പാലക്കാട്ട് സൗരോര്‍ജവ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ കിന്‍ഫ്ര തീരുമാനിച്ചു. കഞ്ചിക്കോട്ട് കിന്‍ഫ്രയുടെ കൈവശമുള്ള ആറേക്കര്‍ സ്ഥലത്താണ് ഇത് നിലവില്‍ വരിക. കേന്ദ്രപാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ ധനസഹായത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ മാതൃകാ സൗരോര്‍ജ പ്ലാന്റാണ് ഉയരുക.
സ്ഥലവില കൂടാതെ 22 കോടി രൂപയായിരിക്കും ഇതിന്റെ നിക്ഷേപം. ഒരു മെഗാവാട്ടായിരിക്കും മാതൃകാ പ്ലാന്റിന്റെ ശേഷി. പാറനിറഞ്ഞ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് സൗരോര്‍ജപാര്‍ക്കിനായി വിനിയോഗിക്കുന്നതെന്ന് കിന്‍ഫ്രവൃത്തങ്ങള്‍ പറഞ്ഞു.
22 കോടി രൂപ മുതല്‍മുടക്കില്‍ പത്തുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇവിടെ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക് കൈമാറും. യൂണിറ്റിന് തുടക്കത്തില്‍ 18.93 രൂപ വിലവരുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ പത്തുകോടി രൂപ നല്‍കുന്നതിനാല്‍ പാതിവിലയ്‌ക്ക് വൈദ്യുതി വില്‍ക്കാന്‍ കഴിയും. കാര്‍ബണ്‍ ക്രെഡിറ്റ് വഴിയും അധികവരുമാനം നേടാനാവും
– മാതൃഭൂമി. 29/5/09
പാരമ്പര്യേതര സ്രോതുസ്സുകളെ ആശ്രയിച്ചു മാത്രമേ ഇനി മുന്നേറാന്‍ കഴിയു .