സാമ്പത്തിക മാന്ദ്യവും എണ്ണ വിലയും പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഭാവിയെ ഞെരുക്കുകയാണ്. എന്നാല്‍ ആണവനിലയങ്ങളും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. രണ്ടാമത്തെ ആണവനിലയം പണിയുന്നത് തെക്കെ ആഫ്രിക്ക വേണ്ടെന്നുവെച്ചു. കരാണം, സാമ്പത്തികം.
$1000 കോടി ഡോളറിന്റെ വൈദ്യതി നിലയം താങ്ങാനാവുന്നതല്ലെന്ന് Ekstrom എന്ന ഊര്‍ജ്ജവിതരണ കമ്പനി പറഞ്ഞു. അതുകൊണ്ട് ഊര്‍ജ്ജ ദരിദ്രമായ ഈ രാജ്യം കല്‍ക്കരിയിലേക്ക് പോകുന്നു [അന്നാലും പുനരുത്പാദിതോര്‍ജ്ജം പോലെ നല്ല കാര്യം ചെയ്യരുത്]. ഫ്രാന്‍സില്‍ ആണവനിലയങ്ങള്‍ക്ക് വില പ്രതീക്ഷിച്ചതിനെക്കാള്‍ 20% കൂടുന്നു എന്ന് ഫ്രഞ്ച് വിതരണ കമ്പനിയായ EDF പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തെക്കെ ആഫ്രിക്ക ഈ തീരുമാനം എടുത്തത്.
ലോകം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ഇത് പ്രധാനമാണ്. മറ്റ് സാങ്കേതിക വിദ്യകളെ അപേക്ഷിച്ച് ആണവോര്‍ജ്ജത്തിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. സാങ്കേതിക ജ്ഞാനത്തിന്റേയും ഉരുക്കിന്റേയും ഒക്കെ വില കൂടുന്നതിന് നന്ദി.
– more at wsj. 8 Dec 2008