Siemens Energy ല്‍ നിന്നും 90 കാറ്റാടി വാങ്ങി ഡന്‍മാര്‍ക്ക് തീരത്ത് E.ON കാറ്റാടിപ്പാടം നിര്‍മ്മിക്കുന്നു. $32.6 കോടി ഡോളറിന്റെ പ്രൊജക്റ്റാണിത്. 2010 ല്‍ പണി തീരും.
ബാള്‍ട്ടിക് കടലില്‍ Lolland ദ്വീപിനടുത്താണ് 207 മെഗാവാട്ടിന്റെ Rødsand II ഉള്‍ക്കടല്‍ കാറ്റാടി പാടം സ്ഥാപിക്കുക. 72 കാറ്റാടിയുള്ള 165.6 MW ന്റെ Rødsand I പ്രോജക്റ്റില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പുതിയ പാടം. Rødsand I നെ Nysted കാറ്റാടി പാടം എന്നാണ് വിളിക്കുന്നത്. 2003 മുതല്‍ അത് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രാദേശിക സ്ഥലത്തെ ബാധിക്കാത്തതിനാല്‍ ഉള്‍ക്കടല്‍ കാറ്റാടി പാടങ്ങള്‍ക്ക് പ്രീയം കൂടുകയാണ്. എന്നാല്‍ ഇതിന്റെ പരിപാലനം കരയിലെ കാറ്റാടി പാടത്തേക്കാള്‍ വിഷമകരവും ചിലവ് കൂടിയതുമാണ്. കടലില്‍ കാറ്റ് കൂടുതലായതിനാല്‍ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കും എന്ന ഗുണം ഇതിനുണ്ട്.
1991 ല്‍ ആണ് ഡന്‍മാര്‍ക്ക് ആദ്യത്തെ ഉള്‍ക്കടല്‍ കാറ്റാടി പാടം സ്ഥാപിച്ചത്. European Wind Energy Association (EWEA) കണക്ക് പ്രകാരം ലോകം മൊത്തം ഒരു ഗിഗാവാട്ടിലധികം ഉള്‍ക്കടല്‍ കാറ്റാടി പാടം അതിന് ശേഷം സ്ഥാപിക്കപ്പെട്ടു.
ഈ വര്‍ഷം ലോകം മൊത്തം 419 MW ഉള്‍ക്കടല്‍ കാറ്റാടി പാടമാണ് സ്ഥാപിക്കാന്‍ പോകുന്നത്. പ്രധാനമായും UK, Belgium, Denmark, Germany, China എന്നീ രാജ്യങ്ങളില്‍. Rødsand II ആയിരിക്കും ഇപ്പോഴത്തെ ഏറ്റവും വലിയ ഉള്‍ക്കടല്‍ കാറ്റാടി പാടം. 2.3 MW ഉള്ള അതിന്റെ ഓരോ കാറ്റാടിക്കും 93 മീറ്റര്‍ വ്യാസം ഉണ്ട്.
700,000 മെട്രിക് ടണ്‍ C02 ഉദ്‌വമനത്തെ ഇത് ഒഴുവാക്കും. Siemens 1,800 MW ഉള്‍ക്കടല്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
– from cleantech