Brammo യുടെ Enertia ക്ക് പുതിയ ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി

ഭാരം കുറഞ്ഞ വാഹനനിര്‍മ്മാതാക്കളായ Brammo, Inc. ക്ക് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി നല്‍കാന്‍ Valence Technology, Inc യുമായി ധാരണയായി. Brammo യുടെ എല്ലാ Enertia മോട്ടോര്‍ സൈക്കിളുകളിലും പുതിയ ബാറ്ററി സ്ഥാപിക്കും. 126 കിലോ ഭാരമുള്ള Enertia മോട്ടോര്‍ സൈക്കിള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്നതാണ്. മൂന്നു മണിക്കൂര്‍ കൊണ്ട് 72 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള വൈദ്യുതി ശേഖരിക്കും.

കാറുകളേക്കാള്‍ പതിനഞ്ചിരട്ടി മലിനീകരണമാണ് സാധാരണ മോട്ടോര്‍ സൈക്കിളുകള്‍ നടത്തുന്നത്. എന്നാല്‍ വൈദ്യുത വാഹനമായ Enertia റോഡില്‍ മലിനീകരണം ഒന്നും ഉണ്ടാക്കുന്നില്ല. Valence നല്‍കുന്ന ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി Enertia യെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കും. പൂര്‍ണ്മമായി പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി മറ്റ് ലിഥിയം ബാറ്ററികളേക്കാള്‍ സുരക്ഷിതവും ഘന(heavy ) ലോഹങ്ങള്‍ ഇല്ലാത്തതുമാണ്.

– More at evworld

ഒരു അഭിപ്രായം ഇടൂ