OL3 മൂന്നു വര്‍ഷം പിറകില്‍

ഫിന്‍ലാന്റിലെ Olkiluoto ന്റെ നിര്‍മ്മാണം മോശമായ നിലയിലാണ്. നിര്‍മ്മാതാക്കള്‍ ആഴ്ച്ചയിലെ ആറ് ദിവസവും 24 മണിക്കൂര്‍ വീതം പണി ചെയ്യുന്നുണ്ട്. പദ്ധതി അനുസരിച്ച് നിര്‍മ്മാണം മൂന്നു വര്‍ഷം പിറകില്‍ ആണെന്ന് അവര്‍ പറയുന്നു. 2009 ല്‍ വൈദ്യുതി നിര്‍മ്മാണം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ 2012 കഴിയാതെ പ്രവര്‍ത്തനം തുടങ്ങില്ലെന്നാണ് പറയുന്നത്. കൂടുതല്‍ പണി ചെയ്യാനുണ്ട്. കൂടുതല്‍ കൂടുതല്‍ പണി പിറകിലാകുന്നു.

അതോടൊപ്പം ബഡ്ജറ്റ് 25% അധികമായി. മൂന്നൂറ് കോടി യൂറോ അധികം. ഓഹരി നഷ്ടത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ Areva ഫിന്‍ലാന്റിലെ വൈദ്യുത വിതരണ കമ്പനിയായ TVO യുമായി ചര്‍ച്ച നടക്കുന്നു.

സത്യത്തില്‍ Areva തെറ്റൊന്നും ചെയ്തില്ല. പ്രശ്നം പറ്റിയത് ഫിന്‍ലന്റിലെ അധികാരികള്‍ സുരക്ഷിതത്തിന് പ്രാധാന്യം നല്‍കുന്നതാണ് പ്രശ്നം. വിഡ്ഢികള്‍. അവന്‍മാര്‍ക്ക് ഇത്ര ഉറപ്പ് എന്തിനാ? 100,000 എഞ്ജിനീറിങ്ങ് രേഖകള്‍. അതില്‍ 30% ത്തിനേ Finnish Safety Authority അംഗീകാരം കൊടുത്തിട്ടുള്ളു. ‘ഇത് വലിയ പണിയാണ്, ആരും പ്രതീകഷിച്ചതല്ല’, എന്ന് Knoche പറഞ്ഞു.

അത്ഭുതമെന്ന് പറയട്ടേ, ഫിന്‍ലാന്റിലെ അടുത്ത റിയാക്റ്റര്‍ പണിക്ക് അറീവ നോട്ടമിട്ടുതുടങ്ങിയിട്ടുണ്ട്. Olkiluoto-3 പണി തീര്‍ക്കുന്നതിന് മുമ്പ് അടുത്ത ദുന്തത്തിന് തുടക്കം കുറിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു.

– from greenpeace

ഒരു അഭിപ്രായം ഇടൂ