ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം

Raser Technologies Inc അവരുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഭൗമതാപോര്‍ജ്ജ നിലയം ഉട്ടയാല്‍ (utah) പണിതത്. അമേരിക്കയിലെ ഏറ്റവും വലിയ ഭൗമതാപോര്‍ജ്ജ കേന്ദ്രത്തിന്റെ സൈറ്റ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് Raser പ്രസിദ്ധപ്പെടുത്തിയത്.

Raser ന്റെ പുതിയ modular power plant design ഉപയോഗിച്ച ഈ താപനിലയത്തിന്റെ നിര്‍മ്മാണം വെറും ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണത്തിന് 5 – 7 വര്‍ഷം വരെ വേണ്ടിവരും.

വാണിജ്യപരമായ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയം ആയ ഇതില്‍ Raser താഴ്ന്ന താപനിലാ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 50 binary cycle units കളെ കൂട്ടി ഘടിപ്പിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഈ നിലയം മാലിന്യമുണ്ടാക്കാത്ത 10 മെഗാവാട്ട് ശുദ്ധ ഊര്‍ജ്ജം ഇത് ഉട്ടക്ക് നല്‍കും.

– from renewableenergyworld

ഒരു അഭിപ്രായം ഇടൂ