ആര്‍ക്ടിക്കിലെ കാലാവസ്ഥയും സമുദ്രജല പ്രവാഹങ്ങളും പുനസൃഷ്ടിച്ച് Ecologists ഉം oceanographers ഉം ഭാവിയിലെ കാലാവസ്ഥാ മാറ്റത്തെ പ്രവചിക്കാന്‍ ശ്രമിക്കുകയാണ്. നവംബര്‍ ലക്കം Ecology മാസികയില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആര്‍ക്ടിക്കിലും വടക്കേ അറ്റ്‌ലാന്റിക്കിലും ഇപ്പോഴുള്ള തോതില്‍ കാലാവസ്ഥാ മാറ്റം നടന്നുകൊണ്ടിരുന്നാല്‍ സമുദ്രജല പ്രവാഹങ്ങളുടെ ആഗോളതലത്തിലുള്ള മാറ്റം സംഭവിക്കും. അത് ലോകത്തെ മൊത്തം കാലാവസ്ഥയേയും ജീവജാലങ്ങളേയും ബാധിക്കും.
കഴിഞ്ഞ 6.5 കോടി വര്‍ഷങ്ങളില്‍ ധാരാളം ചൂടാകലും തണുക്കലും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. അത് ആര്‍ക്ടിക്ക് സമുദ്രത്തിന്റെ വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്നതിന് കാരണമായി.
“ആര്‍ക്ടിക് തണുക്കുമ്പോള്‍ മഞ്ഞ് പാളികളും കടല്‍മഞ്ഞും വലുതാകുന്നു. മഞ്ഞ് പുതപ്പിന്റെ വലിപ്പം കൂടുന്നത് albedo വര്‍ദ്ധിപ്പിക്കും. അതായത് മഞ്ഞ് പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം. കൂടുതല്‍ സൂര്യപ്രകാശം സ്വീകരിക്കാതെ പ്രതിഫലിപ്പിക്കുന്നത് ആഗോള ശൈത്യത്തിന് കാരണമാകുകയും ചെയ്യും,” എന്ന് പഠനം നടത്തിയ Greene പറയുന്നു.
അതുപോലെ മഞ്ഞിന്റെ അളവ് കുറയുന്നത് ഇരുണ്ട നിറമുള്ള കടലും കരയും ദൃശ്യമാകുന്നതിന് കാരണമാകുന്നു. അവിടെ സൂര്യന്റെ ചൂട് ആഗിരണം ചെയ്യപ്പെടുന്നു. കാലാവസ്ഥ ചൂടാകുന്നതിന് കൂടിയ പ്രരണ നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍ ഭൂമി interglacial period ന്റെ പകുതിയിലാണ്. മഞ്ഞ് പാളികള്‍ ഇല്ലാതാകുന്നതും ചൂട് കൂടുന്നതും അതിന്റെ ലക്ഷണമാണ്.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില്‍ ആര്‍ക്ടിക്കിലെ കാലാവസ്ഥയും മഞ്ഞ് പുതപ്പും ഉത്തരാര്‍ദ്ധഗോളത്തിലെ ജല-വായൂ പ്രവാഹ patterns ല്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയതായി കാണാം.
1989 ന് ശേഷം സ്വാഭാവികമായി പസഫിക് സമുദ്രത്തില്‍ കണ്ടിരുന്ന ഒരു സ്പീഷീസ് പ്ലാങ്ടണ്‍ വടക്കേ അറ്റ്‌ലാന്റിക്കില്‍ കോളനികൂട്ടുന്നത് ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമാണ്. കഴിഞ്ഞ 8 കോടി വര്‍ഷങ്ങളില്‍ നടക്കാത്ത സംഭവമാണിത്. പസഫിക്കിലെ ജലം ആര്‍ക്ടിക് കടലിലൂടെ വടക്കേ അറ്റ്‌ലാന്റിക്കിലെത്തി.
“ആര്‍ക്ടിക്കിലെ കാലാവസ്ഥ മാറുമ്പോള്‍ ആര്‍ക്ടിക്കില്‍ സംഭരിക്കപ്പെട്ടുള്ള ശുദ്ധ ജലത്തിന് വലിയ അളവില്‍ വടക്കേ അറ്റ്‌ലാന്റിക്കില്‍ എത്തിച്ചേര്‍ന്ന് അവിടുത്തെ ഉപ്പ് രസത്തിന്റെ അളവിനെ വലിതായി ബാധിക്കാന്‍ കഴിയും. സമുദ്രജല പ്രവാഹങ്ങളെ തകര്‍ത്ത് ഈ GSAs തെക്കോട്ടാണ് ഒഴുകുന്നത്. കടലിലെ താപനിലയും വലുതായി മാറുന്നു. അത് കടല്‍ ജീവജാലങ്ങളെ ബാധിക്കുന്നു”. Greene വിശദീകരിക്കുന്നു.
വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കിലെ continental shelf ജലത്തില്‍ GSA വന്ന് ചേരുന്നത് 1990കളുടെ തുടക്കത്തില്‍ വലിയ ജൈവവ്യവസ്ഥാ പുനകൃമീകരണത്തിന് കാരണമായി. ചില വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് ജീവജാലങ്ങള്‍ ഉപ്പ്രസം കുറഞ്ഞത് അനുഭവിച്ചു, stratification കൂടി, ചില സമുദ്ര invertebrate ന്റെ എണ്ണം വര്‍ദ്ധിച്ചു, cod stocks തകര്‍ന്നു.
“1980 കളിലും and 1990 കളിലും shelf ന്റെ ജൈവവ്യവസ്ഥക്ക് കാര്യമായ മാറ്റം വന്നു. ഇപ്പോള്‍ നമുക്ക് അതിനെക്കുറിച്ചും കാലാവസ്ഥ എങ്ങനെ മാറുന്നു എന്നതിനേക്കുറിച്ചും വ്യക്തമായ അറിവുണ്ട്,” Greene പറയുന്നു.
കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ട വ്യത്യാസങ്ങള്‍ വെറും ഐസ്ബര്‍ഗ്ഗിന്റെ അറ്റം മാത്രമാണ്. വടക്കേ അറ്റ്‌ലാന്റിക്കിന്റെ ആഴത്തില്‍ കാണുന്ന ഉപ്പ് രസം അധികമുള്ള ഭീമന്‍ ജല പാളിയായ North Atlantic Deep Water(NADW) ന്റെ രൂപീകരണം കുറഞ്ഞത് വഴി ആഗോള ആഴക്കടല്‍ ജല പ്രവാഹത്തിന്റെ വേഗത കുറഞ്ഞുകൊണ്ടാണ് പണ്ടത്തെ interglacial periods അവസാനിച്ചത്.
NADW ന്റെ രൂപീകരണം വടക്കേ അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ശുദ്ധജലം തടസപ്പെടുത്തുന്നു. ഇത് ഭൂമിയുടെ ചരിത്രത്തിലെ സുപ്രധാന സമയമാണ്. സമുദ്രത്തിന്റ അടിത്തട്ടിലെ ജലപ്രവാഹങ്ങളുടെ വേഗത കുറയുന്നത് ഉയര്‍ന്ന അക്ഷാംശ പ്രദേശങ്ങളിലേക്ക് ചൂട് കൊണ്ടുപോകുന്നതിനെ കുറക്കും. അത് മഞ്ഞ് സൃഷ്ടിയും ഭൂമിയിലെ glacial conditions വളര്‍ത്തുകയും ചെയ്യും.
കൂടിവരുന്ന ശുദ്ധജല പ്രവാഹം ആഗോള സമുദ്രജലപ്രവാഹങ്ങളെ അടുത്ത നൂറ്റാണ്ടില്‍ മൊത്തമായും അസ്ഥിരമാക്കുകയും അത് കഴിഞ്ഞ മഞ്ഞ് യുഗത്തിലേത് പോലെ അസ്ഥിര കാലാവസ്ഥയും പ്രദാനം ചെയ്യും.
– source nsf