വൈദ്യുത സ്കൂട്ടറുകള്‍ ചൈനയിലും, ഇന്‍ഡ്യയിലും വളര്‍ന്നുവരുന്ന വ്യവസായം ആണ്. ഏകദേശം 1.3 കോടി വണ്ടികളാണ് മൊത്തം വില്‍ക്കുന്നത്. കുറഞ്ഞ വേഗതയും ഉയര്‍ന്ന വിലയും കാരണം വികസിത രാജ്യങ്ങളില്‍ അവയുടെ താല്‍പ്പര്യം കുറവാണ്. Middletown, R.I. യിലെ പുത്തന്‍ സംരംഭമായ Vectrix ഈ പരിമിതി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന്റെ വിജയം performance ഉം affordability യുടേയും കൃത്യമാത തുലനത്തിലാണിരിക്കുന്നത്. അത് മനസിലാക്കുക വിഷമമമേറിയ സംഗതിയാണെന്ന് Vectrix ന്റെ ceo ആയ Mike Boyle പറയുന്നു.
ലോക്ഹീഡ് മാര്‍ട്ടിനിലെ (Lockheed Martin) കുറച്ച് എഞ്ജിനീര്‍മാരും പഴയ നാവികനായ Andrew McGowan ഉം ചേര്‍ന്നാണ് 1996 ല്‍ ഈ Vectrix ആരംഭിച്ചത്. അവര്‍ 11 വര്‍ഷം പണിയെടുത്ത് $5 കോടി ഡോളര്‍ ചിലവാക്കി ആദ്യ ഉത്പന്നം പുറത്തുകൊണ്ടുവന്നു. 2007 ല്‍ കമ്പോളത്തില്‍ വന്ന V1. സാങ്കേതിക വിദ്യ വികസിപ്പിച്ച ശേഷം Piaggio പോലെ ഇപ്പോഴുള്ള സ്കൂട്ടര്‍ കമ്പനികള്‍ക്ക് വില്‍ക്കാനായിരുന്നു അവരുടെ ആദ്യ പദ്ധതി എന്ന് chief technology officer ആയ Peter Hughes പറഞ്ഞു. “എന്നാല്‍ ആര്‍ക്കും ഈ കാഴ്ച്ചപ്പാട് ഉണ്ടായില്ല. അതുകൊണ്ട് ഞങ്ങള്‍ തന്നെ ഉത്പാദനം തുടങ്ങി.”
48 km/h വേഗതയുള്ള ഏഷ്യയിലെ ചെറു സ്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്ഥമായി Vectrix വികസിപ്പിച്ചത് വേഗതാഭ്രാന്തുള്ള അമേരിക്കക്കാരെ ഉദ്ദേശിച്ചാണ്. മോട്ടോര്‍ സൈക്കിള്‍ പോലിരിക്കുന്ന V1ന് പൂജ്യത്തില്‍ നിന്ന് 80 km/h വേഗതയിലെത്താന്‍ വെറും 6.8 സെക്കന്റേയെടുക്കൂ. അതിന്റെ ഏറ്റവും കൂടിയ വേഗത 99.2 km/h ആണ്. ഒരു ചാര്‍ജ്ജിങ്ങില്‍ 104 കിലോമീറ്റര്‍ യാത്രചെയ്യും. nickel metal hydride ബാറ്ററികളാണ് ഇത് ഉപയോഗിക്കുന്നത്. ബ്രേക്ക് പിടിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള regenerative braking ഉപയോഗിക്കുന്നു. $8,750 ഡോളറാണ് വില.
സുസുക്കിയുടേയോ യമഹായുടേയോ തുല്യമായ ത്വരണം V1 നല്‍കുന്നു. ഇതുവരെ 1,000 എണ്ണമാണ് വിറ്റത്. R.I. യിലേയും New York City യിലേയും പോലീസ് വകുപ്പും ചില സെലിബ്രിറ്റികളും V1 വാങ്ങിയിട്ടുണ്ട്. ഇതിന്റെ കൂടിയ വിലയാണ് ഒരു പ്രശ്നം. 500-CC എണ്ണ സ്കൂട്ടറിന് $3,000 ഡോളറേ വിലയുള്ളു.
പിടിച്ച് നില്‍ക്കാനായി Boyle വണ്ടിയുടെ വില കുറക്കുകയും 300 പേരെ പിരിച്ച് വിടുകയും, അമേരിക്കയിലും ഏഷ്യയിലും 100 പുതിയ ഡീലര്‍മാരെ കണ്ടെത്തുകയും ചെയ്തു. ചിലവ് കുറഞ്ഞ ബാറ്ററി വണ്ടിയുടെ വിലകുറക്കുമെന്ന് കരുതുന്നു. വില കുറഞ്ഞ തരം വണ്ടികള്‍ അടുത്ത വര്‍ഷം ഇറക്കാന്‍ അവര്‍ക്ക് പരിപാടിയുണ്ട്.
– source time