വെര്‍മോണ്ട് യാങ്കി പൊളിക്കുന്നതിനെക്കുറിച്ച്

ആണവനിലയം പൊളിക്കുന്നതിന് വേണ്ട പണം സ്വരൂപിക്കാന്‍ 60 വര്‍ഷം കാത്തിരിക്കണം എന്ന് വെര്‍മോണ്ട് യാങ്കി (Vermont Yankee) നിലയത്തിന്റെ ഉടമകള്‍ പറഞ്ഞു. ഇത്ര നീളമുള്ള സമയം കാരണം നിയമ വിദഗ്ദ്ധര്‍ കമ്പനിയെ നിര്‍ബന്ധപൂര്‍വ്വം പൊളിപ്പുപണി നടത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.

ഓഹരി വിപണി അടുത്തകാലത്ത് മൂക്കുകുത്തിയതിനാല്‍ വെര്‍മോണ്ട് യാങ്കി പൊളിക്കുന്നുള്ള ഫണ്ടിന്റേയും മൂല്യമിടിഞ്ഞു. അതിന് ഇപ്പോള്‍ $39.7കോടി ഡോളറാണ് വില. എന്നാല്‍ പൊളിക്കാന്‍ $87.5 കോടി ഡോളര്‍ വേണം.

വെര്‍മോണ്ട് യാങ്കി നിലയത്തിന്റെ ഉടമസ്ഥരായ Entergy ക്ക് നിലയത്തിന്റെ ലൈസന്‍സ് തീരുമ്പോള്‍ mothball ചെയ്യാനാണ് ഉദ്ദേശം. “Safestore” എന്നാണ് ഈ പരിപാടിയുടെ പേര്. ആ സമയമാകുമ്പോഴേക്കും പൊളിക്കുന്നുള്ള ഫണ്ട് വളരണം.

2067 വരെ നിലയത്തെ Safetstore രീതിയില്‍ നിലനിര്‍ത്താനാണ് കമ്പിയുദ്ദേശിക്കുന്നതെന്ന് അവര്‍ അടുത്ത കാലത്ത് വെളിപ്പെടുത്തി.

ഈ ദീര്‍ഘകാലത്തെ പദ്ധതി ജന പ്രതിനിധി Tony Klein നെ വ്യാകുലപ്പെടുത്തുന്നു. House Natural Resources and Energy Committee യുടെ ചെയര്‍മാനാണ് അദ്ദേഹം.

നിലയത്തില്‍ നിന്ന് ഒരു തുള്ളി വൈദ്യുതിയും കിട്ടുന്നില്ല. എന്നാല്‍ മൊത്തം ഉത്തരവാദിത്തത്തോടെ ദീര്‍ഘകാലത്തേക്ക് നിലയത്തെ സംരക്ഷിക്കുകയും വേണം. അടുത്ത 60 വര്‍ഷത്തേക്ക് Connecticut നദിയുടെ കരയില്‍ ഈ ആണവ മാലിന്യങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതുകൊണ്ട് വെര്‍മോണ്ടിലെ ജനത്തിന് എന്താണ് ഗുണം. ജനം ആലോചിക്കേണ്ട കാര്യമാണ്.

കഴിഞ്ഞ വസന്തകാലത്ത് ഗവര്‍ണര്‍ Jim Douglas കൊണ്ടുവന്ന നിയമപ്രകാരം പൊളിക്കലിന്റെ മൊത്തം ചിലവ് Entergy ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2012 ല്‍ കാലാവധി കഴിയുന്നതോടെ കമ്പനി പണം കണ്ടെത്തേണ്ടതായിട്ടുണ്ട്.

2002 ല്‍ Entergy ഈ നിലയം വാങ്ങിയതിന് ശേഷം ഒരു പൈസ പോലും നിക്ഷേപിച്ചിട്ടില്ല. $6 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി പറയുന്നു. പക്ഷേ അതിന് 18 വര്‍ഷം കാത്തിരിക്കണം. ഇസ് സ്വാഭാവികമായ കാലയളവാണെന്നാണ് കമ്പനിയുടെ വക്താവായ Rob Williams പറയുന്നത്.

പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെനന് Department of Public Service ലെ Steve Wark പറയുന്നു.

നിലയത്തിന്റെ ആയുസ് 20 വര്‍ഷം കൂടി കൂട്ടാന്‍ ശ്രമവും നടക്കുന്നുണ്ട്.

– from vpr

ആണവ നിലയം പൊളിക്കുകയും വേണം, അതിനുള്ള പണം ഓഹരികമ്പോളത്തിലെ ചൂതാട്ടത്തിലുമാണ്. കഷ്ടം.

നമ്മുടെ നാട്ടിലും ജനത്തിന്റെ കഷ്ടപ്പെട്ട് നേടിയ പെന്‍ഷന്‍, സ്ഥിര നിക്ഷേപ ധനം ഓഹരിക്കമ്പോളത്തില്‍ വല്ലവന്റേയും പണം കൊണ്ട് കളിക്കുന്ന ചെന്നായ്ക്കള്‍ക്ക് കളിക്കാന്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ദല്ലാള്‍മാരുണ്ട്. അവരെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ പണം സ്വാഹ.

ഒരു അഭിപ്രായം ഇടൂ