അമേരിക്കയില്‍ ഗതാഗത തീവണ്ടികള്‍

50 വര്‍ഷത്തിലധികമായ ആകാംഷക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ഗതാഗത തീവണ്ടികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഉയര്‍ന്ന ഇന്ധന വില, റോഡിലേയും വിമാനത്താവളത്തിലേയും ഗതാഗത കുരുക്ക്, തുടങ്ങിയവ യാത്രക്കാരെ വീണ്ടും ദീര്‍ഘദൂര തീവണ്ടി യാത്രയിലേക്ക് ശ്രദ്ധതിരിക്കുന്നതിന് കാരണമായി.

കാലിഫോര്‍ണിയക്കാര്‍ ശതകോടി കണക്കിന് ഡോളര്‍ വിലയുള്ള ബോണ്ടുകള്‍ വിറ്റ് 1,280 കിലോമീറ്റര്‍ നീളമുള്ള വെടിയുണ്ട തീവണ്ടി സംവിധാനം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. സാന്‍ ഫ്രാന്‍സിസ്കോയും സാന്‍ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ 320 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടിക്ക് യാത്ര ചെയ്യാനാവും. Midwest ല്‍ ഗതാഗത ഉദ്യോഗസ്ഥര്‍ ചിക്കാഗോ കേന്ദ്രീകരിച്ച് 9 സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ ബന്ധിപ്പിക്കുന്ന തീവണ്ടി പാത നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു.

policymakers നെക്കാള്‍ വളരെ മുമ്പിലാണ് ജനം. കാറുകള്‍ക്കും വിമാനങ്ങള്‍ക്കുമുള്ള നല്ല ബദലാണ് തീവണ്ടി എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. മിനസോട്ടയിലെ ഡമോക്രാറ്റ് പ്രതിനിധിയായ James L. Oberstar പറയുന്നു. House Transportation and Infrastructure Committee യുടെ ചെയര്‍മാനാണ് അദ്ദേഹം. യാത്രക്കാരെ കിട്ടാന്‍ വര്‍ഷങ്ങളായി പ്രയത്നിക്കുന്ന Amtrak ന് ഈ വര്‍ഷം റിക്കാഡ് യാത്രക്കാരെയാണ് കിട്ടിയത്. 2.87 കോടി ആളുകള്‍. മുമ്പുള്ള വര്‍ഷങ്ങളെക്കാള്‍ 11% വര്‍ദ്ധനവാണ് ഇത്. ടിക്കറ്റ് വരുമാനം $170 കോടി ഡോളര്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ $20 കോടി ഡോളര്‍ അധികം.

Amtrak ന് സബ്സിഡി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ്സും റയില്‍ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു. ഊര്‍ജ്ജ വില കൂടുന്നത്, ഗതാഗത കുരുക്ക്, പഴഞ്ചന്‍ air traffic control system ഇവയൊക്കെ സര്‍ക്കാരിനേയും ബദലുകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. Amtrak ന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് $1300 കോടി ഡോളര്‍ ധനസഹായം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

യൂറോപ്പിലെ നഗരങ്ങള്‍ റയില്‍ പാതകളാല്‍ നല്ല രീതിയില്‍ ബന്ധിപ്പിച്ചിട്ടുള്ളവയാണ്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് തീവണ്ടിയില്‍ വലിയ താല്‍പ്പര്യമില്ല. വാഷിങ്ടണ്‍-ബോസ്റ്റണ്‍, കാലഫോര്‍ണിയയിലെ ചിലഭാഗങ്ങള്‍ ഒഴിച്ച് മിക്കയിടത്തും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പണം പോലും കിട്ടില്ല.

അതിവേഗ തീവണ്ടി പാത കാലിഫോര്‍ണിയയിലെ വിമാനത്താവളങ്ങളിലെ തിരക്ക് ഒഴുവാക്കും. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഹൈവേ വികസനത്തിനാണ് താല്‍പ്പര്യം.

– from nytimes

84,800 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ തീവണ്ടി പാത പണിയാന്‍ കാലിഫോര്‍ണിയ തീരുമാനിച്ചു. Sacramento മുതല്‍ San Diego വരെയുള്ള എല്ലാ പ്രധാന നഗരങ്ങളിലും തീവണ്ടി നില്‍ക്കും. കാലിഫോര്‍ണിയ ഹരിതഗൃഹവാതക ഉദ്‌വമനത്തില്‍ ലോകത്തെ 12മത്തെ സ്രോതസ്സാണ്. ഇതില്‍ 41% വും വരുന്നത് ഗതാഗതത്തില്‍ നിന്നുമാണ്. മണിക്കൂറില്‍ 352 കിലോമീറ്റര്‍ വേഗത നല്‍കുന്ന തീവണ്ടി പാത നിലവില്‍ വരുന്നതോടെ കാലിഫോര്‍ണിയക്ക് 571.5 കോടി കിലോ ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കാനാവും. പ്രതിവര്‍ഷം 10 ലക്ഷം കാറുകള്‍ റോഡില്‍ നിന്ന് ഇല്ലാതാകുന്നതിന് തുല്യമാണിത്. 450,000 തൊഴിലവസരം ഈ പാത നല്‍കും. 1.2 കോടി ബാരല്‍ എണ്ണ ഉപയോഗവും കുറക്കും.

എണ്ണ കത്തിച്ച് freeways ല്‍ പച്ച വെളിച്ചം കാണാന്‍ നില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണം കാലിഫോര്‍ണിയയില്‍ വളരെ അധികമാണ്. ജന സംഖ്യ ഈവിധം വളര്‍ന്നാല്‍ 2030 ല്‍ അവിടെ 10 കോടി ആളുകളുണ്ടാവും. ഇപ്പോള്‍ 4 കോടിയാണ് ജനസംഖ്യ. കാലിഫോര്‍ണിയയുടെ FLY തീവണ്ടി വിമാനത്തിന്റെ 1/3 ഉം കാറിന്റെ 1/5 ഉം ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുകയുള്ളു.

എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ട്. ഊര്‍ജ്ജ ലാഭക്കണക്ക് പെരുപ്പ് കാട്ടുകയാണെന്നാണ് അവരുടെ ആക്ഷേപം. പദ്ധതിയിട്ടതിന്റെ പകുതിയെങ്കിലും പണിയാന്‍ കഴിഞ്ഞാല്‍ എണ്ണഉപയോഗം കുറക്കുന്നില്‍ നിന്നും freeway തിരക്ക് കുറക്കുന്നതില്‍ നിന്നും തന്നെ ലാഭകരമാകും. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവും ഏറ്റവും വലിയ കാര്‍ബണ്‍ ഉദ്‌വമനക്കാരും. യുറോപ്പിലേയും ഏഷ്യയിലേയും രാജ്യങ്ങളില്‍ നിന്ന് അമേരിക്ക പാഠങ്ങള്‍ പഠിക്കേണ്ട കാലം കഴിഞ്ഞു. വണ്ടി ഓടിക്കലിനും പറതക്കലിനും പകരം ദക്ഷതകൂടിയ ബദലുകള്‍ ഉപയോഗിക്കണം.

– from inhabitat

പൊതു ഗതാഗതം തന്നെ മെച്ചപ്പെട്ട ഗതാഗതം.

ഒരു അഭിപ്രായം ഇടൂ