ലോക സമ്പദ്ഘടനയില്‍ അമേരിക്കയുടെ പ്രാധാന്യത്തെക്കുറിച്ച് വികസ്വര രാജ്യങ്ങളുടെ ദീര്‍ഘകാലത്തെ അസംതൃപ്തിയുടെ പ്രതിഫലനമായി ഡോളറിന് പകരം പുതിയൊരു കറന്‍സി ലോക മാനദണ്‌ഡം(standard) ആയി വേണമെന്ന് ചൈന ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ Zhou Xiaochuan എഴുതിയ ലേഖനത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രതികരണമായി ഈ അഭിപ്രായം വന്നത്.
റഷ്യയും ഇതേ ആവശ്യം G20 സമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി. “പഴഞ്ചന്‍ ഏകധൃവ സാമ്പത്തിക ക്രമ”ത്തിന് പകരം അന്താരാഷ്ട്ര നാണയ നിധി കറന്‍സി ഇറക്കണമെന്നാണ് അവരുടെ ആവശ്യം.
അമേരിക്കയോടുള്ള സാമ്പത്തിക ബന്ധം ചൈനീസ് അധികാരികള്‍ക്ക് നിരാശയാണ് ആണ് നല്‍കുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളാലുള്ള പേടി അവര്‍ അത് തുറന്ന് പറയുക തന്നെ ചെയ്തു. ഡോളറിന്റെ മൂല്യം മാറുന്നതും അമേരിക്കയുടെ സാമ്പത്തിക നയങ്ങളുമൊക്കെ ചൈനയുടെ കൈവശമുള്ള ഈ ബോണ്ടുകളുടെ വിലയില്‍ വ്യതിയാനമുണ്ടാക്കുന്നു. ചൈനീസ് ബാങ്കുകള്‍ സാമ്പത്തിക വളര്‍ച്ച ഇല്ലായ്മ തിരിച്ചറിഞ്ഞിട്ടും കടം കൊടുക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എന്നാലും രാജ്യത്തിന്റെ കയറ്റുമതി കുറവ് ദശലക്ഷങ്ങളെ തൊഴിലില്ലാത്തവരാക്കി.
അന്താരാഷ്ട്ര വ്യാപാരത്തിലും സാമ്പത്തിക വ്യവസ്ഥയിലും ഡോളര്‍, യൂറോ, യെന്‍ പോലെ ചില കറന്‍സികളുടെ ആധിപത്യം കുറക്കണമെന്ന് ചൈനീസിലും ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തിയ തന്റെ ലേഖനത്തില്‍ Zhou ആവശ്യപ്പെടുന്നു.
ഒരു രാജ്യത്തിന്റേതുമല്ലാത്ത ഒരു പൊതു കരുതല്‍ധനം(reserve) കറന്‍സിയിലേക്ക് മാറുകയാണെങ്കില്‍ അത് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇപ്പോഴത്തെ രീതിയില്‍ ചില രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക നയമോ exchange rates ഓ മാറ്റുന്നത് മൊത്തം രാജ്യങ്ങളെ ബാധിക്കുകയില്ല. ഇത് കൂടുതല്‍ സമത്വപരമായ ധനസംഭരണത്തിന് IMF നെ സഹായിക്കും. ഇപ്പോള്‍ IMF നെ സഹായിക്കാന്‍ ചൈനയുള്‍പ്പടെ പല രാജ്യങ്ങളും വളരേറെ നിര്‍ബന്ധിക്കപ്പെടുകയാണ്.
ചൈനയുടെ കൈവശമുള്ള $1.95 ട്രില്യണ്‍ കരുതല്‍ധനത്തിനെ ഡോളറല്ലാത്ത മറ്റേതിങ്കിലും കറന്‍സിയിലേക്ക് മാറ്റാനും പുതിയ ബദലുകള്‍ കണ്ടെത്താനും ചൈനക്കുള്ള ആഗ്രഹമാണ് ഈ നിര്‍ദ്ദേശങ്ങകള്‍. കച്ചവടത്താലും നിക്ഷേപങ്ങളായും ചൈനയിലേക്ക് കുത്തിയൊഴുകുന്ന അമേരിക്കന്‍ ഡോളര്‍ അമേരിക്കുള്ള കടം ആയി കണക്കാക്കാനേ ഇപ്പോള്‍ ചൈനക്ക് കഴിയുന്നുള്ളു.
ഭാവിയിലുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച അമേരിക്കക്ക് ഒഴുവാക്കാന്‍ ഡോളറിന്റെ കരുതല്‍ധനംreserve) സ്ഥാനം ഇല്ലാതാക്കുന്നത് സഹായിക്കുമെന്ന്, ഡോളറിന്റെ പേര് പറയാതെ Zhou വാദിക്കുന്നു. മറ്റുരാജ്യങ്ങള്‍ അമേരിക്കന്‍ ഡോളറില്‍ വിശ്വസിച്ച് നിക്ഷേപം നടത്തുന്നതിനാല്‍ Federal Reserve ന് ഉത്തരവാദിത്തമില്ലാത്ത നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നു. പലിശനിരക്ക് വളരെയേറെ കുറച്ചതിനാല്‍ ഭവന കമ്പോളത്തില്‍ കുമിളയുണ്ടാകാന്‍ കാരണമായി.
“തകര്‍ച്ചയെന്ന പകര്‍ച്ചവ്യാധിയും ലോകം മുഴുവനുണ്ടായ അതിന്റെ പൊട്ടിയൊലിക്കലും കാണിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥയുടെ സ്വാഭാവികമായ ദൗര്‍ബല്യവും(vulnerabilities) systemic risks മാണ്. ഈ വ്യവസ്ഥയുണ്ടാക്കുന്ന നഷ്ടം അത് നല്‍കുന്ന ഗുണത്തേക്കാള്‍ വളരെ അധികമാണെന്നാണ് കൂടിവരുന്ന തകര്‍ച്ചയുടെ എണ്ണത്തില്‍ നിന്നും വലിപ്പത്തില്‍ നിന്നും നമുക്ക് മനസിലാകുന്നതെന്ന്” Mr. Zhou പറഞ്ഞു.
Zhou അല്ല ഈ കാര്യം ആദ്യമായി പറയുന്നത്. “ഡോളര്‍ reserve പ്രശ്നത്തിന്റെ ഒരു ഭാഗമാണ്. നമുക്ക് ഒരു ആഗോള reserve സംവിധാനം വേണം,” എന്ന് കൊളംബിയ സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് മുമ്പ് ഷാങ്ഖായിില്‍ നടന്ന പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്.
IMF 1960 കളില്‍ അവതരിപ്പിച്ച synthetic currency എന്ന രൂപത്തിലുള്ള “special drawing rights,” SDR ന്റെ ഉപയോഗം വിപുലീകരിക്കണമെന്നതാണ് Mr. Zhou ന്റെ ആശയം. പ്രധാന കറന്‍സികളുടെ ഒരു കൂട്ടത്തെ അടിസ്ഥാനത്തിലാകും അതിന്റെ മൂല്യം. അന്തര്‍ദേശീയ reserves ന് വേണ്ടി ഒരു shared currency എന്ന ഉദ്ദേശത്തോടെയാണ് SDR ആദ്യം തുടങ്ങിയത്. എന്നാലും അത് പ്രാവര്‍ത്തികമാക്കാനായില്ല.
ഈ കാലത്ത് IMF അതിന്റെ അംഗ രാജ്യങ്ങളുമായുള്ള accounting ന് ആണ് SDR പ്രധാനമായും ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ IMF ലേക്കുള്ള അവരുടെ സംഭാവന ഉയര്‍ത്തി കൂടുതല്‍ വലിയ SDR അടിസ്ഥാനമായ reserves ധനസഞ്ചയമാക്കി ഉപയോഗിക്കണനെന്ന് Zhou അഭിപ്രായപ്പെടുന്നു.
SDR അടിസ്ഥാനത്തിലുള്ള അന്തര്‍ദേശീയ reserves കൈവശമുള്ളത് IMF ന്റെ പ്രാധാന്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. അത് ചൈനയും മറ്റ് വികസ്വര രാജ്യങ്ങളും അന്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളാല്‍ hostile ആകാതിരിക്കാന്‍ സഹായിക്കും. അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അവര്‍ക്ക് കൂടുതല്‍ ശബ്ദം ലഭിക്കും. IMF ന് വലിയൊരു കടം നല്‍കണമെന്നുള്ള അമേരിക്കയുടെ നിര്‍ബന്ധത്തെ ചൈന തള്ളിക്കളഞ്ഞിരിക്കുകയാണ്. കാരണം അതു ചെയ്തതുകൊണ്ട് ചൈനക്ക് കൂടുതല്‍ വോട്ടവകാശമൊന്നും കിട്ടുന്നില്ല. ബോണ്ട് നല്‍കുന്നത് പോലെ ധനസമാഹരണത്തിന് IMF മറ്റ് വഴികളും നോക്കണെന്ന് Ms. Hu പറഞ്ഞു.
കേന്ദ്ര ബാങ്കുകള്‍ക്ക് ബോണ്ട് നല്‍കാന്‍ വേണ്ടിയുള്ള ഒരു നിര്‍ദ്ദേശത്തിന് IMF പരിശ്രമിക്കുന്നുണ്ട്. കടം കൊടുക്കാന്‍ ഖജനാവിനെ ഇപ്പോഴത്തെ $25000 കോടി ഡോളറില്‍ നിന്ന് $50000 കോടി ഡോളറായി ഉയര്‍ത്താന്‍ ബോണ്ട് വാങ്ങല്‍ മാത്രമാണ് IMF ന് ധനസമാഹരണത്തിനുള്ള വഴി. ജപ്പാന്‍ IMF ന് $10000 കോടി ഡോളറും യൂറോപ്യന്‍ യൂണിയന്‍ $10000 കോടി ഡോളറും കടം കൊടുക്കാമെന്നേറ്റിട്ടുണ്ട്.
Terence Poon in Beijing, James T. Areddy in Shanghai, and Bob Davis and Michael M. Phillips in Washington contributed to this article.
– സ്രോതസ്സ് wsj