കാറ്റാടി ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം

ലേസര്‍ രശ്മികളുപയോഗിച്ച് കാറ്റാടിയുടെ ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം Virginiaയിലെ Catch the Wind കണ്ടെത്തി. കമ്പനിയുടെ fiber-optic laser system കാറ്റാടികള്‍ക്ക് കാറ്റിന്റെ ദിശമാറുന്നത് അഡ്ജസ്റ്റ് ചെയ്യാന്‍ 20 സെക്കന്റ് അധികം നല്‍കും. അത് ദക്ഷത 10% കൂടി വര്‍ദ്ധിപ്പിക്കും.

LIDAR (light detecting and ranging) സിസ്റ്റം കാറ്റാടിയുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. മൂന്ന് അദൃശ്യ ലേസര്‍ രശ്മികള്‍ കാറ്റാടിക്ക് മുമ്പിലെ കാറ്റിന്റെ തിരശ്ഛീനവും ലംബവുമായ വേഗതയും ഗതിയും അളക്കുന്നു. ചെറുതും ഭാരം കുറഞ്ഞതുമാകയാല്‍ ഈ ഉപകരണം ഘടിപ്പിക്കാന്‍ എളുപ്പമാണ്.

ക്യാനഡയിലെ Wind Energy Institute ല്‍ LIDAR ന്റെ മോഡല്‍ പരീക്ഷിച്ച് വരുന്നു.

– from cleantechnica

ഒരു അഭിപ്രായം ഇടൂ