
ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ബസ്സില്‍ പോകാന്‍ ബസ്സൈക്കിളിനെക്കാള്‍ മലിനീകരണം കുറഞ്ഞ വാഹനമൊന്നുമില്ല! ഇത് ഒരു ബസ്സും സൈക്കിളുകളും ചേര്‍ന്നതാണ്. 15 പേര്‍ക്ക് യാത്ര ചെയ്യാം. അവര്‍ ചലിപ്പിക്കുന്ന പെഡലാണ് വാഹനത്തിന് ഊര്‍ജ്ജം നല്‍കുന്നത്.
ഒരു ഡ്രൈവര്‍ ഉണ്ടെങ്കിലും എല്ലാവരും ഒത്തുപിടിച്ചെങ്കിലേ വാഹനം മുന്നോട്ട് പോകൂ. യാത്രകാരാരുടെ കുടവയറും അതോടൊപ്പം അവരുടെ കാര്‍ബണ്‍ കാല്‍പ്പാടും കുറക്കാന്‍ ഉപകരിക്കും. മനുഷ്യ ശകതികൊണ്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മലിനീകരണം ഇല്ല. ഓഫീസ് കസേരകള്‍, സ്റ്റീല്‍ കട്ടിലുകള്‍ തുടങ്ങി പുനരുപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് Busycle നിര്‍മ്മിച്ചിരിക്കുന്നത്.