Los Angeles Community College District (LACCD) ന്റെ ഭാഗമായ L.A. Southwest College (LASC) 4 മെഗാവാട്ട് സൗരോര്‍ജ്ജ നിലയം കാമ്പസില്‍ സ്ഥാപിച്ചു. Chevron Energy Solutions ആണ് നിലയം രൂപകല്‍പ്പന ചെയ്തത്. കുട്ടികളില്‍ പുനരുത്പാദിതോര്‍ജ്ജത്തിനെക്കുറിച്ച് ബോധം വളര്‍ത്തുന്നതിനും അതിന്റെ നിര്‍മ്മാണം, രസതന്ത്രം, ഭൗതികശാസ്ത്രം ഇവയൊക്കെ പഠിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.
നേരത്തെ Chevron Energy Solutions ജില്ലയില്‍ 1.2-MW നിലയം സ്ഥാപിച്ചിരുന്നു. ഹരിത സമ്പദ് വ്യവസ്ഥക്കും പച്ച കോളര്‍ തൊഴിലിനും വേണ്ടി കുട്ടികളെ തയ്യാറെടുപ്പിക്കുന്നതില്‍ രണ്ട് പ്രൊജക്റ്റും സഹായിക്കും.
LACCD പ്രതിവര്‍ഷം $1.2 കോടി ഡോളറാണ് ഊര്‍ജ്ജത്തിനായി ചിലവാക്കുന്നത്. LASC ന്റെ ആദ്യ ഘട്ടം $280,000 ഡോളര്‍ പ്രതിവര്‍ഷം ലാഭിക്കും. 50 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദന ശേഷിയാണ് ഈ നിലയത്തിനുള്ളത്.
– from renewableenergyworld