യാഥാര്‍ത്ഥ ആഹാരത്തില്‍ നിന്ന് നിങ്ങളുടെ വിറ്റാമിനുകള്‍ നേടുക

Center for Science in the Public Interest (CSPI) കൊടുത്ത ഒരു കേസിനെ നേരിടുകയാണ് കൊക്കകോള. തെറ്റിധരിപ്പിക്കുന്നതും unsubstantiated അവകാശവാദങ്ങളും ആണ് കോളയുടെ VitaminWater എന്ന വിഭാഗത്തിലുള്ള കുപ്പിവെള്ളങ്ങളെന്ന് CSPI ആരോപിക്കുന്നു. സോഡക്ക് പകരം ആരോഗ്യകരമായ ബദല്‍ എന്ന രീതിയിലാണ് കോക് VitaminWater നെ മാര്‍ക്കറ്റ് ചെയ്യുന്നത്. പരസ്യങ്ങള്‍ നിറയെ ആരോഗ്യ buzz words ആയ “defense,” “rescue,” “energy,” “endurance” എന്നിവ ധാരാളം പ്രയോഗിക്കുന്നുണ്ട്. കൂടാതെ ഈ കുപ്പി വെള്ളങ്ങള്‍ കണ്ണിന്റെ രോഗങ്ങള്‍ കുറക്കും, chronic രോഗങ്ങളുടെ സാദ്ധ്യത കുറക്കും, സന്ധികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും തുടങ്ങി പല അവകാശവാദങ്ങളും ഉണ്ട്.

CSPI യുടെ പോഷകാഹാര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പരസ്യത്തില്‍ പറയുന്ന ഗുണത്തേക്കാളേറെ VitaminWater കുപ്പിവെള്ളത്തിലെ 33 ഗ്രാം പഞ്ചസാര കൂടുതല്‍ പൊണ്ണത്തടി, പ്രമേഹം എന്നിവ ഉണ്ടാക്കും എന്നാണ്.

കൂടാതെ “endurance peach mango”, “focus kiwi strawberry”, “xxx blueberry pomegranate acai” പോലുള്ള പേരില്‍ പുറത്തിറക്കുന്നുണ്ടെങ്കിലും VitaminWater ല്‍ പൂജ്യം മുതല്‍ ഒരു ശതമാനം വരെ മാത്രമേ പഴച്ചാറുള്ളു. ഇതിലെ antioxidants നിങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശം. പക്ഷേ, ഇതില്‍ ഒരു പഴച്ചാറുമില്ല എന്നതാണ് സത്യം.

“പൊണ്ണത്തടിയും മറ്റ് ആരോഗ്യ വ്യാകുലതകളും അവരുടെ ഉത്പന്നങ്ങളുടെ ആവശ്യകത കുറക്കും” എന്ന് 2007 ല്‍ Securities and Exchange Commission ന് മുമ്പാകെ കൊടുത്ത documents ല്‍ Coke അംഗീകരിച്ചതാണ്. മധുരമുള്ള കുപ്പിവെള്ളത്തെക്കുറിച്ചുള്ള ആഗോര്യ വിദഗ്ദ്ധരുടെ വ്യാകുലതയെക്കുറിച്ചുള്ള “ജനങ്ങളുടെ ബോധവത്കരണം കൂടുന്നത്” കമ്പനിയുടെ ലാഭം കുറക്കും എന്ന് കമ്പനി ഭയക്കുന്നു. VitaminWater ന്റെ പേറ്റന്റ് നേടിയ Glaceau എന്ന കമ്പനിയെ ആ വര്‍ഷം Coke വാങ്ങി. 2007 ല്‍ Coke നും അതിന്റെ പങ്കാളിയായ Nestlé ക്കുമെതിരെ Enviga എന്ന green-tea അടിസ്ഥാനമായ ഒരു പാനീയത്തില്‍ കൃത്രിമമായി മധുരം ചേര്‍ക്കുന്നതിനാല്‍ CSPI കേസ് കൊടുത്തു. Enviga അതിലുള്ള കലോറിയേക്കാള്‍ കൂടുതല്‍ കാലോറി കത്തിച്ച് ഭാരം കുറക്കുമെന്നാണ് ഈ കമ്പനികളുടെ അവകാശവാദം. ചെരിയ ഒരു പഠനത്തില്‍ നിന്ന് തന്നെ ഇത് ശരിയല്ല എന്നാണ് കണ്ടെതന്ന് CSPI പറയുന്നു.

“അമേരിക്കക്കാര്‍ പൊണ്ണത്തടി, പ്രമേഹം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യാകുലരാവുന്നത് അവരുടെ സോഡ വ്യവസായത്തെ ബാധിക്കുമെന്ന് Coke പേടിക്കുന്നു. VitaminWater നെ ഉപയോഗിച്ച് ഡോക്റ്ററുടെ വെള്ള കോട്ട് ധരിക്കാനുള്ള ശ്രമമാണ് Coke നടത്തുന്നത്. എന്നാല്‍ അതിനുള്ളില്‍ ഇപ്പോഴും പഞ്ചാര വെള്ളവും. ഒരു ഗാലണ്‍ പഞ്ചാര വെള്ളത്തിന് 10 ഡോളറേയാവൂ.” എന്ന് CSPI യുടെ Steve Gardner പറഞ്ഞു. 20 ഔണ്‍സ് കുപ്പി VitaminWater ന് $1.49 ഡോളര്‍ വിലക്കാണ് Coke വില്‍ക്കുന്നത്.

“യഥാര്‍ത്ഥ ആഹാരത്തില്‍ നിന്ന് നിങ്ങളുടെ വിറ്റാമിനുകള്‍ കണ്ടെത്തണമെന്നാണ് എന്റെ അഭിപ്രായം CSPI യുടെ Michael F. Jacobson പറയുന്നു.

– from cspinet

ഒരു അഭിപ്രായം ഇടൂ