Michelin ന്റെ Active Wheel എന്നത് ബ്രേക്കും ഉള്‍പ്പെട്ട in-wheel സിസ്റ്റമാണ്. ഇതില്‍ 30 kW (40 hp) ന്റെ വൈദ്യുത traction മോട്ടറും വൈദ്യുത suspension മോട്ടോര്‍ സിസ്റ്റവും ഉണ്ട്. Heuliez നിര്‍മ്മിക്കുന്ന WILL വൈദ്യുത വാഹനത്തിന് വേണ്ടിയാണ്. Heuliez ഉം Michelin ഉം ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.
front-wheel drive ഉപയോഗിക്കുന്ന WILL ന് അഞ്ച് പേര്‍ക്കുള്ള സീറ്റും മുമ്പിലും പിറകിലുമായി രണ്ട് trunks ഉം ഉണ്ട്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന അഞ്ച് പേരുടെ കാര്‍ അവര്‍ Paris Motor Show യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നാല് തരം കാറുകളാണ് അവര്‍ ഉദ്ദേശിക്കുന്നത്. ബാറ്ററിയെ ഫ്യുവല്‍ സെല്ലുകളോ ഇവക്ക് ഊര്‍ജ്ജം നല്‍കും. ഗാര്‍ഹിക ആവശ്യത്തിനൊ വാണിജ്യ ആവശ്യത്തിനോ ഇവ ഉപയോഗിക്കാം. മൈലേജ് ഒരു ചാര്‍ജ്ജിങ്ങില്‍ 150, 300, 400 കിലോമീറ്റര്‍ വീതം. മൂന്ന് ഊര്‍ജ്ജ മൊഡ്യൂളുകള്‍ ഇവക്ക് ഉണ്ട്. ഡ്രൈവറുടെ ആവശ്യകത അനുസരിച്ച് ഇവ ഒറ്റക്കൊറ്റക്കും ചാര്‍ജ്ജ് ചെയ്യാനാവും. അതുകൊണ്ട് WILL ന്റെ മൈലേജ് ആവശ്യകത അനുസരിച്ച് വ്യത്യാസപ്പെടുത്താനാവും.
ഇതിന് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് Oséo ആണ്.
Venturi Volage. രണ്ട് സീറ്റ് ഉള്ള ഈ കാറ് four-wheel drive ഉപയോഗിക്കുന്നു. അതും Paris Motor Show യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. Volage ന് 45 kWh ശക്തിയുള്ള 350 kg യുടെ ലിഥിയം പോളിമര്‍ ബാറ്ററിയുണ്ട്. വെറും അഞ്ച് സെക്കന്റ് കൊണ്ട് Volage പൂജ്യത്തില്‍ നിന്ന് 100 kph വേഗത്തിലെത്തും. മൈലേജ് ഒരു ചാര്‍ജ്ജിങ്ങില്‍ 320 km ആണ്. ഏറ്റവും കൂടിയ വേഗത 150 kph ആണ്.
– from greencarcongress
സ്വകാര്യ കാറുകള്‍ ഗതാഗതത്തിന്റെ പരിഹാരമല്ല. പൊതുഗതാഗതത്തിന് മുന്‍ഗണന നല്‍കുക.