ഒരു ഗിഗാ വാട്ടിന്റെ London Array, ലോകത്ത് പണിനടക്കുന്ന ഏറ്റവും വലിയ കാറ്റാടിപാടങ്ങളില്‍ ഒന്നാണ്. അബുദാബിയിലെ Masdar ഈ പ്രൊജക്റ്റിന്റെ 20% ഓഹരി വാങ്ങിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ കാറ്റാടിപാടത്തിന്റെ നില കഷ്ടത്തിലായിരുന്നു. Masdar ന്റെ $255 കോടി ഡോളര്‍ നിക്ഷേപം അവര്‍ക്ക് വലിയ സഹായമായിട്ടുണ്ട്.
എണ്ണ കമ്പനി Shell ഇടക്ക് വെച്ച് ഈ പ്രൊജക്റ്റില്‍ നിന്നും പിന്‍വാങ്ങിയത് പദ്ധതിയുടെ ഭാരം മുഴുവന്‍ E.ON ന്റേയും DONG Energy യുടേയും തലയിലാക്കിയിരുന്നു. അതോടെ London Array യുടെ ഭാവി അനിശ്ചിതത്വത്തിലായി. പുനക്രമീകരണം നടത്തി E.ON ഉം DONG Energy ഉം Shell ന്റെ ഓഹരി മുഴുവന്‍ വാങ്ങി. പിന്നീട് E.ON വഴി Masdar ഇവരുടെ കൂടെ ചേര്‍ന്നു. ഇപ്പോള്‍ നിലയത്തിന്റെ 50% ഓഹരി DONG Energy ക്കും 30% E.ON ഉം , ബാക്കി 20% Masdar ഉം കൈവശം വെച്ചിരിക്കുന്നു.
London Array ആസൂത്രണം ചെയ്ത അതേ പാതയിലൂടെ പോകുന്നു. 2012 ഓ 2013 ഓ വൈദ്യുതോല്‍പ്പാദനം തുടങ്ങാന്‍ കഴിയും. പണി പൂര്‍ത്തിയാക്കുമ്പോള്‍ 271 കാറ്റാടികളുണ്ടാവും ഈ പാടത്ത്. 750,000 ബ്രിട്ടീഷ് വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ ഇതിന് കഴിയും.
– from treehugger
കാറ്റാടി നിലയങ്ങളുടെ പ്രധാന പ്രശ്നം – വളരെ കുറഞ്ഞ plant load factor – ഇതിനുമുൻപ് ഒരു കമന്റിൽ പരാമർശിച്ചതാണ്. അതിലുപരി, ഇത്തരം പൊങ്ങച്ചപ്പരിപാടികൾ യഥാർത്ഥത്തിൽ ചെയ്യുന്ന ഉപദ്രവം വളരെ അധികമാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും, സമ്പദ് വ്യവസ്ഥയെത്തന്നെ തകർക്കുകയും ചെയ്തേക്കാം. ഇത് നോക്കുക: http://thegwpf.org/energy-news/3456-british-jobs-gone-with-the-wind.html