കുപ്പി വെള്ളം: സുരക്ഷിതമോ അതോ വെറും സ്റ്റൈലോ?

കുപ്പി വെള്ള വ്യവസായം പ്രചരിപ്പിക്കുന്നത് പരിശുദ്ധിയുടെ ഒരു ചിത്രമാണ്. എന്നാല്‍ അത്ഭുതപ്പെട്ടുന്ന രീതിയില്‍ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് Environmental Working Group (EWG) ന്റെ ടെസ്റ്റ് കാണിക്കുന്നത്. സാധാരണ ടാപ്പ് വെള്ളത്തില്‍ കാണുന്ന അത്ര തന്നെ ക്ലോറിനേഷന്റെ വിഷമുള്ള ഉപവസ്തുക്കളുള്‍പ്പടെ മറ്റ് രാസവസ്തുക്കളും Walmart ന്റെ Sam’s Choice കുപ്പി വെള്ളതിലും Giant Supermarket ന്റെ Acadia ബ്രാന്റ് വെള്ളത്തിലും ഉണ്ട്. കാലിഫോര്‍ണിയയില്‍ വില്‍‌ക്കുന്ന നിരവധി Sam’s Choice കുപ്പികളിലും സംസ്ഥാനം അനുവദിച്ചിട്ടുള്ള പരിധിയിലധികം മാലിന്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. North Carolina, California, Virginia, Delaware, Maryland എന്നീ സംസ്ഥാനങ്ങളിലെ കുപ്പി വെള്ളത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ട്. കുപ്പിവെള്ള വ്യവസായം സ്വയം അംഗീകരിച്ച മാലിന്യത്തിന്റെ തോതിലധികമാണ് അവര്‍ Columbia ജില്ലയില്‍ വില്‍ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങള്‍.

ടാപ്പ് വെള്ളത്തില്‍ നിന്ന് വ്യത്യസ്ഥമായി കുപ്പിവെള്ളം വര്‍ഷം തോറും ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നു. എന്നാല്‍ ആ ടെസ്റ്റുകളുടെ വിവരം കമ്പനികള്‍ പുറത്തുവിടുന്നില്ല എന്നുമാത്രം. ടാപ്പ് വെള്ളത്തിന് നടത്തുന്ന എല്ലാ ടെസ്റ്റും കുപ്പിവെള്ളത്തിന് നടത്തുന്നു എന്ന് മാത്രമാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. മലകളിലെ അരുവികളില്‍ നിന്നുള്ള പരിശുദ്ധ ജലം എന്ന പേരില്‍ പരസ്യ പ്രചരണം കൊഴുക്കുന്ന അവസരത്തില്‍ ടാപ്പ് വെള്ളത്തിന്റെ 1,900 മടങ്ങ് വില കൊടുത്ത് ഉപഭോക്താക്കാള്‍ക്ക് വാങ്ങുന്ന കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ ശുദ്ധമാണെന്ന പരസ്യത്തില്‍ വിശ്വസിക്കാനേ കഴിയൂ.

എന്നാല്‍ ടെസ്റ്റുകള്‍ കുപ്പിവെള്ളത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നു. കമ്പനികള്‍ ലഭ്യമായ വിവരങ്ങള്‍ പുറത്തുവിടാതെ കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ ശുദ്ധമെന്ന ഉപഭോക്താക്കളുടെ വിശ്വാസത്തെ അംഗീകരിക്കാനാവില്ല.

അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ജല പരിശോധനാ ലാബുകളിലൊന്ന് EWG ക്ക് വേണ്ടി നടത്തിയ ടെസ്റ്റുകളില്‍ 10 ജനപ്രിയ കുപ്പിവെള്ള ബ്രാന്റുകളുടെ വെള്ളത്തില്‍ 38 രാസ മലിന വസ്തുക്കള്‍ കണ്ടെത്തി. ശരാശരി 8 എണ്ണം ഓരോ ബ്രാന്റിലും ഉണ്ട്. കുപ്പിവെള്ളത്തില്‍ കണ്ട മൂന്നിലൊന്ന് രാസവസ്തുക്കളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ട് തന്നെയില്ല. നാല് ബ്രാന്റുകള്‍ ബാക്റ്റീരിയകളെ വരെ കണ്ടെത്തി.

Walmart ലേയും Giant ലേയും 10 ബ്രാന്റില്‍ രണ്ടെണ്ണത്തില്‍ മുന്‍സിപ്പിലിറ്റിയുടെ ജലശുദ്ധീകരണ നിലയത്തില്‍ നിന്ന് വരുന്ന വെള്ളലുള്ള ക്ലോറിന്‍, ഫ്ലൂറിന്‍ ഘടകങ്ങള്‍ ഉണ്ടായിരുന്നു. അതായത് കുപ്പി വെള്ളമേത് ടാപ്പ് വെള്ളം ഏതെന്ന് തിരിച്ചറിയാനാവില്ല. ഒരേയൊരു വലിയ വ്യത്യാസം മാത്രം: വില.

– from ewg

ഇത് സായിപ്പിന്റെ മഹത്തായ രാജ്യത്തെ കഥ. നമ്മുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ!

ദയവ് ചെയ്ത് കുപ്പി വെള്ളം വാങ്ങാതിരിക്കൂ. തിളപ്പിച്ചാറിച്ച വെള്ളം വീട്ടില്‍ നിന്ന് തന്നെ കരുതൂ. കുപ്പി പുനരുപയോഗിക്കൂ. പ്ലാസ്റ്റിക് ഒഴുവാക്കൂ.

ഒരു അഭിപ്രായം ഇടൂ