2,000 വര്‍ശം മുമ്പ് ആര്‍ക്കമഡീസ് കണ്ടുപിടിച്ച ഒരു ഉപകരണം 21 ആം നൂറ്റാണ്ടിലും ഉപയോഗത്തിലെത്തി – ഹരിത വൈദ്യുതി ഉത്പാദനം. Yorkshire Dales ലെ 99 വര്‍ഷം പഴക്കമുള്ള Archimedean screw അടിസ്ഥാനമായ വൈദ്യുത നിലയം പുതുക്കി ഉപയോഗിക്കാന്‍ English Heritage പദ്ധതിയിട്ടു.
തിരിയുമ്പോള്‍ വെള്ളം മുകളിലേക്കെത്തിക്കാനാണ് ഈ സ്ക്രൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ Linton Falls ലെ ഈ നിലയം സിദ്ധാന്തത്തെ തലതിരിച്ച് ഉപയോഗിക്കുകയാണ്. Wharfe നദി രണ്ട് സ്ക്രൂകളിലൂടെ തൊഴോട്ടൊഴുകുന്നത് ഉണ്ടാക്കുന്നത് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. 100 വീടിന് വേണ്ട ശുദ്ധ വൈദ്യുതി ഇങ്ങനെ ഉണ്ടാക്കാനാവും. സിറാക്യൂസിലെ ആര്‍ക്കമഡീസ് (287-212 BC) കപ്പലില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്‍ വേണ്ടിയാണ് സ്ക്രൂ വികസിപ്പിച്ചത്.
ചരിഞ്ഞ കുഴലില്‍ സ്ക്രൂവിന്റെ ആകൃതിയില്‍ ഇതളുകള്‍ ഘടിപ്പിച്ചിരിക്കുന്നു. അതിലൂടെ വെള്ളം ഒഴുകുമ്പോള്‍ ഇതളുകള്‍ തിരിയും. അതേ സാങ്കേതിക വിദ്യ ഈജിപ്റ്റിലെ നൈല്‍ നദീതടത്തില്‍ കൃഷിക്ക് വെള്ളം എത്തിക്കാന്‍ ഉപയോഗിച്ചിരുന്നു. വെള്ളപ്പൊക്കം മുലം വെള്ളം നിറഞ്ഞ കൃഷിയിടങ്ങളില്‍ വെള്ളം തേകികളയാനും, ഫാക്റ്ററിയളിലും മില്ലുകളിലും പൊടിയും ധാന്യവും മുന്നോട്ട് നീക്കാനും സഹായകരമായിരുന്നു ഈ സാങ്കേതിക വിദ്യ.
1909 ല്‍ Linton Falls ല്‍ ഈ നിലയം പണിതാണ് Grassington ലെ ഗ്രാമത്തില്‍ ആദ്യം വൈദ്യുതി എത്തിച്ചത്. എന്നാല്‍ 1948 മുതല്‍ അത് പ്രവര്‍ത്തിക്കുന്നില്ല. ചരിത്ര പ്രാധാന്യമുള്ളതിനാല്‍ സര്‍ക്കാര്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ ഇനി അത് ദേശീയ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 510,000 യൂണീറ്റ് ശുദ്ധ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ 216 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം ഇല്ലാതാക്കും.
– from dailymail