അണവോര്‍ജ്ജ വ്യവസായത്തിന്റെ ഡിഎന്‍ഏയില്‍ ഈ പ്രശ്നങ്ങളെല്ലാം അടങ്ങിയിരിക്കുന്നു

റിയാക്റ്ററിന്റെ steel lining ന്റെ വെല്‍ഡിങ്ങ് ഗുണനിലവാരം കുറഞ്ഞതാണെന്ന് സെപ്റ്റംബറില്‍ കണ്ടെത്തി. അതോടെ അണുനിലയത്തിന്റെ പണി നിര്‍ത്തിവെക്കാന്‍ ഫിന്‍ലാന്റിലെ ആണവ പരിശോധകര്‍ ആയ STUK ഉത്തരവിട്ടു.

ആഴ്ച്ചകള്‍ക്ക് ശേഷം STUK വീണ്ടും പരിശോധന നടത്തിയപ്പോള്‍ വിശ്വസിക്കാന്‍ പറ്റാത്തവിധം വെല്‍ഡിങ്ങ് പണി തകൃതിയായി നടക്കുന്നതായി കണ്ടു. വെല്‍ഡിങ്ങിന്റെ ഉത്തരവാദിത്തമുള്ള Polish machine yard സുരക്ഷാ പരിഗണനകളെ മറികടന്ന് രണ്ട് വര്‍ഷത്തിലധികമായി പണിനടത്തുന്നതായി തിരിച്ചറിഞ്ഞു. ഫിന്‍ലാന്റിലെ അധികാരികളും റിയാക്റ്റര്‍ നിര്‍മ്മാതാക്കളായ Areva യും സുരക്ഷാ മുന്‍കരുതലുകളൊക്കെ തെറ്റിക്കുകയാണ്.

റിയാക്റ്ററിന്റെ പ്രധാന ശീതീകരണി സംവിധാനത്തിന്റെ പൈപ്പുകളില്‍ കുറ്റങ്ങളുണ്ടായിരുന്നതിനാല്‍ പൈപ്പ് മാറ്റി വെച്ചു. എന്നാല്‍ ഈ surreal atmosphere നോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് മാറ്റി വെച്ച പൈപ്പുകളിലും അതേ പിശകുകളുണ്ടായിരുന്നു. ഒരു തെറ്റില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനാവില്ലേ?

Areva യുടെ വെണ്‍കൊറ്റക്കൊടി പ്രൊജക്റ്റിന്റെ നാണം കെട്ട അവസ്ഥ ഇതാണ്. ആണവ പുനരുദ്ധാരണത്തിന് തടയിടുന്നതും ഇത് തന്നെ. ചെര്‍ണോബില്‍ ദുരന്തത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പില്‍ പണിയുന്ന ഇത്തരത്തിലെ ആദ്യത്തെ നിലയമാണ് OL3. അറീവ ഇതില്‍ വെള്ളം കുടിക്കുകയാണ്.

OL3 യുടെ അനുഭവം ഒറ്റപ്പെട്ടതല്ല. ഫ്രാന്‍സിലെ Flamanville ല്‍ അറീവ പണിയുന്ന EPR റിയാക്റ്ററിന്റെ കാര്യം നോക്കൂ. അതും ഭീമമായി അധിക ബഡ്ജറ്റിലും schedule ല്‍ പിറകിലുമാണ്. അതിനും OL3 യില്‍ കണ്ട അതേ പിശകുകളും സുരക്ഷാ ലംഘനങ്ങളും ഉണ്ടായി. കോണ്‍ക്രീറ്റില്‍ പൊട്ടല്‍, റിയാക്റ്റര്‍ ഫൌണ്ടേഷന്റെ മോശം വെല്‍ഡിങ്ങ് തുടങ്ങി പല പ്രശ്നങ്ങളും.

OL3 ഉം Flamanville ഉം EPR റിയാക്റ്ററുകളാണ്. ഇവ മൂന്നാം തലമുറയില്‍ പെട്ടവയാണ്. അവയില്‍ ഒരേ തരം പിശകുകളാണ് കണ്ടത്. [നമ്മുടെ രാജ്യത്തും ഇത്തരം റിയാക്റ്ററുകളാണ് സ്ഥാപിക്കാന്‍ പോകുന്നത്.] തെക്കെ കാലിഫോര്‍ണിയയിലെ Aiken യില്‍ അറീവ MOX ആണവ ഇന്ധന നിര്‍മ്മാണ നിലയം സ്ഥാപിക്കാന്‍ അമേരിക്കയെ സഹായിക്കുന്നു.

അവിടെ മോശം കോണ്‍ക്രീറ്റും പിശകുള്ള ഉരുക്കും അസ്ഥിവാരത്തില്‍ കണ്ടെതായി അമേരിക്കന്‍ Nuclear Regulatory Commission കണ്ടു. അതുപോലെ ഉരുക്ക് നിര്‍മ്മാണം വേണ്ടത്ര പരിശോധനയില്ലാതെയാണ് നടക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. മോശം കോണ്‍ക്രീറ്റ്, പിശകുള്ള ഉരുക്ക്, അപര്യാപ്തമായ പരിശോധന, സുരക്ഷാ ലംഘനം, പരിചയം തോന്നുന്നോ ഇതൊക്കെ കേട്ടിട്ട്.

ഇത് യാദൃശ്ചികമല്ല. ഭാഗ്യക്കേടുമല്ല. ഇത് ഒരു ശാപം പോലെയാണ്. ആണവോര്‍ജ്ജത്തിന്റെ DNA യിലുള്ള പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നം.

– from greenpeace

ഒരു അഭിപ്രായം ഇടൂ