വന മരണം കൂടുന്നു

അമേരിക്കയുടെ West Coast ല്‍ കാട് അതിവേഗം മരിക്കുന്നു. Science ജേണലിലാണ് ഈ വാര്‍ത്ത വന്നത്. 1970കളെ അപേക്ഷിച്ച് മര മരണം ഇരട്ടിയായിരിക്കുകയാണിപ്പോള്‍. ആഗോളതപനവും വെള്ളമില്ലാത്തതിന്റെ stress ഉം ആണിതിന് കാരണം. US Geological Survey യും, യൂണിവേഴ്സിറ്റികളും, National Science Foundation ഉം ദശാബ്ദങ്ങളായി ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.

കാലിഫോര്‍ണിയ, കൊളറാഡോ, വാഷിങ്ടണ്‍, ഒറിഗണ്‍, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ 200 വര്‍ഷത്തിലധികം പ്രായമുള്ള കാടുകളിലാണ് അവര്‍ പഠനം നടത്തിയത്.

മരണകാരണം മലിനീകരണമല്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം.

Phil van Mantgem പറയുന്നത്,”കഴിഞ്ഞ രണ്ട്, മൂന്ന് ദശാബ്ദങ്ങളായി പടിഞ്ഞാറ് താപനില 1 ഡിഗ്രി ഫാറന്‍ഹീറ്റിലധികം കൂടിയിട്ടുണ്ട്. ഇത് വലിയ വര്‍ദ്ധനവല്ലെങ്കിലും മഞ്ഞ്കാലം കുറക്കുന്നതും, വേനല്‍ക്കാലത്തെ വരള്‍ച്ചക്കും കാരണമാകുന്നു” എന്നാണ്.

ചൂടുകൂടുന്നത് കൂടങ്ങളും രോഗങ്ങളും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. വടക്ക്-പടിഞ്ഞാറ് പ്രദേശങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാണ്. 17 വര്‍ഷം കൊണ്ട് വനമരണം ഇരട്ടിയായി. കാലിഫോര്‍ണിയയില്‍ അത് 25 വര്‍ഷമാണ്.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ അളവ് മരങ്ങളുടെ മരണം കുറക്കും. അതുമൂലം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് താപനില വീണ്ടും കൂട്ടും.

– from earthtimes

ഒരു അഭിപ്രായം ഇടൂ