inflation, deflation തുടങ്ങിയ സാമ്പത്തിക വാക്കുകളോടൊപ്പം ചേര്‍ക്കാന്‍ ഒരു വാക്കുകൂടിയുണ്ട്. കാലാവസ്ഥാമാറ്റ ഫലമായി വാണിജ്യ/വ്യവസായ രംഗം നേരിടുന്ന ഉയരുന്ന വില.
World Resources Institute യും A.T. Kearney ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ Ecoflation ഉപഭോക്താക്കണെ ശക്തമായി ബാധിക്കും എന്ന് പറയുന്നു.
2013 ഓടെ വേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്നങ്ങളില്‍, ധാന്യങ്ങള്‍ മുതല്‍ ഷാമ്പൂ വരെ, എല്ലാവര്‍ക്കും 13% മുതല്‍ 31% വരെ വരുമാനം കുറയും. പരിസ്ഥിതിയില്‍ സുസ്ഥിരമായ ഉത്പാദന രീതികള്‍ അവലംബിച്ചില്ലെങ്കില്‍ 2018 ഓടെ നഷ്ടം 19% മുതല്‍ 47% വരെയാകും.
ചൂട് കാറ്റ്, വരള്‍ച്ച, കാട്ട് തീ, കൊടുംകാറ്റ് തുടങ്ങിയ രൂപത്തില്‍ ആഗോളതാപനത്തിന്റെ വില കൂടിക്കൊണ്ടിരിക്കും. പക്ഷേ അത് consumer prices ല്‍ ഇത് വരെ പ്രതിഫലിച്ചിരുന്നില്ല എന്ന് Andrew Aulisi പറഞ്ഞു.
– more at reuters
പക്ഷേ ഇപ്പോള്‍ അതും മാറിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിന്റെ വില വളരെ കുറവായിരുന്നു 6 മാസം മുമ്പ്. പെട്ടെന്ന് വില ഇരട്ടിയായി. ഹാര്‍ഡ് ഡിസ്കിന് വേണ്ട ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ വെള്ളപ്പൊക്കവും കൊടുംകാറ്റുമാണ് ഈ വിലവര്‍ദ്ധനവ് കാരണമായത്.
എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ഗുണമുണ്ടാക്കുന്ന ഒരു വിഭാഗം മനുഷ്യ സമൂഹത്തിലുണ്ട്. അവരാണ് സാമ്പത്തിക രംഗം. അവര്‍ എപ്പോഴും പണമുണ്ടാക്കും. അവര്‍ തകര്‍ന്നാലും നികുതി ദായകരുടെ പണം അടിച്ച് മാറ്റും. അവരെ നിയന്ത്രിക്കുക.