നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്

NOAA യുടെ Office of Ocean Exploration and Research ലെ ശാസ്ത്രജ്ഞര്‍ വംശനാശം വന്നു എന്ന് കരുതിയിരുന്ന North Atlantic right whales ന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. ഗ്രീന്‍ ലാന്റിന്റെ തെക്കേയറ്റത്തെ Cape Farewell Ground ല്‍ ഒരു വര്‍ഷമായി National Marine Mammal Laboratory ലേയും Oregon State University യിലേയും ഗവേഷകര്‍ സ്ഥിരമായി hydrophones ശ്രദ്ധിക്കുകയും റിക്കോര്‍ഡ് ചെയ്യുകയുമായിരുന്നു.

2007 ജൂലൈയില്‍ സംഘം അഞ്ച് hydrophones ഗ്രീന്‍ലാന്റില്‍ നിന്ന് 320 മുതല്‍ 640 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചു. 2008 ല്‍ അവയെല്ലാം ശേഖരിച്ചു. അവയെല്ലാം പരിശോധിച്ച് right whales ന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശബ്ദം പരിശോധിക്കുന്ന സോഫ്റ്റ്‌വയറുപയോഗിച്ച് മാസങ്ങളോളം പരിശോധിച്ചാണ് right whale ന്റെ പ്രത്യക ശബ്ദമായ – “up” call – റിക്കോര്‍ഡിങ്ങില്‍ 2,000 പ്രാവശ്യം ഉണ്ടെന്ന് മനസിലായത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് ഈ വിളികള്‍ നടന്നിരിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ വരുന്ന വടക്ക്-തെക്ക് ദേശാടന സമയമാണ് ജൂലൈ-സെപ്റ്റംബര്‍ കാലം.

“വടക്കേ അറ്റലാന്റിക് right whale സമരക്ഷണത്തിന്റേയും സമുദ്ര വിഭവങ്ങളുടെ പുനര്‍ നിര്‍മ്മിതിയുടേയും ഒരു ബിംബമാണ്” എന്ന് NOAA administrator Jane Lubchenco പറഞ്ഞു.

വടക്ക് പടിഞ്ഞാറേ അറ്റലാന്റിക്കില്‍ നിന്നും ദേശാടനം നടത്തിയ right whales നെ ആകാം റിക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു. അവയുടെ എണ്ണം 300 മുതല്‍ 400 വരെയെയുള്ളു. Cape Farewell Ground ല്‍ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ right whales നെ നേരിട്ട് കണ്ട രേഖകളുള്ളത് വെറും രണ്ട് പ്രാവശ്യമാണ്. Cape Farewell Ground റിക്കോര്‍ഡിങ്ങ് വടക്ക് കിഴക്കേ അറ്റലാന്റിക്കില്‍ right whale ഉണ്ടാകാനുള്ള സാദ്ധ്യത കാണിക്കുന്നു.

“റിക്കോര്‍ഡിങ്ങില്‍ ഈ ശബ്ദം കേട്ട് ഞങ്ങള്‍ക്ക് അത്യുല്‍സാഹം തോന്നി, കാരണം അവയെ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നതാണ്. തിരിച്ച് കിട്ടിയല്ലോ. എ്ത്രയെണ്ണം ജീവിച്ചിരിക്കുന്നു എന്ന് ഇനി കണ്ടെത്തണം.” Mellinger പറയുന്നു.

മഞ്ഞുരുകുന്നതുകൊണ്ട് കപ്പല്‍ യാത്രകള്‍ അതുവഴിയാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തിമിങ്ങലങ്ങള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്തേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്.

“Northwest Passage ലൂടെയുള്ള പുതിയ കപ്പല്‍ പാതകള്‍ യൂറോപ്പും കിഴക്കേ ഏഷ്യയും തമ്മിലുള്ള ദൂരം കുറക്കും. എന്നാല്‍ അത് right whales ന്റെ ദേശാടന പാതയേയാണ് അത് തകര്‍ക്കുക. കപ്പലുകളുമായുള്ള കൂട്ടിയിടി ഈ ദുര്‍ബല ജീവികളുടെ നിലനില്‍പ്പിനെ ഇല്ലാതാക്കാതിരിക്കാന്‍ നമുക്ക് അവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിക്കണം.” NOAA യുടെ right whale വിദഗ്ദ്ധനായ Phillip Clapham പറയുന്നു.

– from noaanews.noaa.gov

ഒരു അഭിപ്രായം ഇടൂ