ഓക്കിന്‍കായ കാണാനില്ല

ബൊട്ടാണിസ്റ്റായ Rod Simmons ആ ആശയം വിചിത്രമായി തോന്നി. Arlington County യിലെ പ്രകൃതിസ്നേഹികള്‍ക്ക് (Naturalists) ഓക്കിന്‍കായ(acorns) കാണാന്‍ കിട്ടുന്നില്ലെന്ന്. അത് മാത്രമല്ല, hickory nuts ഉം ഇല്ല. അതുകൊണ്ട് അദ്ദേഹം തന്നെ അതൊന്ന് പരിശോധിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തിനും ഇവയൊന്നും കണ്ടെത്താനായില്ല.

അണ്ണാന്‍ അടിച്ചോണ്ട് പോയതാവും എന്ന് കരുതി. എന്നാല്‍ പട്ടിണി കൊണ്ട് മെലിഞ്ഞ അണ്ണാന്‍ ചവറ് തിന്നുന്ന കാഴ്ച്ചയും കണ്ടു. അവ ധാരാളം റോഡില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാടെണ്ണം കാറിന്റെടില്‍ പെട്ട് ചതഞ്ഞരയുന്നുമിണ്ട്.

ഓക്കിന്‍കായ ഇല്ലാതായതിന്റെ പിന്നില്‍ കാലാവസ്ഥ ആകണമെന്ന് Simmons കരുതി.

അതറിയാന്‍ അദ്ദേഹം മറ്റ് സ്ഥലങ്ങളില്‍ അന്വേഷിച്ചു. Audubon ല്‍ acorns കാണുന്നില്ല എന്ന് Maryland ലെ ഒരു naturalist അറിയിച്ചു. Ditto for Fairfax, Falls Church, Charles County എന്തിന് അകലെയുള്ള Pennsylvania യില്‍ പോലും ഇതേ സ്ഥിതിയാണെന്ന് മനസിലായി. Arlington National Cemetery യിലെ ഭീമന്‍ ഓക് മരത്തില്‍ നിന്നും acorns വീഴുന്നില്ല.

നനഞ്ഞ-വരണ്ട ചക്രത്തെക്കുറിച്ചൊരു സിദ്ധാന്തം Simmons ന് തോന്നി. ആ പ്രദേശങ്ങളിലെ ഓക്ക് മരം ധാരാളം ഓക്കിന്‍കായ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സംശയാലുക്കള്‍ പറഞ്ഞു. പക്ഷേ എന്തൊക്കെയായാലും ഓക്കിന്‍കായ കാണാനില്ല.

ഓക്കിനെക്കുറിച്ചൊരു വാക്ക്. ആളുകള്‍ കുടിയേറുന്നതിന് മുമ്പ് Washington പ്രദേശം ഓക്ക് മരത്താലും hickory കാടുകളാലും മൂടിയിരുന്നു. കുറഞ്ഞത് 20 ഓക്ക് സ്പീഷീസുകളെങ്കിലും അവിടെയുണ്ടായിരുന്നു. പല കാലാവസ്ഥാ ചക്രങ്ങളില്‍ അവ ഓക്കിന്‍കായ ഉത്പാദിപ്പിച്ചിരുന്നു. വെളുത്ത ഓക്ക് എല്ലാ വര്‍ഷവും, ചുവന്ന ഓക്ക് എല്ലാ രണ്ട് വര്‍ഷവും ഓരോ മരത്തിനും അതിന്റേതായ രണ്ടോ നാലോ വര്‍ഷത്തെ ചക്രമുണ്ട്. ഒരു വര്‍ഷം ധാരാളം ഓക്കിന്‍കായ ഉത്പാദിപ്പിക്കുന്നു, അടുത്ത കുറച്ച് വര്‍ഷം കുറവും. Washington പ്രദേശത്തെ കടുത്ത വരള്‍ച്ചയാല്‍ Stressed മരങ്ങള്‍ ഓക്കിന്‍കായ കൂടുതല്‍ ഉത്പാദിപ്പിച്ച് ആ സ്പീഷീസിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

സ്വയം പരാഗണം നടത്താനും ക്ലോണ്‍ ചെയ്യാനും കഴിവുള്ള അപൂര്‍വ്വം മരങ്ങളിലൊന്നാണ് ഓക്ക്. എന്നാലും പെണ്‍ മരങ്ങളുടെ പൂക്കളെ ആണ്‍ മരങ്ങളില്‍ നിന്നുള്ള പൂക്കള്‍ പരാഗണം നടത്തുന്നതാണ് അവ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ spring ലും (മെയ് മാസത്തില്‍) കാലാവസ്ഥ അനുസരിച്ച് രണ്ടാഴ്ച്ച സമയത്താണ് ഈ നൃത്തം നടക്കുന്നത്.

കാലാവസ്ഥ അതി പ്രധാനമാണ്. വൈകിയ ശൈത്യത്തിന് (frost) പൂക്കളെ എല്ലാം കൊന്ന് പരാഗണത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം വൈകിയ ശൈത്യം ആ പ്രദേശത്തുണ്ടായില്ല എന്ന് National Weather Service പറയുന്നു. Gypsy moths ഉം മറ്റ് കൂടങ്ങളും വൃക്ഷത്തിന് നാശം ഉണ്ടാക്കാം. എന്നാല്‍ പൂമ്പൊടി കാറ്റിലൂടെ പരക്കുന്നതിനാല്‍ കീടങ്ങള്‍ പരാഗണത്തെ ബാധിക്കുന്നില്ല.

പിന്നെ അവശേഷിക്കുന്നത് Simmons ന്റെ സിദ്ധാന്തമാണ്. കഴിഞ്ഞ വസന്തകാലം(spring) കൂടുതല്‍ നനവുള്ളതായിരുന്നു. പൂമ്പൊടി കാറ്റില്‍ നിന്ന് നനഞ്ഞ് താഴേക്ക് ഒഴുകി പോയിരിക്കാം.

Virginia Department of Forestry ലെ വനപാലകനായ Ed Zimmer ഇതിനോട് യോജിക്കുന്നില്ല

എന്നാലും, കഴിഞ്ഞ മേയില്‍, ഓക്ക് മരങ്ങള്‍ ധൃതിയില്‍ പൂക്കുന്ന കാലത്ത്, 10.6 ഇഞ്ച് മഴയാണ് Reagan National Airport രേഖപ്പെടുത്തിയത്. സാധാരണ കിട്ടുന്നതിനേക്കാള്‍ മൂന്ന മടങ്ങ്. 1871 ന് ശേഷം ഉണ്ടായ മൂന്നാമത്തെ ഏറ്റവും നനവുള്ള മാസം.

ഓക്കിന്‍കായ കാണാത്തതിന്റെ കാരണം എന്തായാലും വനപാലകരും, ജൈവശാസ്ത്ര‍ജ്ഞരും അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് അത്ര വിഷമമില്ല. “നിങ്ങള്‍ അണ്ണാനല്ലെങ്കില്‍ വിഷമിക്കേണ്ട. ഓക്ക് മരം ദീര്‍ഘകാലം ജീവിക്കും. അവ ഇനിയും ഓക്കിന്‍കായ ഉത്പാദിപ്പിക്കും” എന്ന് U.S. Arboretum ലെ ജീവശാസ്ത്രജ്ഞനായ Alan Whittemire പറയുന്നു.

വെളുത്ത ഓക്ക് 300 വര്‍ഷം ജീവിച്ചിരിക്കും. വേഗം വളരുന്ന ചുവന്ന ഓക്കിന് 200 വര്‍ഷമാണ് ആയുസ്. ഒരു acorn മതി ഒരു മരമാകാന്‍.

“ഇതൊരു താല്‍ക്കാലിക സംഭവമായേക്കാം. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ ഇതേ പോലെ തുടരുകയാണെങ്കില്‍ എന്താണ് കുഴപ്പം എന്ന് നിങ്ങള്‍ ചോദിക്കേണ്ടിവരും. എന്തോ വലിയ ഒന്നാവാം കാരണം.” Zimmer പറയുന്നു.

– സ്രോതസ്സ് washingtonpost

ഒരു അഭിപ്രായം ഇടൂ