ചിലവ് കുറഞ്ഞ പവനോര്‍ജ്ജം

Wilbraham, MA യില്‍ ആസ്ഥാമായ aerospace കമ്പനിയായ FloDesign ന്റെ കാറ്റാടി വിഭാഗമാണ് FloDesign Wind Turbine. സാധാരണ കാറ്റാടികളേക്കാള്‍

പകുതി ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇവരുടെ കാറ്റാടിക്ക് കഴിയും.

ജറ്റ് എഞ്ജില്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് കമ്പനി കാറ്റാടി രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിക്കുന്നത്. കാറ്റ് കാറ്റാടി ഇതളില്‍ അടിക്കുമ്പോള്‍ വായുവിന്റെ പകുതി നേരിട്ട്

അടിക്കാതെ ഇതളിന് ചുറ്റും തിരിഞ്ഞ് പോകും.ഇങ്ങനെ ദിശമാറിയ കാറ്റ് നഷ്ടമാകുകയാണ്. സാധാരണ കാറ്റാടികള്‍ കാറ്റിന്റെ 59.3% ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളു.

ഇതിനെ Betz പരിധി എന്നാണ് വിളിക്കുന്നത്.

FloDesign കാറ്റാടി ഇതളില്‍ ഒരു ആവരണം(shroud) ചുറ്റുന്നു. അത് കാറ്റിനെ കാറ്റാടിയിലേക്ക് കേന്ദ്രീകരിച്ച് അതിന്റെ വേഗത കൂട്ടുന്നു. അങ്ങനെ ഊര്‍ജ്ജോത്പാദനവും

കൂടുന്നു. ഇരട്ടി വലിപ്പമുള്ള കാറ്റിയുടെ അത്ര തന്നെ വൈദ്യുതി പുതിയ കാറ്റാടി നല്‍കുന്നു. ഇതളിന്റെ വലിപ്പക്കുറവും മറ്റും കാരണം ചെറിയ ഗോപുത്തില്‍ ഇത്

സ്ഥാപിക്കാനാവും. അതിനാല്‍ പ്രതി ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കാവുന്ന കാറ്റാടികളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാം.

കാറ്റാടി ഇതളുകളെ ആവരണം ചുറ്റുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ പഴയ രൂപകല്‍പ്പന വലുതും അപ്രായോഗികവും ആയിരുന്നു. കാറ്റിന്റെ ദിശയില്‍ മൂന്നോ

നാലോ ഡിഗ്രിക്കകത്ത് ഇതളുകള്‍ വളരെ അടുത്ത് ഘടിപ്പിക്കേണ്ടതിനാല്‍ അവ നന്നായി പ്രവര്‍ത്തിച്ചതുമില്ല എന്ന് FloDesign ന്റെ CEO ആയ Stanley Kowalski

പറയുന്നു. പുതിയ രീതിയില്‍ ഇതളുതള്‍ ചെറുതും അവ ഘടിപ്പിക്കുന്നത് 15 – 20 ഡിഗ്രിക്കകത്ത് ആയാലും മതി.

മുമ്പില്‍ നിന്ന് നോക്കുമ്പോള്‍ കാറ്റാടി ജെറ്റ് എഞ്ജിന്റെ മുന്‍ഭാഗം പോലെ തോന്നും. കാറ്റ് ആദ്യം stator എന്ന് വിളിക്കുന്ന സ്ഥിരമായ ഇതളുകളിനാണ് അടിക്കുന്നത്. അത് കാറ്റിനെ ദിശമാറ്റി rotor എന്ന് വിളിക്കുന്ന ചലിക്കുന്ന ഇതളുകളിലേക്ക് അയക്കുന്നു. കാറ്റ് rotor നെ തിരിച്ച് മറുഭാഗത്തുകൂടി പുറത്തുവരുന്നു. കാറ്റാടിക്ക് പുറത്ത്

സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത കുറഞ്ഞാണ് കാറ്റ് ഇപ്പോള്‍ പുറത്തുവരുന്നത്. ആവരണം വേഗത കൂടിയ ആ കാറ്റിനെ rotor ന്റെ തൊട്ടു പിറകിലേക്ക് അയക്കുന്നു. ഈ വേഗത കൂടിയ കാറ്റ് വേഗത കുറഞ്ഞകാറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് rotor ന്റെ പിറകില്‍ ഒരു ന്യൂനമര്‍ദ്ദ ഭാഗം സൃഷ്ടിക്കുന്നു. അത് കൂടുതല്‍ കാറ്റിനെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു.

ഈ രൂപകല്‍പ്പന ഉപയോഗിച്ച് കാറ്റാടിയുടെ ഊര്‍ജ്ജോത്പാദനം രണ്ടോ മൂന്നോ ഇരട്ടിയാക്കാന്‍ കഴിയും എന്ന് MIT യിലെ mechanical engineering പ്രൊഫസര്‍ ആയ Paul Sclavounos പറയുന്നു. കാറ്റിനെ ആവരണത്തിലേക്ക് ദിശമാറ്റിവിടുന്നതില്‍ നിന്നാണ് അധികോത്പാദനത്തിന്റെ ഒരു പങ്ക് വരുന്നത്. കാറ്റാടിക്കടുത്തുള്ള വായൂ പ്രവാഹത്തിന്റെ വേഗത കൂട്ടാനും അത് സഹായിക്കുന്നു. കാറ്റിന്റെ വേഗതയുടെ cube ആയാണ് കാറ്റാടിയില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനം.

wind-tunnel പരീക്ഷണത്തില്‍ FloDesign ഇപ്പോള്‍ തന്നെ ഇതിന്റെ മാതൃകകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. 12-അടി വ്യാസമുള്ള 10-കിലോവാട്ടിന്റെ കാറ്റാടി നിര്‍മ്മിച്ച് field tests നടത്തുകയാണ് അടുത്ത പടി. അടുത്ത വര്‍ഷം അതിന്റെ പണി തീരും. ഒരു മെഗാവാട്ടിന്റെ ഇത്തരം കാറ്റാടിയും നിര്‍മ്മിക്കാന്‍ കമ്പനിക്ക് പരിപാടിയുണ്ട്.

– സ്രോതസ്സ് technologyreview

ഒരു അഭിപ്രായം ഇടൂ