നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി മഴയുടെ കാലം മാറുന്നു. അത് മദ്ധ്യ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ ജല വിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫലമോ വെള്ളത്തിന് വേണ്ടിയുള്ള അക്രമം തുടങ്ങി. 50 വര്‍ഷങ്ങള്‍ കഴിഞ്ഞേ ഇത്തരം അക്രമങ്ങളുണ്ടാകുകയുള്ളു എന്നാണ് കരുതിയിരുന്നത്. മുനിസിപ്പല്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് ജലം ഊറ്റിയ ഒരു കുടുംബത്തെ ആറുപേരടങ്ങിയ ഒരു സംഘം കൊലപ്പെടുത്തി.

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. കാലാവസ്ഥാമാറ്റം ദരിദ്രരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതിന്റെ തെളിവാണിത്.

2008 ന് ശേഷം മദ്ധ്യപ്രദേശിലെ മഴയുടെ അളവ് കുറഞ്ഞുവരുകയാണ്. ജല സംഭരണികളിലെ ജലത്തിന്റെ അളവും ഭയാനകമായി കുറഞ്ഞുവരുന്നു. അതുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനുള്ള ജലത്തിന്റെ പകുതി മാത്രമേ ലഭിക്കുന്നുള്ളു. പാവപ്പെട്ടവരാണ് കുടിക്കാനുള്ള വെള്ളത്തിന്റെ രൂക്ഷമായ അഭാവം നേരിടുന്നത്. 4-5 ദിവസങ്ങളിലൊരു ദിവസമാണ് അവര്‍ക്ക് വെള്ളമെത്തിക്കുന്നത്.

അതിനനുസരിച്ച് വെള്ളവുമായി ബന്ധപ്പെട്ട അക്രമത്തിന്റെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്തരം 50 സംഭവങ്ങള്‍ മേയില്‍ നടന്നു. ജനുവരിക്ക് ശേഷം 12 കൊലപാതകങ്ങള്‍ വെള്ളത്തിന് വേണ്ടിയുള്ളതായിരുന്നു. ഇത്തരം അക്രമങ്ങള്‍ നിരന്തരം നടക്കുന്നു. പൊതുജനാരോഗ്യത്തെ ഈ സംഭവങ്ങള്‍ ബാധിക്കുന്നു.

സാമൂഹ്യ പാരിസ്ഥിതിക അസമത്വം ദിവങ്ങള്‍ കഴിയും തോറും കൂടിവന്നുകൊണ്ടിരിക്കുന്നു.

– from ecoworldly

ഒരു അഭിപ്രായം ഇടൂ