ചെറു രാജ്യമായ നെതര്‍ലാന്‍ഡ്സ് പുരോഗമനആശയങ്ങളുടെ അനന്ത സാദ്ധ്യതകളുള്ള രാജ്യമാണ്. അവിടെ പുതിയൊരു തട്ടിപ്പുമായി ഒരു കമ്പനി “Atoomstroom.nl” (അണുവില്‍ നിന്ന് വൈദ്യുതി എന്നര്‍ത്ഥം) ഇറങ്ങിയിരിക്കുകയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ആണവനിലയങ്ങളില്‍ നിന്ന് 100% ആണവ വൈദ്യുതി അവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. സബാസിഡിയൊന്നുമില്ലാതെ CO2 ന് കാരണമാകാത്ത വൈദ്യുതിയായിരിക്കും. എല്ലാ വര്‍ഷവും 10 ഗ്രാം ഭാരമുള്ള ആണവചാരം ഉള്‍ക്കൊള്ളുന്ന ഒരു
ജനത്തെ തെറ്റിധരിപ്പിക്കുന്നു എന്ന് പറഞ്ഞ് നെതര്‍ലാന്‍ഡ്സിലെ ഗ്രീന്‍ പീസ് പരാതി ഉടനേ നല്‍കി. ആണവോര്‍ജ്ജം ശുദ്ധമാണെന്ന് കമ്പനി കള്ളം പറയുകയാണ്. അണുനിലയം പ്രതിവര്‍ഷം 10 ഗ്രാം വീതം എല്ലാ ഉപഭോക്താക്കള്‍ക്കും എന്ന തോതില്‍ അല്ല മാലിന്യം ഉണ്ടാക്കുന്നത്. വളരെ അധികം മാലിന്യം അത് നിര്‍മ്മിക്കുന്നു. ദീര്‍ഘമായ ആണവ ചക്രം യുറേനിയം ഖനനത്തില്‍ തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ആണ് അവസാനിക്കുന്നത്. ഈ production chain ല്‍ എല്ലായിടത്തും അത് ഒട്ടും തന്നെ ശുദ്ധമല്ലെന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്.
എന്താ, ഹരിതഗ്രഹവാതക ഉദ്‌വമനമില്ലത്ത് ആണവ വൈദ്യുതി വാങ്ങാന്‍ താല്‍പ്പര്യമുണ്ടോ? ക്ഷമിക്കണം, അവര്‍ നിങ്ങളെ കബിളിപ്പിക്കുകയാണ്. താപനിലയങ്ങള്‍ ഉണ്ടാക്കുന്നത്ര ഉദ്‌വമനം ആണവവൈദ്യുത നിലയങ്ങളും ഉണ്ടാക്കുന്നുണ്ട്.
വിലയുടെ കാര്യത്തിലും പറ്റിക്കപ്പെടാതിരിക്കുക. കമ്പനി പറയുന്നത് ആണവ വൈദ്യുതിക്ക് സബ്സിഡിയൊന്നുമില്ല എന്നാണ് പറയുന്നത്. അത് കള്ളമാണ്. സര്‍ക്കാരിന്റെ(നികുതി ദായകരുടെ) അളവറ്റ പണത്തിന്റെ സഹായമില്ലാതെ ഒരു ആണവ നിലയം പോലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ലോണ്‍ ഗ്യാരന്റിയായും, അപടത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതും, ദീര്‍ഘകാലത്തെ ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതും, നേരിട്ടുള്ള സാമ്പത്തിക സഹായവുമൊക്കെ ഇതിന് ഉദാഹരണമാണ്. നെതര്‍ലാന്‍ഡ്സിന് വേണ്ട ആണവ വൈദ്യുതി നല്‍കുന്ന ഫ്രാന്‍സ് വലിയ സബ്സിഡിയാണ് ആണവ വ്യവസായത്തിന് നല്‍കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലാണാ ഫ്രാന്‍സിലെ വലിയ ആണവ കമ്പനി. വളരെക്കാലമായി സര്‍ക്കാര്‍ ഈ വ്യവസായത്തെ വലിയ ധനസഹായം നല്‍കി നിലനിര്‍ത്തി പോരുന്നു.
അതുകൊണ്ട് Atoomstroom.nl ന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും തട്ടിപ്പാണ് എന്ന് തിരിച്ചറിയുക. അത് കാലാവസ്ഥാ മാറ്റത്തിന് പരിഹാരവുമല്ല.
– from greenpeace