
തെക്കന്‍ സ്പെയിനിലെ മരുഭൂമിയില്‍, Seville ല്‍ നിന്ന് 20 മൈല്‍ മാറി, 1,000 ല്‍ അധികം കണ്ണാടികള്‍ ശ്രദ്ധാപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ പകുതി വലുപ്പമാണ് ഓരോന്നിനും. അതുകൊണ്ട് adjustments ന് സമയമെടുക്കും. എന്നാല്‍ അവ ഏതാനും ആഴ്ച്ചകൊണ്ട് ശരിയാവും. അന്ന് പുനരുത്പാദിതോര്‍ജ്ജ രംഗത്തം വലിയൊരു കുതിപ്പാവും ഉണ്ടാകുക.
ഈ കണ്ണാടികള്‍ ലോകത്തിലെ ഏറ്റവും വലിയ സൗര ഗോപുര താപനിലയത്തിന്റേതാണ്. ഇവിടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ഗോപുരത്തിന് മുകളിലുള്ള ജലത്തെ അത്യധികം (superheat) ചൂടാക്കുന്നു. 20MW ശേഷിയുള്ള ഈ നിലയം 11,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും.
സൂര്യന്റെ ഊര്‍ജ്ജം ഉപയോഗിക്കാനുള്ള ഏറ്റവും ലളിതവും, ചിലവ് കുറഞ്ഞതും, ദക്ഷതകൂടിയതുമായ സാങ്കേതികവിദ്യയാണ് Concentrated solar power (CSP) (സാന്ദ്രീകൃത സൗര താപനിലയം). എന്നാല്‍ ഇത് പ്രവര്‍ത്തിക്കാന്‍ തെളിഞ്ഞ ആകാശവും ശക്തമായ സൂര്യപ്രകാശവും വേണം.
പരീക്ഷണത്തിനായി Abengoa യില്‍ മുമ്പ് ഈ സാങ്കേതിക വിദ്യയുടെ ചെറിയ നിലയം സ്ഥാപിച്ചിരുന്നു. 11MW ന്റെ PS10 സിസ്റ്റം രണ്ട് വര്‍ഷമായി വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. 100 ഫുട്ബാള്‍ കോര്‍ട്ടിനേക്കാള്‍ വലിയ പ്രദേശത്തെ 120 sq m. വീതമുള്ള 1,255 കണ്ണാടികള്‍ (heliostats) ആണ് പുതിയ രൂപകല്‍പ്പനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് [PS20]. ഇത് സൂര്യന്റെ സഞ്ചാരത്തിന് അനുസരിച്ച് ദിശ മാറ്റുി എല്ലായിപ്പോഴും സൂര്യപ്രകാശത്തെ കേന്ദ്രീകരിച്ച് 160-മീറ്റര്‍ ഉയരമുള്ള ഗോപുരത്തില്‍ പതിപ്പിക്കും. ഈ കേന്ദ്രീകരിച്ച സൂര്യപ്രകാശത്തിന് ജലത്തെ 260C ചൂടാക്കാനുള്ള ശേഷിയുണ്ട്. ഇങ്ങനെ ചൂടാക്കിയ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്നു.
ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച ഏറ്റവും വലിയ വ്യാവസായിക CSP നിലയമായയ ഇത് [2009 ല്‍. ഇപ്പോള്‍ അതിലും വലിയ നിലയങ്ങളുണ്ട്] ദേശീയ ഗ്രിഡ്ഡിലേക്ക് വൈദ്യുതി വൈദ്യുത് നല്‍കുന്നു. വന്‍തോതില്‍ ഇത്തരത്തിലുള്ള നിലയങ്ങള്‍ പണിയാനുള്ള പ്രവര്‍ത്തിയിലെ വലിയ ചുവടുവെപ്പാണിത്.
സ്പെയിനിലെ സ്ഥാപനങ്ങള്‍ CSP രംഗത്ത് വളരേറെ മുന്നിലാണ്. 50 ല്‍ അധികം സൗരോര്‍ജ്ജ പ്രൊജക്റ്റുകള്‍ അംഗീകാരം നേടി പണി നടന്നുകൊണ്ടിരിക്കുന്നു. 2015 ഓടെ 2GW വൈദ്യുതി CSP സാങ്കേതിക വിദ്യയില്‍ നിന്ന് കണ്ടെത്താണ് സ്പെയിന്‍ ഉദ്ദേശിക്കുന്നത്. ഈ കമ്പനികള്‍ സാങ്കേതിക വിദ്യ മൊറോക്കോ, അള്‍ജീരിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുമുണ്ട്.
2020 ഓടെ 20% ഊര്‍ജ്ജം പുനരുത്പാദിതമാകണമെന്ന EU ന്റെ പദ്ധതിയുമായി ചേര്‍ന്നതാണ് സ്പെയിനിന്റെ പദ്ധതിയും. അതായത് 30% വൈദ്യുതി കാര്‍ബണ്‍ ഇല്ലാത്തതാകണം. EU ന്റെ പുതിയ പദ്ധതി 40% വൈദ്യുതി ശുദ്ധമാകണമെന്നാണ്. പക്ഷേ García പറയുന്നത് സ്പെയിന് 50% ല്‍ അധികം ഇങ്ങനെ ഉത്പാദിപ്പിക്കാനാവും എന്നാണ്.
20MW നിലയം ഇനി വരാനിരിക്കുന്ന കൂടുതല്‍ ambitious ആശയത്തിന്റെ തുടക്കമാണ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 50MW ന്റെ നിലയം. “പകല്‍ 50% ഊര്‍ജ്ജം വൈദ്യുതി ഉത്പാദിപ്പിക്കാനും ബാക്കി 50% ഉപ്പ് ചൂടാക്കി ദ്രാവകമാക്കും ഉപയോഗിക്കും. രാത്രിയില്‍ സൗരോര്‍ജ്ജത്തിന് പകരം ഈ ഉരുകിയ ഉപ്പിന്റെ ചൂടുപയോഗിച്ച് നിലയം വൈദ്യുതി ഉത്പാദിപ്പിക്കും.”
ഉരുകിയ ഉപ്പ് സാങ്കേതികവിദ്യ തുടക്ക ദശയിലാണ്. എന്നാല്‍ Granada യിലെ ഒരു നിലയത്തില്‍ Abengoa ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 28,000 ടണ്‍ ഉപ്പ് 220C വരെ ചൂടാക്കി 8 മണിക്കൂര്‍ വരെ സൂക്ഷിച്ച് വെക്കുന്നതില്‍ കമ്പനി വിജയിച്ചു. ഇതുമൂലം ദിവസത്തിലെ ഏറെ സമയത്തും വൈദ്യുതി ഉത്പാദിപ്പിക്കാനാവും”, Abascal പറഞ്ഞു.
– സ്രോതസ്സ് guardian