Duisburg സൗരോര്‍ജ്ജ നിലയം

ഒക്റ്റോബര്‍ മുതല്‍ ജര്‍മ്മനിയിലെ Duisburg ന് അടുത്തുള്ള Moers ല്‍ രാജ്യത്തെ ഏറ്റവും വലിയ നേര്‍ത്ത-പാളി (thin-film) മേല്‍ക്കൂര നിലയം വൈജ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പനിയായ First Solar നിര്‍മ്മിച്ച 11,000 Cadmium Telluride മൊഡ്യൂളുകള്‍ക്ക് മൊത്തം 837 കിലോ വാട്ടാണ് ശക്തി.

നിലയത്തിന്റെ നിര്‍മ്മാണം നടത്തിയത് Riedel Recycling എന്ന കമ്പനിയാണ്. കല്‍ക്കരി കുഴക്കുന്ന പഴയ ഹാളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിന്റെ 9,500 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ചൂട് കൂടിയ സമയമായിട്ട് കൂടി ഫിറ്റിങ് തൊഴിലാളികള്‍ വെറും മൂന്ന് മാസമേ എടുത്തുള്ളു ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍. ഏണികളും ലിഫ്റ്റുകളുമുപയോഗിച്ച് അവര്‍ വേഗം പണി തീര്‍ത്തു.

SolarMax ന്റെ നാല് ഇന്‍വര്‍ട്ടറുകള്‍ ഈ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവ സോളാര്‍ പാനലുകള്‍ നിന്നുള്ള ഡിസി കറന്റ്റ് എസി ആക്കിമാറ്റുന്നതോടൊപ്പം ഓഫീസ് മുറികള്‍ക്ക് വേണ്ട ചൂടും പ്രദാനം ചെയ്യുന്നു. (ജര്‍മ്മനി ഒരു തണുപ്പ് രാജ്യമാണ്.)

“SolarMax ഇന്‍വര്‍ട്ടറുകള്‍ 45 കിലോവാട്ട് waste heat (ചൂട് മാലിന്യം?) ഉത്പാദിപ്പിക്കും. ഈ ചൂടിനെ air-conditioning സിസ്റ്റത്തിലേക്ക് കടത്തിവിടുന്നു”എന്ന് Günter Grandjean വിശദീകരിച്ചു.

മേല്‍ക്കൂര ഭാവിയില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കും.

– from solarbuzz

ഒരു അഭിപ്രായം ഇടൂ