്ചെന്ന്. അടുത്തുള്ള മറ്റൊരു ആണവനിലയത്തില്‍ നിന്നുള്ള ലഡ്ഡില്‍ പൊതിഞ്ഞ ലോഡായിരുന്നു അത്. അതിനെ ചൂടന്‍ എന്നു പറയാല്‍ കാരണം, സര്‍ക്കാര്‍ അനുവദിച്ചിരുന്നതിലും അധികം അണുവികിരണം പുറത്തുവിടുന്നതുകൊണ്ടായിരുന്നു. Massachusetts ലെ Pilgrim നിലയത്തില്‍ നിന്ന് ഈ പൊതി യാത്ര തിരിക്കുമ്പോള്‍ ആണവ വികിരണം പരിധിക്കകത്തായിരുന്നു. എന്നാല്‍ വെര്‍മോണ്ടിലെത്തിയപ്പോള്‍ അണുവികിരണം നിഗൂഢമായി അനുവദനീയമായതിലും അധികമായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ആര്‍ക്കുമറിയില്ല.
ഇങ്ങനെയാണ് ആണവോര്‍ജ്ജ വ്യവസായം. PR ആള്‍ക്കാര്‍, ആണവവാദികള്‍, cheerleaders തുടങ്ങിയവര്‍ ആണവോര്‍ജ്ജം സുരക്ഷിതമാണ്, ചിലവ് കുറഞ്ഞതാണ്, ശുദ്ധമാണെന്നൊക്കെ പറയും. വാര്‍പ്പിരുമ്പ് പോലെ ഉറച്ചതാണ് അവരുടെ അഭിപ്രായങ്ങളും വിവരങ്ങളുമപ്പോള്‍.
പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ തല ചൊറിയും, തോളു കുലുക്കും, കാലുവിറപ്പിക്കും. അവര്‍ക്കറിയില്ല എന്തുകൊണ്ടങ്ങനെ സംഭവിച്ചതെന്ന്. അവര്‍ക്ക് അതിനേക്കുറിച്ച് ഒരു വിവരവും ഇല്ല. പിന്നീട് നിങ്ങളെ അറിയിക്കാം എന്നവര്‍ പറയും.
എല്ലാ ബഹളവും കെട്ടടങ്ങി കഴിയുമ്പോള്‍ അവര്‍ വീണ്ടും വിളിച്ചു പറയും, ‘ഹേയ്! ആണവോര്‍ജ്ജം! ഞങ്ങളെ വിശ്വസിക്കൂ, ഇത് മഹത്തരമാണ്!’ വീണ്ടും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും…
– from greenpeace
വെര്‍മോണ്ട് യാങ്കിയുടെ decommissioning trust fund വ്ള്‍ സ്ത്രീറ്റില്‍ 10% ല്‍ അധികം കുറഞ്ഞു. March 31 ന് $42.7 കോടി ഡോളറായിരുന്നു. Sept. 30 ആയപ്പോഴേക്കും അത് $39.7 കോടി ഡോളറായി കുറഞ്ഞു. ശരിക്കുള്ള കണക്കനുസരിച്ച് decommissioning ഉം ശുദ്ധീകരണത്തിനും യഥാര്‍ത്ഥത്തില്‍ വേണ്ട പണത്തില്‍ $40 കോടി ഡോളര്‍ കുറവാണ് ഈ ഫണ്ട്.
എന്നാല്‍ നല്ല വാര്‍ത്തയുണ്ട്. വെര്‍മോണ്ട് യാങ്കിക്ക് പണക്കാരനായ ഒരു ബാങ്കറെ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ നികുതിദായകര്‍! വെര്‍മോണ്ട് യാങ്കിയുടെ ഉടമസ്ഥനായ Entergy യോട് decommissioning ന്റെ പണം ഗ്യാരന്റി നല്‍കണമെന്നാവശ്യപ്പെടുന്ന ഒരു ബില്‍ പാര്‍ലമന്റില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ Entergy നല്ലയാള്‍ക്കാരായതുകൊണ്ട് അവരെ നിര്‍ബന്ധിക്കുന്ന നിയമമൊന്നും വേണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ James Douglas ആ നിയമം വീറ്റോ ചെയ്തു.
ഇനി ഈ ഊര്‍ജ്ജ കമ്പനി ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരുക മാത്രമാവും ചെയ്യുക. 2002 ശേഷം അവര്‍ decommissioning fund ലേക്ക് നിക്ഷേപമൊന്നും ചെയ്തിട്ടില്ല.
– from greenpeace
General Electric ന്റെ boiling water reactor (BWR) ഉപയോഗിക്കുന്ന ആണവനിലയമാണ് Vermont Yankee. Vermont ലെ Vernon നഗരത്തിലാണ് ഇത്. 620 MW ശക്തിയുണ്ട്.