സൗരോര്‍ജ്ജ രംഗത്ത് പുതിയ ഉണര്‍വ്വുണ്ടാക്കുന്ന കണ്ടുപിടുത്തം ഗവേഷകര്‍ കണ്ടെത്തി. ദക്ഷതകൂടിയ ഈ സെല്ലുകള്‍ സോളാര്‍ സെല്ലുകളുടെ കൂടിയ ഉപയോഗത്തിന് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. dye-sensitized solar cells അല്ലെങ്കില്‍ Gräztel സെല്‍ എന്ന് വിളിക്കുന്ന സോളാര്‍ സെല്ലുകള്‍ വീടുകളിലേയും വ്യവസായശാലകളിലേയും സോളാര്‍ സെല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം.
സിലിക്കണ്‍ സോളാര്‍ സെല്ലുകളേക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മാമെന്നതാണ് Gräztel സെല്ലുകളുടെ ഗുണം. എന്നാല്‍ അവക്ക് ഇതുവരെ വലിയൊരു പ്രശ്നമുണ്ടായിരുന്നു. അവക്ക് പ്രകാശത്തെ വൈദ്യുതിയാക്കുന്നതില്‍ വേണ്ടത്ര ദക്ഷത ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്നം.
ഇത്തരം സെല്ലുകള്‍ കണ്ടെത്തിയത് 1991 ല്‍ Swiss Federal Institute of Technology ലെ Michael Gräztel ആണ്. അദ്ദേഹവും Chinese Academy of Sciences ലെ Peng Wang ഉം കൂട്ടരും നടത്തുന്ന പഠനം titanium dioxide ചേര്‍ന്ന ഫോട്ടോവോള്‍ടേയിക് സെല്ലുകളും പ്രകാശം ശേഖരിക്കുന്ന dye കളിലുമാണ്.
ruthenium അടിസ്ഥാനമാക്കിയ പുതിയ തരം dye ആണ് സോളാര്‍ സെല്ലിന്റെ പ്രകാശം ശേഖരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ചത്. പുതിയ സെല്ലുകള്‍ ദക്ഷത 10% ആയി കാണിച്ചു. ഇത്തരം സെല്ലുകളില്‍ ഇത് ഓരു റിക്കോര്‍ഡായിരുന്നു. സാധാരണ സിലിക്കണ്‍ സെല്ലുകളുടെ ദക്ഷത 12% ആണ്. എന്നാല്‍ സിലിക്കണ്‍ നിര്‍മ്മാണം ചിലവേറിയതാണ്. ഇപ്പോള്‍ അതില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 – 40 സെന്റ് വില വരും. സാധാരണ വൈദ്യുതിയേക്കാള്‍ മൂന്നിരട്ടി വില.
മറ്റൊരു തരം സോളാര്‍ സെല്ലുകളായ ജൈവ സോളാര്‍ സെല്ലുകള്‍ സൂര്യ പ്രകാശത്തിന്റെ 3% മാത്രമാണ് വൈദ്യുതിയാക്കി മാറ്റുന്നത്.
പുതിയ സെല്‍ ഉയര്‍ന്ന താപനിലയിലും സ്ഥിരത കാണിക്കുന്നതായി പരീക്ഷണത്തില്‍ തെളിഞ്ഞു. Gräztel സെല്ലുകളെ വളക്കാവുന്ന ഷീറ്റുകളായും നിര്‍മ്മിക്കാനാവും.
Nov. 13 ലക്കം Journal of Physical Chemistry യില്‍ വിശദമായ റിപ്പോര്‍ട്ട് ഉണ്ട്.
– from livescience