http://rajeevechelanat.blogspot.com/2009/06/blog-post_30.html
ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ.
വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകൃതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് മാഫിയക്കും, രാഷ്ട്രീയക്കാര്‍ക്കും അത് സ്വീകാര്യമല്ല, അവരാണല്ലോ ഇതിന്റെ ഒക്കെ പണിയെടുക്കാത്ത ഗുണഭോക്താക്കാള്‍. തൊഴിലിനായി ലോകത്തെ ഏത് കുഗ്രാമത്തിലേക്കും കുടിയേറിപ്പാര്‍ക്കുന്ന മലയാളിക്ക് കാസര്‍കോട്ടേ ഐടി പാര്‍ക്കില്‍ പണിചെയ്യില്ല എന്ന് വാശിപിടിക്കാന്‍ കഴിയില്ല.
ജനകീയ ആസൂത്രണം കുറച്ചൊക്കെ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പഞ്ചായത്തുകള്‍ക്ക് അവരുടെ പദ്ധതി വിഹിതം സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാനാവശ്യമായ ആശയ അറിവ് വേണ്ടത്രയില്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്.
മഹാത്മാഗാന്ധിയുടെ സ്വപ്നമായ സുസ്ഥിര ഗ്രാമമെന്ന സങ്കല്‍പ്പം ഇപ്പോഴും ഒരു മരീചികയാണ്.
ഈ ചേരിക്കരെ ഓര്‍ത്ത് വിഷമിക്കുന്നതില്‍ കാര്യമില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാര്യമില്ല.
എന്നാല്‍ നമുക്ക് ചിലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.ബോംബേയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഉത്പന്നം/സേവനം (സോപ്പ്, ചീപ്പ്, കണ്ണാടി, സിനിമ, ബാങ്ക്) വാങ്ങുന്ന ഏതൊരാളും ബോംബേയിലെ ചേരികളുടെ വളര്‍ച്ചയെ പരോക്ഷമായി സഹായിക്കുകയാണ്. ചേരിക്കാരോട് ദയവ് തോന്നുന്നുണ്ടെങ്കില്‍ വന്‍ നഗരങ്ങളിലേക്കുള്ള പണത്തിന്റെ കേന്ദ്രീകരണം തടയണം. ചെറിയ നഗരത്തില്‍ നിന്നുള്ള ഉത്പങ്ങള്‍ വാങ്ങണം. അവിടുത്തെ വ്യവസായങ്ങള്‍ വളര്‍ന്നാല്‍ വന്‍ നഗരങ്ങളിലേക്കുള്ള തിരക്ക് കുറയും. ആത്യന്തികമായി ഗ്രാമങ്ങളിലാകണം ഉത്പാദകര്‍. ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പാദകരില്‍ നിന്ന് ഉത്പന്ങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ഗ്രാമങ്ങള്‍ സ്വന്തം കാലില്‍ നിന്നാല്‍ ഗ്രാമീണര്‍ക്ക് നഗങ്ങളിലേക്ക് ചേക്കേറെണ്ട അവാശ്യം വരുന്നില്ല.
കുറഞ്ഞ പക്ഷം വലിയ ഷോപ്പിങ്ങ് മാളില്‍ നിന്ന് ഉത്പങ്ങള്‍ വാങ്ങരുത്, പകരം ചെറിയ കടകളില്‍ നിന്ന് വാങ്ങുക.
നിങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു വീട് ഉണ്ടങ്കില്‍ വീണ്ടും വീടും സ്ഥലങ്ങളും വാങ്ങിക്കൂട്ടാതിരിക്കുക. സ്ഥലത്തിന്റെ വില കുറക്കാന്‍ അത് സഹായിക്കും. വാടക്ക് താമസിക്കുന്നവര്‍ കുറഞ്ഞ വാടകുള്ള സ്ഥലങ്ങളില്‍ താമസിക്കുക. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പണം എത്തിക്കുന്നത് കുറക്കുക.
അധികാരികളെ / മറ്റുള്ളവരെ കുറ്റം പറയാന്‍ എളുപ്പമാണ്. അധികാരികള്‍ അവരുടെ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ആര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നതാണ് ചോദ്യം. അധികാരികളുടെ യജമാനന്‍മാര്‍ക്ക് ആര് പണം നല്‍കുന്നു എന്നതും നാം നമ്മോട് ചോദിക്കേണ്ട ഒരു ചോദ്യമാണ്.
പണത്തിന്റെ കേന്ദ്രീകരണം തടയുക. ഗ്രാമസ്വരാജ് വിജയിക്കട്ടേ.
>> >>
ജനസംഖ്യ വര്‍ദ്ധനവും, migration നും രോഗമല്ല. രോഗ ലക്ഷണമാണ്.
ദാരിദ്ര്യം ജനസംഖ്യ വര്‍ദ്ധിപ്പിക്കും. ആഗോളവത്കരണം migration നെ വളര്‍ത്തുകയും migrant നെ നിയമവിരുദ്ധമാക്കുകയും ചെയ്യും.