കൂടിവരുന്ന ഊര്‍ജ്ജ ഉപഭോഗം നേരിടാന്‍ Ethiopian Electric Power Corporation പരമ്പരാഗത നിലയങ്ങള്‍ അല്ല അവരുടെ പരിഹാരം എന്ന് പ്രഖ്യാപിച്ചു. പകരം ആഫ്രിക്കയിലെ വലിയ കാറ്റാടി പാടം അവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കും. 120 മെഗാവാട്ട് Ashegoba നിലയം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ 15% നല്‍കും.
ഇതുവരെ പ്രധാനമായും ജല വൈദ്യുത പദ്ധതികളാണ് എത്യോപ്യക്ക് ഊര്‍ജ്ജം നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തെ വരള്‍ച്ച ഈ പദ്ധതികളെയെല്ലാം കഷ്ടത്തിലാക്കി. അതിന് പരിഹാരമായാണ് അവര്‍ കാറ്റാടി പാടങ്ങള്‍ നിര്‍മ്മിക്കുന്നത്.
22 കോടി യൂറോ ആണ് ഈ പദ്ധതിക്ക് വേണ്ടത്. രണ്ടര വര്‍ഷം കൊണ്ട് പണി തീരുമ്പോള്‍ ഈ പാടം 120 മെഗാവാട്ട് ഗ്രിഡ്ഡിലേക്ക് നല്‍കും. 2011 സെപ്റ്റംബറില്‍ ഇതിന്റെ ആദ്യഘട്ടം ഗ്രിഡ്ഡിലേക്ക് ബന്ധിപ്പിക്കും. മുഴുവന്‍ പണിയും 2013 ഫെബ്രുവരിയില്‍ തീരും.
– from inhabitat