
കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു.
paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological Society of America പ്രസിദ്ധീകരിക്കുന്ന Ecology ജേണലില്‍ 2008 നവംബര്‍ ലക്കത്തില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ആര്‍ക്ടിക്കിലെ മഞ്ഞ് പാളികളും ഹിമാനികളും ഉരുകുന്നത് periodically തണുത്ത ഉപ്പ് രസം ഇല്ലാത്ത ജലം ആര്‍ക്ടിക് സമുദ്രത്തില്‍ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കലരുന്നതിന് കാരണമാകുന്നു. ഇത് കാരണം North Carolina വരെയുള്ള പ്രദേശം വരെ വലിയ തോതില്‍ ജൈവവ്യവസ്ഥ തകരുന്നതിന് ഇടയായി. 800,000 വര്‍ഷം വരെ വടക്കേ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ കാണാതിരുന്നതും പസഫിക് സമുദ്രത്തിലെ ധാരാളമുള്ളതുമായിരുന്ന ഒരു സൂഷ്മ ആല്‍ഗാ സ്പീഷീസ് ഇപ്പോള്‍ വടക്കേ അറ്റ്‌ലാന്റിക്കില്‍ കഴിഞ്ഞ ഒരു ദശാബ്ദമായി വന്‍ തോതില്‍ വളരുന്നു. പണ്ട് നടന്ന കാലാവസ്ഥാമാറ്റങ്ങളെ പഠിച്ച ശാസ്ത്രജ്ഞര്‍ക്ക്, പുതിയതായി വന്നുചേരുന്ന ശുദ്ധ ജലം എങ്ങനെ ജൈവവ്യവസ്ഥയെ തകര്‍ക്കുന്നു എന്നതിന് തെളിവ് നല്‍കി.
മിക്ക ecologists ന്റേയും പ്രതീക്ഷക്കെതിരാണ് ഈ റിപ്പോര്‍ട്ട്. ചൂടുകൂടുന്നതിനനുസരിച്ച് തെക്കുള്ള സ്പീഷീസുകള്‍ വടക്കോട്ട് നീങ്ങുകയും വടക്കുള്ളവ നശിക്കുകയും ചെയ്യും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആര്‍ക്ടിക്കില്‍ മഞ്ഞ് ഉരുകുന്നതില്‍ നിന്നുള്ള തണുപ്പുകൂടിയ ജലം സമുദ്രത്തില്‍ ചേരുന്നതിനാല്‍ വടക്കുനിന്നുള്ള സ്പീഷീസുകള്‍ തെക്കോട് കൂടി പടരുകയാണ് ഉണ്ടായത് എന്ന് Greene പറയുന്നു.
കൂടാതെ ചാക്രിയമായി മഞ്ഞ് പാളികളില്‍ നിന്നുള്ള ശുദ്ധ ജലം വന്നു ചേരുന്നത് phytoplankton നും copepods പോലുള്ള ചെറു ജീവികളുടേയും കൂടിയ വളര്‍ച്ചക്ക് കാരണമാകുന്നു. ഇവ സമുദ്ര ഭക്ഷ്യ ശൃംഖലയുടെ അടിത്തറ മുതല്‍ മുകളിലേക്ക് സാരമായ മാറ്റങ്ങള്‍ വരുത്തും.
“20 ആം നൂറ്റാണ്ടിലെ അമിത മത്സ്യബന്ധനത്തില്‍ നിന്നുള്ള നാശത്തില്‍ നിന്ന് cod stocks (കൂട്ടം) തിരികെ വരാത്തതിന്റെ ഒരു കാരണം 1990 കള്‍ക്ക് ശേഷം കാലാവസ്ഥാ മാറ്റം Newfoundland ല്‍ നിന്ന് തണുത്ത ജലം കൊണ്ടുവരുന്നതാണ്”. തണുപ്പ് കൂടിയ വെള്ളത്തില്‍ cod ന് പ്രത്യുല്‍പ്പാദനം വേഗത്തില്‍ നടത്താനാവില്ല. cod ഇല്ലാതായതും, കടലിന്റെ തണുപ്പും, തണുത്ത കാലാവസ്ഥക്കനുയോജ്യമായ ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ ജീവികളുടെ വളര്‍ച്ച കൂടുന്നതിന് കാരണമായി.
“കാലാവസ്ഥാ മാറ്റം വിജയികളേയും തോല്‍വിക്കാരേയും സൃഷ്ടിക്കും. ജീവജാലങ്ങളിലും മനുഷ്യരിലും. cod മീന്‍പിടുത്തക്കാര്‍ ഇപ്പോള്‍ പണിയില്ലാത്തവരായി, എന്നാല്‍ ഞണ്ട്, ചെമ്മീന്‍ പിടിക്കുന്നവര്‍ക്ക് ലാഭവും.”
National Science Foundation ആണ് ഈ പഠനത്തിന് ധനസഹായം നല്‍കിയത്.
– from sciencedaily