ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള

25 സെപ്റ്റംബര്‍ 08

Wall Street ധനസഹായത്തിനെതിരെ പ്രതിഷേധക്കാര്‍ 4:00 p.m ന് Washington ല്‍ Treasury Department ന് മുമ്പില്‍ തടിച്ചുകൂടി. New York ല്‍ Wall Street ന് അടുത്ത് Bowling Green Park ലാണ് അതേസമയത്ത് തന്നെ ആളുകള്‍ സംഘമായെത്തി.

അരുണ്‍ ഗുപ്ത (Arun Gupta) എന്ന പത്രപ്രവര്‍ത്തകന്‍ തിങ്കളാഴ്ച്ച അയച്ച email ആല്‍ ആവേശഭരിതരായാണ് ഇന്നത്തെ ഒത്തുചേരലിന്റെ ഒരു കാരണം. ആ email ല്‍ അരുണ്‍ ഗുപ്ത ധനസഹായത്തെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായി വിശേഷിപ്പിച്ചു. New York ലെ The Indypendent പത്രത്തിന്റെ റിപ്പോര്‍ട്ടറും എഡിറ്ററുമാണ് അരുണ്‍ ഗുപ്ത.

ഈ ധനസഹായം സാമ്പത്തിക സെപ്റ്റംബര്‍ -11 ആണ്. തനിയെ സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയുടെ ആഘാതം ഉപയോഗിച്ച് ബുഷ് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നു. അത് Treasury Department ന് ഭീമമായ അധികാരം നല്‍കി.

“അതുകൊണ്ട് ഞാന്‍ രാത്രി മുഴുവനിരുന്ന ഈ കത്തെഴുതി. പക്ഷേ ഇത് അയക്കാന്‍ എനിക്ക് മടിയായിരുന്നു. കാരണം ഞാനൊരു പത്ര പ്രവര്‍ത്തകനാണ്, സംഘാടകനല്ല. എന്നാല്‍ ചില സുഹൃത്തുക്കളോട് സംസാരിച്ചതിന് ശേഷം എനിക്ക് തോന്നി ഇത് അയച്ചുകൊടുക്കണമെന്ന്. എനിക്കറിയാവുന്ന 150 സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സംഘടനകള്‍ക്കും ചില പത്രക്കാര്‍ക്കും ഞാനത് അയച്ചുകൊടുത്തു. അതൊരു പൊട്ടിത്തെറിയായിരുന്നു. എനിക്കതില്‍ പ്രത്യേക credit എടുക്കുകയല്ല. ജനത്തിനുള്ള ഭീമമായ ദേഷ്യം പ്രയോഗത്തില്‍ വരികമാത്രമാണുണ്ടായത്” എന്ന് അരുണ്‍ ഗുപ്ത പറഞ്ഞു.

Wall Street ന് മുമ്പില്‍ ഒത്തുചേരുക എന്നതായിരുന്നു ആശയം. ഒരു ഡസന്‍ ആളുകള്‍ വന്നേക്കും എന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. ഞങ്ങള്‍ അങ്ങനെ റോഡ് അരികില്‍ നില്‍ക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവടെ നൂറ്കണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. പിന്നെ True Majority അത് ഏറ്റെടുത്തു. ഈ ദിനം നമുക്ക് രാജ്യം മുഴുവന്‍ ഇതുപോലെ പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കണം എന്ന് പ്രധാന യുദ്ധവിരുദ്ധ സംഘടനയായ United for Peace and Justice പറഞ്ഞു.

അങ്ങനെ രാജ്യം മുഴുന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ മുമ്പില്‍ ജനം പ്രകടനം നടത്തി. എനിക്കും അമേരിക്കയുടെ പലഭാഗത്തു നിന്ന് എങ്ങനെ ഇതില്‍ പങ്കെടുക്കാം, എന്ത് ചെയ്യണം എന്നൊക്കെ ചോദിച്ചുകൊണ്ട് കത്ത് ലഭിക്കുകയുണ്ടായി. പ്രകടനങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുള്ള വെബ് സൈറ്റുകള്‍ ഞങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്തു. എല്ലാ രാഷ്ട്രീയ വിഭാഗത്തിലുള്ള ആള്‍ക്കാരും ഇതില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

നേതാക്കളില്ലാത്ത, ആസൂത്രണം ചെയ്യാന്‍ പ്രധാന സംഘടനകളില്ലാത്ത, അധികാരിയില്ലാത്ത സംഭവമായിരുന്നു. ആളുകള്‍ അവരവര്‍ക്ക് വേണ്ടി പങ്കെടുത്തു.

അതാണ് അതിന്റെ മഹത്വം. ആരെങ്കിലും “ഇതാര് സംഘടിപ്പിച്ചു?” എന്ന് ചോദിച്ചാല്‍ “അരുമല്ല എല്ലാവരും” എന്ന് മറുപടി കിട്ടുമായിരുന്നു. സ്വയം ആസൂത്രണം ചെയ്യാനുള്ള ആഹ്വാനമായിരുന്നു അത്. സമ്പന്നര്‍ക്ക് നല്‍കുന്ന ധനസഹായത്തിനെതിരെ ഞാന്‍ അവിടെ പോയി പ്രതിഷേധിക്കുന്നു എന്ന മനോഭാവമാണ് ജനങ്ങള്‍ക്ക്.

ആരാണ് ഹെന്‍റി പോള്‍സണ്‍(Henry Paulson)?

John Ehrlichman ന് ഒപ്പം ചേര്‍ന്ന് അദ്ദേഹം നിക്സണിന് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. പിന്നീട് Goldman Sachs ല്‍ എത്തി. ഈ സാമ്പത്തിക തകര്‍ച്ചയൊക്കെ മൂക്കിന് താഴെ നടന്നിട്ടും അദ്ദേഹവും അലന്‍ ഗ്രീന്‍സ്പാനും (Alan Greenspan) സാമ്പത്തിക വിദഗ്ദ്ധരായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്.

Ralph Nader പറയുന്നു, “ദ്രവിച്ചതും അഴുമതി നിറഞ്ഞതുമായ വ്യവസ്ഥയാണ് നിങ്ങള്‍ തിരിച്ചറിഞ്ഞ സമയമായിട്ടു കൂടി, നാം എതിര്‍ത്തിട്ടു കൂടി, 1999 ലെ financial deregulation monster വഴി ചൂതാട്ട മുതളാളിത്തത്തിന്റെ വന്യമായ ഊഹക്കച്ചവടത്തിന് അവസരമൊരുക്കി, ബില്‍ ക്ലിന്റണിനോടൊപ്പം ചേര്‍ന്ന് ഈ പ്രശ്നങ്ങളിലേക്ക് നമ്മേ നയിച്ച റോബര്‍ട്ട് റൂബിന്‍ (Robert Rubin) ഇപ്പോഴും സാമ്പത്തിക ഉപദേഷ്ടാവാണ്. ഒബാമയുടെ ഉപദേഷ്ടാവ് അയാളാണ്. കോണ്‍ഗ്രസ്സിന്റെ ഉപദേഷ്ടാവ് അയാളാണ്. 2006 ല്‍ ഹെന്‍റി പോള്‍സണിന് ഗോള്‍ഡ്മന്‍ സാച്ചസില്‍ നിന്ന് കിട്ടിയത് 50 കോടി ഡോളറാണ്. ഇപ്പോള്‍ അയാള്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നു.

ജനത്തിന്റെ രോഷം വര്‍ണ്ണനാതീതമാണ്. C-SPAN ല്‍ ഇന്നലെ വന്ന വിളികളെല്ലാം ധനസഹായത്തിനെതിരാണ്. ഭീമമായ അസമത്വം. ധനസഹായത്തില്‍ ഉന്നതന്‍മാരും സാധാരണക്കാരായ നികുതിദായകരായ മനുഷ്യരും തമ്മില്‍ ഭീമമായ അസമത്വം.

ഗുപ്ത പറയുന്നത് ശരിയാണ്, ഇതിന് നേതാക്കളില്ല. പക്ഷേ ഇത് വെറും പ്രകടനം മാത്രമല്ല. ഇത് ചിലത് ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ ഫോക്കസ് ഉണ്ടാവണം. അല്ലെങ്കില്‍ മങ്ങിപ്പോകും. വാള്‍ സ്റ്റ്രീറ്റില്‍ നാം ജാഥ നടത്തി. ശരിയായ സ്ഥലമാണ് ജാഥനടത്താന്‍. വാള്‍ സ്റ്റ്രീറ്റുകാര്‍ ജനം വരുന്നത് ജനാലകളിലൂടെ നോക്കുന്നുണ്ടായിരുന്നു.

കോണ്‍ഗ്രസ്സിനെ വേഗതകുറക്കലാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കല്‍ ഈ നിയമം പാസായാല്‍ അത് ഒരു പുതപ്പാകും. ഇതിന് വെറും നാല് പേജേയുള്ളു. $70,000 കോടി ഡോളറിന്റെ ബ്ലാങ്ക് ചെക്കിന് വെറും നാല് പേജ്, കോണ്‍ഗ്രസ്സിന്റെ അധികാരത്തെ മൊത്തക്കച്ചവടം ചെയ്യുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. വൈറ്റ് ഹൌസില്‍ രാജാവ് ജോര്‍ജ്ജ് IV മന്‍ വീണ്ടും പ്രവര്‍ത്തിക്കുന്നു. വാള്‍സ്റ്റ്രീറ്റിനെ accountable ആക്കാനും മറ്റ് നിയന്ത്രണങ്ങളുണ്ടാക്കാനും ഈ നിയമം പാസായാല്‍ പിന്നെ കഴിയില്ല. സര്‍ക്കാരിനെ സ്വകാര്യ സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന പ്രവണതയെ റുസവെല്‍റ്റ് ഫാസിസം എന്നാണ് വിളിച്ചത്. ആ ഫാസിസത്തെയാണ് ഹെന്‍റി പോള്‍സണ്‍ പ്രതിനിധാനം ചെയ്യുന്നത്. ഇത് തിരിച്ചെടുക്കാന്‍ പറ്റാത്തതാണ്.”

ഈ നിയമത്തില്‍ വീട്ടുടമസ്ഥരെ സംബന്ധിക്കുന്ന ഒന്നുമില്ല. ഈ തകര്‍ച്ചക്ക് കാരണമായ ഊഹക്കച്ചവട സാമ്പത്തിക ഉപകരണങ്ങള്‍ സൃഷ്ടിച്ച ബാങ്കുടസ്ഥമരെ രക്ഷപെടുത്താനുള്ളത് മാത്രമാണതിലുള്ളത്.

ധനസഹായത്തെ പ്രതീകാത്മകമായി ചിത്രീകരിക്കാന്‍ പഴയ വസ്ത്രങ്ങള്‍ മുതലായ ചവറുമായാണ് ആളുകള്‍ സമരത്തിനെത്തുന്നത്. ചവറിന് പകരം പണം (cash for trash) എന്നതാണ് വേറൊരു theme. നികുതിദായകരുടെ വിലപ്പെട്ട പണം ഉപയോഗിച്ച് സര്‍ക്കാര്‍, ബാങ്കുകാരുടെ മൂല്യമില്ലാത്ത സാമ്പത്തിക ഉപകരണങ്ങള്‍ വാങ്ങുന്നു. അതുകൊണ്ട് സമരക്കാര്‍ പറയുന്നത്, നാം നമ്മുടെ ചവറുകളും വാള്‍ സ്റ്റ്രീറ്റില്‍ കൊണ്ടുപോയിടാം. എന്നിട്ട് സര്‍ക്കാരിനോട് അത് വാങ്ങി പ്രതിഫലം തരാനാവശ്യപ്പെടാം.

Discussion: Ralph Nader, Arun Gupt, Amy Goodman and Juan Gonzalez

Ralph Nader, Independent candidate for president.
Arun Gupt, reporter and editor of The Indypendent newspaper in New York.

പ്രതിഷേധക്കാര്‍: സാമ്പത്തിക മുതലാളിമാര്‍ വിജയിക്കുമ്പോള്‍ അവര്‍ തനിയെയാണ് വിജയിക്കുന്നത്. എന്നാല്‍ അവര്‍ പരാജയപ്പെടുമ്പോള്‍, അവര്‍ക്കൊന്നും സംഭവിക്കുന്നില്ല, പകരം നികുതി ദായകര്‍ പരാജയപ്പെടുന്നു. ഇത് നീതിയല്ല.

– സ്രോതസ്സ് democracynow,democracynow

നമ്മുടെ നാടും ഇത്തരത്തിലുള്ള കച്ചവടത്തിലേക്ക് പോകുന്നു. സാമ്പത്തിക കമ്പോളത്തെ ഇല്ലാതാക്കുക. അവയില്‍ പണം നിക്ഷേപിക്കരുത്. മാധ്യമക്കാരുടെ കള്ളത്തരം മനസിലാക്കുക.

ഒരു അഭിപ്രായം ഇടൂ