ഒക്റ്റോബര്‍ 27 ന് Larry Bowoto സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ കാലിഫോര്‍ണിയയിലെ എണ്ണ ഭീമനായ ഷെവ്രോണിനെതിരെ(Chevron) മേയ് 1998 ന് നൈജീലിയയില്‍ നടന്ന ഒരു സംഭവത്തെച്ചൊല്ലി കേസ് കൊടുത്തു. ഷെവ്രോണ്‍ നൈജര്‍ ഡല്‍റ്റയില്‍ നടത്തുന്ന ദ്രോഹങ്ങള്‍ക്കെതിരെ അന്ന് Bowoto യും കൂടെ 100 പേരും എണ്ണക്കിണറിന് മുകളില്‍ കയറി മൂന്ന് ദിവസത്തെ സമരം നടത്തുകയായിരുന്നു. നൈജീരിയയിലെ പട്ടാളം അവര്‍ക്ക് നേരെ വെടിയുണ്ട പായിച്ച് രണ്ട് പേരെ കൊന്നുകൊണ്ട് ആ സമരം അവസാനിപ്പിച്ചു. Bowoto ഉള്‍പ്പടെ ധാരാളം പേര്‍ക്ക് പരിക്കുകള്‍ പറ്റി.
മറ്റുരാജ്യങ്ങളില്‍ അമേരിക്കക്കാര്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനങ്ങളെ സംബന്ധിച്ച് അമേരിക്കയിലെ നിയമവ്യവസ്ഥ നേരിടുന്ന പരീക്ഷയായിരിക്കും Bowoto v Chevron കേസ്. ഇത് 1789 ലെ Alien Tort Claims Act എന്ന നിയമത്തിന്റെ പരിധിയില്‍ വരും. അമേരിക്കയിലെ ഏറ്റവും പഴയ നിയമങ്ങളില്‍ ഒന്ന്. (ഇത് ജോര്‍ജ്ജ് വാഷിങ്ടണ്‍ ഒപ്പുവെച്ച നിയമമാണ്). ഇത് പ്രകാരം വിദേശികള്‍ക്ക് അമേരിക്കയിലെ കോടതിയില്‍ ലോകത്തെവിടെയുമുള്ള നിയമ, കാരാര്‍ ലംഘനത്തിനെതിരെ കേസ് കൊടുക്കാം. 1980 ന് മുമ്പ് ഇത് രണ്ട് പ്രാവശ്യം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പരാഗ്വേയിലെ state repression ന്റെ ഇരകള്‍ ഉപയോഗിച്ചതായിരുന്നു അത്. അതിന് ശേഷം 100 ന് അടുത്ത് കേസുകള്‍ ഇങ്ങനെയുണ്ടായി. ബോസ്നിയയിലെ മനുഷ്യാവകാശ ധ്വംസനം കാരണം Radovan Karadzic നെതിരെ 1993 ല്‍ കേസ് ഉണ്ടായി. 1996 ല്‍ ബര്‍മ്മയിലെ ഗ്രാമീണര്‍ എണ്ണക്കമ്പനിയായ Unocal നെതിരെ (ഷെവ്രോണിന്റെ ശാഖയാണിത്) നിര്‍ബന്ധിത തെഴില്‍ചെയ്യിക്കുന്ന കാരണത്തില്‍ കേസ് കൊടുത്തിരുന്നു. 2004 ല്‍ കേസ് ഒത്തുതീര്‍പ്പായി.
കമ്പനികളെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ Alien Tort Claims Act ഉപയോഗിച്ച് കുറ്റം ചുമത്തുന്നതിനെ എതിര്‍ക്കുന്ന ധാരാളം ആളുകളുണ്ട്. ബുഷ് സര്‍ക്കാരും ധാരാളം കമ്പനികളും ഇതില്‍ പെടും. വിദേശനയത്തെ ബാധിക്കുമെന്നും കേസുകളുടെ പ്രളയം ഉണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു. 1789 ന് ശേഷം ഈ നിയമത്തിന് രൂപപരിണാമം സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത് വ്യക്തമായ മനുഷ്യാവകാശ ധ്വംസനത്തിനെതിരേയെ ഉപയോഗിക്കാനാവൂ എന്ന് ഈ നിയമത്തെ അനുകൂലിക്കുന്നവരും പറയുന്നു. സുപ്രീം കോടതി പുതിയ അന്താരാഷ്ട്ര നിയമ ലംഘനത്തോടൊപ്പം പഴയവക്കും ഈ നിയമം ബാധകമാണെന്ന് 2004 ല്‍ അമേരിക്കയിലെ സുപ്രീം കോടതി വിധിക്കുകയുണ്ടായി. എന്നിരുന്നാലും കോര്‍പ്പറേറ്റ് കേസുകളില്‍ ഇപ്പോഴും സംശയമുണ്ട്. “aiding and abetting കൊണ്ട് കേസ് ആകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല,” എന്ന് University of California യിലെ Hastings College of the Law പ്രൊഫസര്‍ William Dodge പറയുന്നു.
Bowoto v Chevron കേസ് ഇത് പരീക്ഷിക്കും. നൈജീരിയയിലെ പട്ടാളക്കാരെ സമരസ്ഥലത്ത് കൊണ്ടുവന്നത് ഷെവ്രോണിന്റെ ഹെലികോപ്റ്ററുകളാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. തങ്ങളെ ബന്ധികളാക്കുയായിരുന്നു സമരക്കാര്‍ എന്ന് ഷെവ്രോണും വാദിക്കുന്നു. അമേരിക്കയിലെ കോടതികളില്‍ ദശാബ്ദങ്ങളായി Bowoto v Chevron കേസ് കറങ്ങിനടക്കുകയാണ്. ഈ കേസ് ഒരു ഡസന്‍ തവണയെങ്കിലും തള്ളിക്കളയാനുള്ള നീക്കത്തെ അതിജീവിച്ചതാണെന്ന് പരാതികാരുടെ വക്കീലായ EarthRights International ന്റെ Marco Simons പറയുന്നു.
മിക്ക Alien Tort കേസുകളും കമ്പനികള്‍ക്കെതിരായവയാണ്. കഴിഞ്ഞ വര്‍ഷം ജനാധിപത്യ പ്രവര്‍ത്തകരെ ചൈന സര്‍ക്കാരിന് ഒറ്റുകൊടുത്തു എന്നതിന് യാഹുവിനെതിരെയും കേസ് ഉണ്ടായി. അത് രഹസ്യ ധാരണയുടെ പുറത്ത് ഒത്തുതീര്‍പ്പിലായി. രണ്ടെണ്ണം മാത്രമേ വാദത്തിന് എത്തിയുള്ളു. “ഖനന വ്യവസായികള്‍ക്ക് ധാതുക്കളുള്ള സ്ഥലത്തേക്ക് പോകേണ്ടി വരും. അവിടെ അവര്‍ക്ക് അവിടുത്തെ ഭീകര അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഈ കേസുകള്‍ പ്രധാനപ്പെട്ടതാണ്. അവ എന്താണ് സ്വീകാര്യം എന്താണ് അസ്വീകാര്യം എന്നതിനെക്കുറിച്ച് ഒരു standard ഉണ്ടാക്കുന്നു,” Harvard Law School ലെ മനുഷ്യാവകാശ വിദഗ്ദ്ധനായ Tyler Giannini പറയുന്നു. അദ്ദേഹമാണ് Unocal ന് എതിരെയുള്ള കേസില്‍ അദ്ദേഹമാണ് വാദിച്ചത്.
Royal Dutch Shell ന് എതിരെ Ken Saro Wiwa ന്റെ കേസും നിലവിലുണ്ട്.
– from economist