60 കൊല്ലത്തെ ശതകോടിക്കണക്കിന് ഡോളര്‍ സര്‍ക്കാര്‍ സബ്സിഡി കിട്ടിയിട്ടും ആണവോര്‍ജ്ജ വ്യവസായം അതിന്റെ യഥാര്‍ത്ഥ സ്വഭാവം തെളിയിച്ചു. അതായത് അത് സ്വതന്ത്ര കമ്പോളത്തില്‍ പ്രവര്‍ത്തിക്കില്ല എന്നത്.
ആണവോര്‍ജ്ജത്തിന്റെ വിലയുടെ നീതീകരിക്കാനാവാത്ത ഭാരം നികുതിദായകരുടേയും പൌരന്‍മാരുടേയും ചുമലില്‍ വെച്ചിട്ടും സബ്സിഡികള്‍ നല്‍കിയിട്ടും ഉപഭോക്താക്കള്‍ നിലയ നിര്‍മ്മാണത്തിന്റെ കൂടിവരുന്ന വിലയും താങ്ങേണ്ട ഗതികേടാണ്.
നിര്‍മ്മാണം തുടങ്ങുമ്പോള്‍ പറയുന്നതിനേക്കാള്‍ വളരെ അധികാണ് സ്ഥിരമായി കൂടിക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ചിലവ്. 50% മോ അതിലധികമോ വരുന്ന അമിത ചിലവ് വഹിക്കുന്നത് ഊര്‍ജ്ജ ഉപഭോക്താക്കളാണ്. നിക്ഷേപര്‍ക്ക് ലാഭം ഉറപ്പാക്കാന്‍ വൈദ്യുത കമ്പനികള്‍ ഊര്‍ജ്ജ വില കൂട്ടുന്നു. Georgia Public Service Commission ന്റെ യൂണിറ്റ് വില ഉയര്‍ത്താനുള്ള നിയമം ആണ് ഊര്‍ജ്ജ കമ്പനികള്‍ ഉപയോഗിക്കുന്നത്.
അമേരിക്കന്‍ നികുതിദായകരും ഉപഭോക്താക്കളും വഹിക്കുന്ന ഈ അന്യായ ബാധ്യതക്ക് പുറമേ ആണവവസ്തുക്കള്‍ കടത്തുന്നതും സൂക്ഷിക്കുന്നതും ഭീകരവാദം നിറഞ്ഞ കാലത്ത് പ്രശ്നങ്ങളായി അവര്‍ക്ക് മുമ്പിലെത്തുന്നു.
ആണവ മാലിന്യം സൂക്ഷിക്കാനുള്ള സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ മാര്‍ഗ്ഗം കണ്ടെത്താനുള്ള ആറ് ദശാബ്ദത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ഇപ്പോഴും വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും ഒരു പരിഹാരവും കണ്ടെത്താനായില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഈ പദാര്‍ത്ഥങ്ങള്‍ പൊതുജനത്തിന്റെ ജീവന് ഭീഷണിയാണ്. കൂടുതല്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും, കടത്തുകയും, സൂക്ഷിക്കുകയും ചെയ്യുന്നത് കൂടുതല്‍ കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.
രണ്ട് ആണവ നിലയങ്ങളാണ് ജോര്‍ജ്ജിയയുടെ തീരത്തുള്ളത്. Baxley ലെ Altamaha നദീതീരത്തെ Hatch നിലയവും Augusta യിലെ Savannah നദീതീരത്തെ Vogtle നിലയവും. അവയുടെ അണവവികിരണം പ്രശ്നമാണെന്നതോടൊപ്പം അമിതമായ തോതിലാണ് ആണവനിലയങ്ങള്‍ വെള്ളം ഉപയോഗിക്കുന്നത്. ജോര്‍ജ്ജിയയില്‍ ജലവിതരണ പ്രശ്നങ്ങളുള്ളപ്പോള്‍ ഊര്‍ജ്ജ സ്രോതസ്സ് തെരഞ്ഞെടുക്കുന്നതില്‍ ഇതിന് വലിയ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ്.
Vogtle ല്‍ ഇപ്പോളുള്ളതിന്റെ ഇരട്ടി റിയാക്റ്ററുകള്‍ സ്ഥാപിച്ചാല്‍ 24.6 കോടി ലിറ്റര്‍ വെള്ളം Savannah നദിയില്‍ നിന്ന് പ്രതിദിനം എടുക്കേണ്ടിവരും. ശീതീകരണ പ്രവര്‍ത്തനത്തിന്റെ ഫലമായി അതിന്റെ മൂന്നില്‍ രണ്ട് ഭാഗം നീരാവിയായി നഷ്ടപ്പെടും. South Carolinaയിലും Georgiaയിലും കൂടിവരുന്ന ജല ആവശ്യകതക്ക് വലിയ പ്രശ്നം ഇതുണ്ടാക്കും.
Hatch നിലയത്തിലെ ആണവ മാലിന്യങ്ങള്‍ നിറച്ച വീപ്പകള്‍ Altamaha നദിക്കരികലാണ് ഇപ്പോള്‍ ഇരിക്കുന്നത്. താല്‍ക്കാലികമായാണ് ഇത്. പക്ഷേ താഴെയുള്ള ജനത്തിന്റെ സുരക്ഷിതത്വത്തിന് ഇത് ഭീഷണിയാകുന്നു. ഭീകരവാദ തലവേദനയുംകൂടിയാകുമ്പോള്‍ പതിനായിരക്കണക്കിന് ജോര്‍ജിയക്കാരുടെ ഉറക്കം കെടുത്തുന്ന സംഗതിയായി മാറുന്നു.
ആണവനിലയങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ unwise, unfair and unjustified ആണ്. അപകടകരമായതും, അത്യധികം ചിലവേറിയതുമായ ഊര്‍ജ്ജ സ്രോതസ്സിന് പകരം നാം ശുദ്ധ ഊര്‍ജ്ജ സാങ്കേതിക വിദ്യകളിലാണ് പണം നിക്ഷേപിക്കേണ്ടത്. National Renewable Energy Laboratory പരിശോധിച്ച Georgia State Wind Map പ്രകാരം ജോര്‍ജ്ജിയയുടെ തീര പ്രദേശത്ത് നിന്ന് 10,000 മെഗാവാട്ട് പവനോര്‍ജ്ജോത്പാദനം നടത്താം എന്ന് കണ്ടെത്തിയിരുന്നു. പത്ത് വലിയ വൈദ്യുതോര്‍ജ്ജ നിലയത്തിന് തുല്യമാണ് ഇത്. ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി, ആണവ നിലയങ്ങളേക്കാളധികം.
കാറ്റ് സൌദന്യമാണെന്ന് മാത്രമല്ല, ആണവ-കല്‍ക്കരി നിലയങ്ങള്‍ പണിയുന്നതിന്റെ പകുതി സമയംകൊണ്ട് പണിതീര്‍ക്കുകയുമാകാം. കടലിലെ തൂണുകളുടേയും, വൈദ്യുത കമ്പികളുടേയും ജനറേറ്ററുകളുടേയും പണം ദശാബ്ദങ്ങള്‍ വരെ മലിനീകരണമില്ലാത്ത ഊര്‍ജ്ജം പ്രദാനംചെയ്യുന്നതില്‍ നിന്ന് മുതലാകുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ സാധാരണ നിലയങ്ങളുടെ ഇന്ധനവില അടിക്കടി കൂടുന്നതും കുറഞ്ഞുവരുന്ന അവയുടെ സ്രോതസ്സും പരിഗണിച്ചാല്‍ കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയുടെ വില കുറവാണെന്ന് കാണാം. അടുത്തകാലത്ത് Amory B. Lovins (“The Nuclear Illusion” ) നടത്തിയ പഠനത്തില്‍ ആണവ നിലയത്തിന്റെ പകുതി ചിലവേ കാറ്റാടി നിലയങ്ങള്‍ക്കുള്ളു എന്ന് വ്യക്തമാക്കി. ആണവ മാലിന്യം സംഭരിച്ച് സൂക്ഷിക്കുന്നതിന്റേയും നിലയം പൊളിക്കുന്നതിന്റേയും ഭീമമായ തുക കണക്കാക്കാത്ത താരതമ്യ പഠനമായിരുന്നു അത്.
ഊര്‍ജ്ജ പരിപ്രേക്ഷ്യത്തിലെ ശ്രദ്ധതിരിക്കലുകള്‍ — തീരക്കടല്‍ എണ്ണക്കിണര്‍, കല്‍ക്കരി, ആണവനിലയ ചര്‍ച്ചകള്‍ — പുനരുത്പാദിതോര്‍ജ്ജത്തിലേക്കുള്ള സ്വാഭാവിക മാറ്റത്തെ തടയുന്നു. ഈ താമസം ഉപഭോക്താക്കള്‍ക്ക് കൂടിയ ഊര്‍ജ്ജവില നല്‍കുന്ന അവസ്ഥയുണ്ടാക്കും.
സ്ഥാപിത താല്‍പ്പര്യക്കാര്‍ കാറ്റ്, സൗരോര്‍ജ്ജ, തിരമാല ഊര്‍ജ്ജത്തെ പാര്‍ശ്വവത്കരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരാണ്. Finland, Iceland, Germany, France എന്നിവിടങ്ങളില്‍ കാറ്റാടി, ഭൗമതാപോര്‍ജ്ജ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഊര്‍ജ്ജ ദക്ഷത വര്‍ദ്ധിപ്പിച്ചാല്‍ തന്നെ ജോര്‍ജ്ജിയക്കാര്‍ക്ക് 30% ഊര്‍ജ്ജം ലാഭിക്കാം.
ശുദ്ധഊര്‍ജ്ജത്തിലേക്കുള്ള വേഗത്തിലുള്ള മാറ്റത്തിന് ഭരണാധികാരികള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണം. ചിലവ് കൂടിയ, മലിനീകരണം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യകള്‍ക്ക് നികുതി ദായകരുടെ പണം സബ്സിഡിയായി നല്‍കുന്നത് പുനരുത്പാദിതോര്‍ജ്ജത്തിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കും. അതിന്റെ ഗുണം ഊര്‍ജ്ജ കമ്പനികള്‍ക്കാണ്. ഉപഭോക്താവിനല്ല.
David Kyler is executive director of the Center for a Sustainable Coast.
– source ajc