1970കളിലെ ആഗോള ശൈത്യം കെട്ടുകഥ

ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം.

Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്.

BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ നന്ന കാര്യങ്ങള്‍ ഇവയൊക്കെ പരിശോധിക്കുന്നു. അവരുടെ പഠനത്തില്‍ നിന്ന്: “44 ശാസ്ത്രീയ ലേഖനങ്ങള്‍ ആഗോള താപനമാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞപ്പോള്‍ 7 ലേഖനങ്ങളാണ് ശീതകാലത്തെക്കുറിച്ച് പ്രവചിച്ചത്.”

1979 ല്‍ National Research Council നടത്തിയ ശക്തമായ ചര്‍ച്ചയുംടെ ഉപസംഹരത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.

ജൂലൈ 1979 ല്‍ Woods Hole, Jule Charney, climate modeling ന്റെ തുടക്കക്കാര്‍, ചേര്‍ന്ന ഒരു വിദഗ്ദ്ധസംഘം U.S. National Research Council ന്റെ കീഴില്‍ രൂപീകൃതമായി. അവരുടെ പഠനം പിന്നീടുള്ള കാലാവസ്ഥാപഠനത്തിന് (Somerville et al. 2007)അടിത്തറയായി.

ഹരിത ഗൃഹവാതകങ്ങള്‍ വലിയ നാശങ്ങളുണ്ടാക്കുമെന്നും അത് അവഗണിക്കരുതുമെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം അന്ന് ഉപസംഹാരിച്ചത്. aerosols കാരണമായ തണുപ്പിക്കലിനെക്കുറിച്ച് ഒരിടത്തും പറയുന്നുണ്ടായിരുന്നില്ല. CO2 ന്റെ അളവ് ഇരട്ടിയാകുന്നതുവഴി താപനില 1.5°–4.5°C വരെ കൂടുമെന്ന് അവര്‍ വ്യക്തമാക്കി. National Research Council ന്റെ Climate Research Board ചെയര്‍മാന്‍ Verner Suomi ആ റിപ്പോര്‍ട്ടിന്റെ ആമുഖമെഴുതി. “ഒരു wait-and-see policy എന്നാല്‍ കാത്തിരിപ്പ് വളരേറെ താമസിക്കം എന്നാണര്‍ത്ഥം” (Charney et al. 1979).

1970കളിലെ ഒരു ദേശീയ റിപ്പോര്‍ട്ട് അത്യധികം പ്രാധാന്യത്തോടെ സംബോധന ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ 1970കളിലെ ശാസ്ത്രീയ പൊതുസമ്മതം ആഗോള ശൈത്യം ആകില്ല.

ഇപ്പോഴും ശാസ്ത്രീയ പൊതുസമ്മതം ആഗോള ശൈത്യം അല്ല.

– from climateprogress

ഒരു അഭിപ്രായം ഇടൂ