സാങ്കേതിക വിദ്യകളുടെ പച്ചപ്പിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ രണ്ട് കൂട്ടം മാനദണ്ഡങ്ങളാണ് നോക്കുന്നത്. ആദ്യത്തേത് “ഹരിത സാങ്കേതിക വിദ്യകള്‍ക്കുള്ള 12 principles”, രണ്ടാമത്തേത് “ഹരിത രസതന്ത്രത്തിന്റെ 12 principles.”
സാങ്കേതിക വിദഗ്ദ്ധര്‍ പരസ്പരം പരിശോധിച്ച (peer-reviewed) ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ രണ്ട് കൂട്ടം തത്ത്വങ്ങളും. അവ ഇപ്പോള്‍ വളരേറെ മനസിലാക്കിയതും ഉപയോഗിക്കുന്നതുമാണ്. സാധാരണ മനുഷ്യര്‍ക്കും അതുപോലെ വിദഗ്ദ്ധര്‍ക്കും ഒരു സാങ്കേതിക വിദ്യ നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാന്‍ ഉപകരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് പോലും മനസിലാവും ഇതില്‍ പറഞഞ്ഞിരിക്കുന്ന കാര്യങ്ങള്‍.
ആണവോര്‍ജ്ജവും ഹരിത സാങ്കേതികവിദ്യയും
നേരെ നമുക്ക് അങ്ങോട്ട് തന്നെ പോകാം. ഒറ്റ നോട്ടത്തില്‍ തന്നെ ആണവോര്‍ജ്ജം ഹരിത സാങ്കേതികവിദ്യ നിയമങ്ങള്‍ ലംഘിക്കുന്നതായി കാണാം. #1 (അപകടകരമല്ലാത്തവ തെരഞ്ഞെടുക്കുക), #2 (മാലിന്യം സംസ്ക്രരിക്കുന്നതിന് പകരം മാലിന്യം ഉണ്ടാക്കത്തവ തെരഞ്ഞെടുക്കുക). ആണവ മാലിന്യങ്ങളും, ഇന്ധന ചാരവും(“spent fuel”) ആണവനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്നു. അവ വളരെ ആപത്‌കരമായതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. ആണവ ഇന്ധനം ഖനനം ചെയ്യുന്നതു വഴി പടിഞ്ഞാറേ അമേരിക്കയിലും ലോകത്തിന്റെ മറ്റ് പല ഭാഗത്തും പര്‍വ്വത തുല്യമായ, ആണവ വികിരണം വമിക്കുന്ന മണ്ണ് കുന്നുകൂടുന്നു(“uranium tailings”). അത് എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല. ജല സ്രോതസ്സുകളിലേക്കും ഭക്ഷ്യ ശൃംഖലയിലേക്കും അത് ഊര്‍ന്നിറങ്ങുന്നു.
അതുപോലെ, ആണവ നിലയങ്ങള്‍ ഹരിത സാങ്കേതികവിദ്യ നിയമം #12 (അസംസ്കൃത വസ്തുക്കള്‍ പുനരുപയോഗിക്കാന്‍ കഴിയണം, അല്ലാതെ ചോര്‍ത്തിക്കളയരുത്.) ലംഘിക്കുന്നു. ആണവ ഇന്ധനങ്ങള്‍ പരിമിതമാണ്, അവ ഉപയോഗിക്കും തോറും കുറഞ്ഞുകൊണ്ടിരിക്കും.
ഹരിത സാങ്കേതികവിദ്യ നിയമം #9 (വേഗം വിഘടിപ്പിക്കാന്‍ കഴിയണം), #11 (വാണിജ്യ പരമായി വീണ്ടും ഉപയോഗിക്കാന്‍ കഴിയണം.) ഇവ ആണവ നിലയങ്ങള്‍ തെറ്റിക്കുന്നു. ആണവ നിലയങ്ങളുടെ കാലാവധി കഴിഞ്ഞ ശേഷം അതിന്റെ പല ഭാഗങ്ങളും അത്യധികം ആണവ വികിരണ ശേഷി ഉള്‍ക്കൊള്ളുന്നതാണ്. അത് നൂറ്റാണ്ടുകളോളം അങ്ങനെ നിലനില്‍ക്കും. പഴയ ആണവ നിലയത്തിന്റെ ഭാഗങ്ങള്‍ വളരെ സൂഷ്മതയോട് വേണം വിഘടിപ്പിക്കാന്‍. അത് ചെയ്യുന്നത് റോബോട്ടുകളോ റേഡിയേഷന്‍ മറ ഉപയോഗിതക്കുന്ന ആളുകളോ ആയിരിക്കും. പിന്നീട് അവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു. സാധാണ കുഴിച്ച് മൂടുകയാണ് പതിവ്. നിലയത്തെ വെല്‍ഡ് ചെയ്ത് അടച്ച ശേഷം അടുത്ത ഒരു ലക്ഷം വര്‍ഷം അവിടെ ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ച് കൊണ്ട് നടന്ന് പോകുകയാണ് വേറൊരു രീതി. ഏത് രീതിയായാലും ആണവ നിലയങ്ങള്‍ ഹരിത സാങ്കേതികവിദ്യ #9, #11 നിയമങ്ങള്‍ ലംഘിക്കുന്നു.
ആണവോര്‍ജ്ജലും ഹരിത രസതന്ത്രവും
ഹരിത രസതന്ത്രത്തിന്റെ കാര്യത്തില്‍ #1 (മാലിന്യം ഉണ്ടാക്കരുത്), #3 (അപകടകരമായ വസ്തുക്കള്‍ ഉപയോഗിക്കുകയോ ഉത്പാദിപ്പിക്കുയോ ചെയ്യരുത്), #10(നിലനില്‍ക്കുന്ന വസ്തുക്കള്‍ ഉത്പാദിപ്പിക്കരുത്) എന്നീ നിയമങ്ങള്‍ക്കെതിരാണ് ആണവ നിലയങ്ങള്‍. കാരണം ആണവ മാലിന്യങ്ങളും വിഷ ഫലവും ആയുസ്സും. നിയമം #7 (അസംസ്കൃത വസ്തുക്കള്‍ പുനരുപയോഗിക്കാവുന്നവ ഉപയോഗിക്കണം, ചോര്‍ത്തിക്കളയരുത്) പ്രകാരം ആണവ നിലയങ്ങള്‍ ഹരിതമല്ല. കാരണം യുറേനിയം, തോറിയം ഒക്കെ വീണ്ടും ഉപയോഗിക്കാനാവില്ല. ബ്രീഡര്‍ റിയാക്റ്ററുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര യുറേനിയം ലഭ്യതയുടെ ആയുസ്സ് കൂട്ടാമെങ്കിലും ലഭിക്കുന്ന പ്ലൂട്ടോണിയം 1, 3, 4, 10 എന്നീ ഹരിത നിയമം ലംഘിക്കുന്നു. പ്ലൂട്ടോണിയം കണ്ടെത്തിയ ശാസ്ത്രജ്ഞനായ Glenn Seaborg ന്റെ അഭിപ്രായത്തില്‍ പ്ലൂട്ടോണിയം “fiendishly toxic” ആണ്. കൂടാതെ പ്ലൂട്ടോണിയം അണുബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
അവസാനമായി, അണുനിലയം ആണവ ഇന്ധനചാരം (“spent fuel”) ഉത്പാദിപ്പിക്കും. spent എന്ന് കേള്‍ക്കുമ്പോള്‍ അത് സൗമ്യമായതെന്ന് തോന്നും. എന്നാല്‍ അതില്‍ സൗമ്യമായി ഒന്നുമില്ല. അതി തീവൃമായി ആണവികരണശേഷിയുള്ളതാണ് അത്. അതുകൊണ്ട് അതിനെ വലിയ കുളങ്ങളില്‍ വെള്ളമൊഴിച്ച് അതിനടിയില്‍ തണുപ്പിച്ച് വെക്കുന്നു. എല്ലാ നിലയത്തിനടുത്തും ഇത്തരം കുളങ്ങളുണ്ട്. ആരെങ്കിലും യാദൃശ്ഛികമായി “spent fuel pool” ലെ വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ ആണവ ഇന്ധനചാരം കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. ഉയര്‍ന്ന ആണവ വികിരണ ശക്തിയുള്ള cesium-137 വും മറ്റും പുകയായായി പുറത്തുകടക്കും. ദിവസങ്ങള്‍ വേണ്ടി വരും അത് നിയന്ത്രിക്കാന്‍. ഹരിത സാങ്കേതികവിദ്യ നിയമം #12 പ്രകാരം സാങ്കേതിക വിദ്യ തീപിടുത്തവും മറ്റ് അപകടമുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറക്കണം എന്നാണ്. ഇത് പ്രകാരം ആണവോര്‍ജ്ജത്തെ അളക്കാന്‍ പോലുമാവില്ല. [ഫുകുഷിമയില്‍ ഇത് നാം കണ്ടതാണ്. ആ സംഭവം ഉണ്ടാകുന്നതിന് എത്രമുമ്പാണ് മൂല ലേഖനം എഴുതപ്പെട്ടതെന്ന് നോക്കുക.]
ഹരിത സാങ്കേതിക വിദ്യക്ക് വേണ്ട ഗുണങ്ങളൊന്നും ആണവ സാങ്കേതിക വിദ്യക്കില്ലെന്ന് ഇതില്‍ നിന്ന് മനസിലാവും. മറ്റെന്തെങ്കിലുമാവണം നാം ഹരിത ഊര്‍ജ്ജത്തിന് വേണ്ടി തെരങ്ങെടുക്കേണ്ടത്.
Peter Montague is editor of Rachel’s Democracy and Health News.
– from counterpunch