ലോക പവനോര്‍ജ്ജ സമ്മേളനം

അതിവേഗം വളരുന്ന ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ ചൈനയാണ് 2009 ലെ ഏറ്റവും വലിയ ഉത്പാദകര്‍. ബീജിങ്ങില്‍ നടന്ന Global Wind Power conference ല്‍ Global Wind Energy Council ഉം ഗ്രീന്‍ പീസും ഒന്നിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്.

ഏറ്റവും വലിയ പവനോര്‍ജ്ജ നിര്‍മ്മാതാക്കള്‍ സ്പെയിനിലെ Iberdrola എന്ന വൈദ്യുത വിതരണ കമ്പനിയാണ്. അവര്‍ 8 ഗിഗാവാട്ടിന്റെ കാറ്റടികള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടുപുറകില്‍ അമേരിക്കയില്‍ നിന്നുള്ള 5.5 ഗിഗാവാട്ട് ശേഷിയുള്ള FPL Group ആണ്. മൂന്നാം സ്ഥാനം ബ്രിട്ടണിലെ Southern Electric, RWE, E.ON, EDF എന്നിവരാണ്.

എണ്ണ ഭീമനായ BP യും അമേരിക്കയിലേയും ചൈനയിലേയും പവനോര്‍ജ്ജ കമ്പോളത്തില്‍ പ്രവേശിച്ചിട്ടുണ്ട്. കാറ്റാടി നിര്‍മ്മാണത്തില്‍ യൂറോപ്പില്‍ നിന്നുള്ള അറീവയും Alstom നിക്ഷേപം നടത്തുന്നു.

അടുത്ത 12 വര്‍ഷങ്ങള്‍ക്കകം കാറ്റാടികള്‍ക്ക് ലോകത്തെ മൊത്തം ഊര്‍ജ്ജോത്പാദനത്തിന്റെ 12% ഉത്പാദിപ്പിക്കാന്‍ കഴിയും. അത് 1000 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തടയും.

2007 ല്‍ മാത്രം ലോക പവനോര്‍ജ്ജ വ്യവസായം $3700 കോടി ഡോളര്‍ നിക്ഷേപിച്ച് പുതിയ 20 ഗിഗാവാട്ട് ശേഷി നേടുകയുണ്ടായി. അങ്ങനെ മൊത്തം ശേഷി 2007 ല്‍ 93.8 ഗിഗാവാട്ട് ശേഷിയില്‍ എത്തി. അമേരിക്ക ഒന്നാം സ്ഥാനം. സ്പെയിന്‍, ചൈന പിറകില്‍.

2007 ന്റെ അവസാനം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയവര്‍ ജര്‍മ്മനി (22.3 GW), അമേരിക്ക (16.8 GW), സ്പെയിന്‍ (15.1 GW), ഇന്‍ഡ്യ (7.8 GW), ചൈന (5.9 GW) എന്നിവരാണ്. 70 രാജ്യങ്ങള്‍ കാറ്റാകളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു.

ഇന്‍ഡ്യ 2007 ല്‍ 1.5 GW കാറ്റാടികള്‍ സ്ഥാപിച്ചു. 10% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് നിര്‍മ്മിക്കണം എന്ന കരാറിന്റെ ഭാഗമായാണിത്. തമിഴ്‌നാട്ടിലാണ് ഇവയിലധികവും നിര്‍മ്മിച്ചിരിക്കുന്നത്.

2009 ല്‍ ചൈന ജര്‍മ്മനിയെ മറികടക്കും. 2007 ല്‍ ചൈന 3.3 GW കാറ്റാടി സ്ഥാപിച്ചു. 2006 നെ അപേക്ഷിച്ച് 145% ആണ് വളര്‍ച്ച.

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി നിര്‍മ്മാണ രാജ്യം ചൈനയാണ്. Goldwind, Sinovel Wind, Dongfang, Windey and Sewind ആണ് പ്രധാന നിര്‍മ്മാതാക്കള്‍. 2007 ല്‍ ചൈനയില്‍ 40 കാറ്റാടി ഘടക നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ മൊത്തം ആവശ്യത്തിന്റെ 56% വും നല്‍കുന്നു. പ്രാദേശിക പവനോര്‍ജ്ജ ഉത്പാദനം 8 GW ആണ്. അത് 2010 ല്‍ 12 GW ആകുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് പ്രധാന കാറ്റാടി നിര്‍മ്മാതാക്കള്‍ ഡന്‍മാര്‍ക്, ജര്‍മ്മനി, സ്പെയിന്‍, അമേരിക്ക, ഇന്‍ഡ്യ എന്നിവരാണ്.

-from cleantech

ഒരു അഭിപ്രായം ഇടൂ