Sellafield ആണവ നിലയം പൊളിക്കുന്നതിനെക്കുറിച്ച് BBC യുടെ സൈറ്റില്‍ ഒരു ഡോക്കുമന്ററി ഉണ്ട്.
പണി നിങ്ങളുദ്ദേശിച്ചത് പോലെ സങ്കീര്‍ണ്ണവും അപകടകരവുമാണ്. പണിയുടെ കാലാവധി എത്രയെന്ന് അറിയില്ല. സിനിമയില്‍ പറയുന്നതുപോലെ നിലയത്തിന്റെ നിര്‍മ്മാണം 40 കളിലും 50 കളിലും ബ്രിട്ടണിന് വേണ്ട അണ്വായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ധൃതിയില്‍ നടത്തിയതാണ്. പൊളിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ അന്ന് സമയമൊന്നും കൊടുത്തില്ല. കാര്യമായി സമയം എടുക്കുമെന്ന് നമുക്ക് ഊഹിക്കാം.
പുതിയ റിയാക്റ്ററുകളുടെ കാര്യം എങ്ങനെയാണ്? ഉദാഹരണത്തിന് ഫിന്‍ലാന്റില്‍ അറീവ ഇപ്പോള്‍ നിര്‍മ്മിക്കുന്ന state-of-the-art മൂന്നാം തലമുറ EPR റിയാക്റ്ററും അതേ disastrous fashion ലാണ് നിര്‍മ്മിക്കുന്നത്. ബ്രിട്ടണിലെ വ്യവസായ വകുപ്പിന്റെ അഭിപ്രായത്തില്‍ EPR റിയാക്റ്ററുകള്‍ക്ക് 25 വര്‍ഷത്തെ ആയുസ്സാണ്. അതിന് ശേഷം അവ പൊളിക്കണം. ഇന്നത്തെ വില അനുസരിച്ച് അതിന് £130 കോടി പൗണ്ട് വേണം.
EPR റിയാക്റ്റര്‍ ഇന്ന് നിര്‍മ്മിക്കുന്ന schedule ഉം ബഡ്ജറ്റും നോക്കിയാല്‍ പൊളിക്കാനുള്ള തുകയും സമയവും എന്താവുമെന്ന് നിങ്ങള്‍ക്ക് ആലോചിക്കാം. ആണവനിലയം പൊളിക്കുന്നതിന്റെ സങ്കീര്‍ണ്ണതയേയും അപകടസാധ്യതയേയും കുറിച്ചുള്ള BBC സിനിമ നിങ്ങള്‍ക്ക് 2050 ല്‍ പ്രതീക്ഷിക്കാം.
– from greenpeace