സ്കോട്ലന്റ് First Minister Alex Salmond യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി പാടം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 140 ടര്‍ബൈന്‍ ഉള്ള Eaglesham Moor (East Renfrewshire) ലെ Whitelee കാറ്റടി പാടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിര്‍മ്മാതാക്കളായ ScottishPower Renewables ന് പുതിയ 36 ടര്‍ബൈനുകള്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി നല്‍കി. ഇതുമൂലം £30 കോടി പൗണ്ട് ചിലവുള്ള കാറ്റാടിപ്പാടത്തിന് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും 300 തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയും.
First Minister ഔദ്യോഗികമായി Whitelee കാറ്റാടിപാടത്തില്‍ നിന്നുമുള്ള വൈദ്യുതി National Grid ലേക്ക് connect ചെയ്തു. ചടങ്ങില്‍ Iberdrola ന്റെ ചെയര്‍മാന്‍ Ignacio Galan സന്നിഹിതനായിരുന്നു. ScottishPower അവരുടെ സഹോദര സ്ഥാപനമാണ്. 110 മീറ്റര്‍ പൊക്കമുള്ള Whitelee ലെ ഓരോ ടര്‍ബൈനും 2008 ജനുവരി മുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
കാറ്റാടി പാടം വിപുലീകരിക്കാന്‍ സ്കോട്ട്ലന്റ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതു വഴി അതിന്റെ മൊത്തം ശക്തി 452 മെഗാവാട്ട് ആകും എന്ന് Salmond പറഞ്ഞു.
– from bbc
ആസൂത്രിത സമയത്തിന് മുമ്പ് തന്നെ പണി പൂര്‍ത്തിയാക്കിയ ഇതിന് ഇപ്പോള്‍ അതിന് 322 മെഗാവാട്ട് ശക്തിയുണ്ട്.