കനാലുകള്‍ ദക്ഷതയേറിയ ഗതാഗത മാര്‍ഗ്ഗം

ദശാബ്ദങ്ങളായ അവഗണനക്ക് ശേഷം വാണിജ്യ കടത്ത് Erie Canal ലേക്ക് തിരിച്ച് വരുന്നു. ഈ വര്‍ഷം ഇതുവരെ 42 കടത്ത് ഇതിലൂടെ നടന്നു. കഴിഞ്ഞ വര്‍ഷം സീസണില്‍ 15 എണ്ണം മാത്രമേയുണ്ടായിരുന്നുള്ളു. മേയ് 1 മുതല്‍ നവംബര്‍ 15 വരെയാണ് സീസണ്‍. എണ്ണവില കൂടിയതാണ് ചരിത്ര പ്രധാനമായ ഈ മാര്‍ഗ്ഗത്തിന് പുതിയ ഉണര്‍വ്വ് ഉണ്ടാക്കിയത്.

“ഞാന്‍ കണ്ട 60% ആളുകള്‍ക്കും Erie Canal ലെ കടത്തിനെക്കുറിച്ച് ഒരറിവുമില്ല,” Mr. Dufel പറഞ്ഞു. tugboat Margot ലെ assistant engineer ആണ് അയാള്‍. New York State Marine Highway Transportation Company യുടെ ഒരു ഉടമയാണ്.

1825 ല്‍ ആണ് കനാല്‍ പണി കഴിഞ്ഞത്. അതിന് ശേഷം രണ്ട് പ്രാവശ്യം rebuilt ചെയ്തു. ന്യൂ യോര്‍ക്കിലെ Erie Canal ന് 544.18 കിലോമീറ്റര്‍ നീളമുണ്ട്. കിഴക്ക് Waterford ല്‍ നിന്ന് പടിഞ്ഞാറ് Tonawanda വരെയുണ്ടിത്. 1855 ല്‍ 33,241 കടത്താണ് ഇതിലൂടെ കടന്ന് പോയത്.

1800 കളുടെ അവസാന കാലമായപ്പോഴേക്കും റയില്‍ മൂലമുള്ള മത്സരം കാരണം കനാല്‍ ഗതാഗതം കുറഞ്ഞുവന്നു. 1950 കള്‍ വരെ പിന്നെയും അതുവഴി ഗതാഗതം നടന്നിരുന്നു. അതിന് ശേഷം വന്‍തോതിലുള്ള ഹൈവേ നിര്‍മ്മാണവും പുതിയ St. Lawrence Seaway യും കാരണം പൂര്‍ണ്ണമായി ഇതുവഴിയുള്ള കടത്ത് ഇല്ലാതായി. പിന്നീട് കളി ബോട്ടുകള്‍ മാത്രമായി കനാലില്‍.

ഈ കനാല്‍ East Coast ല്‍ നിന്ന് upper Midwest ലേക്ക് ചരക്ക് കടത്താന്‍ ഏറ്റവും ദക്ഷതയേറിയ മാര്‍ഗ്ഗമാണ് ഈ കനാല്‍. 3.79 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ഒരു ടണ്‍ ചരക്ക് 94.4 കിലോമീറ്റര്‍ ട്രക്കില്‍ കൊണ്ടുപോകാനാകും. 323.2 കിലോമീറ്റര്‍ ട്രയിനില്‍ കൊണ്ടുപോകാം. barge ഉപയോഗിച്ച് 822.4 കിലോമീറ്ററും കൊണ്ടുപോകാമെന്ന് Ms. Mantello പറഞ്ഞു. ഒരു barge ല്‍ 3,000 ടണ്‍ കയറും. 100 ട്രക്കിനെ റോഡില്‍ നിന്ന് ഒഴുവാക്കാനാകും.

കടത്തുകാര്‍ക്ക് Erie Canal പുനര്‍ കണ്ടുപിടുത്തം നടത്താന്‍ എണ്ണവില കൂടുന്നത് കാരണമായി.

nytimes

സാമ്പത്തികം മാത്രമല്ല, പരിസ്ഥിതിക്കും, റോഡ് സുരക്ഷക്കും ജലഗതാഗതം സഹായിക്കും. ധാരാളം നദികളും കായലുകളും ഉള്ള നാം ജലഗതാഗതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.

ഒരു അഭിപ്രായം ഇടൂ