കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു

കെനിയയിലെ ഒരു കമ്പനി 300 MW വൈദ്യുതി കാറ്റില്‍ നിന്ന് ശേഖരിക്കാന്‍ പദ്ധതിയിട്ടു. Turkana Wind Power കാറ്റാടി പ്രൊജക്റ്റുകളുടെ സാദ്ധ്യതാ പഠനം കഴിഞ്ഞ 4 വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. കെനിയക്ക് വേണ്ടതിന്റെ നാലിലൊന്ന് വൈദ്യുതിയാണ് ഇത്. അവിടുത്തെ മൊത്തം വൈദ്യുതി ആവശ്യകത ഇപ്പോള്‍ 1,200 MW ആണ്. അത് 8% എന്നതോതില്‍ വളരുന്നു. ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ കാറ്റ്, ഭൗമതാപോര്‍ജ്ജം എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ‍

850 kw ശേഷിയുള്ള 360 കാറ്റാടികള്‍ സ്ഥാപിക്കാനാണ് കമ്പനികള്‍ ഉദ്ദേശിക്കുന്നത്. ഡന്‍മാര്‍ക്കിലെ Vestas Wind Systems A/S ആണ് കാറ്റാടി നിര്‍മ്മിക്കുന്നത്. 426 km നീളത്തില്‍ വൈദ്യുതലൈനുകള്‍ Loiyangalani ല്‍ നിന്ന് Suswa വരെ നിര്‍മ്മിക്കുന്നുണ്ട്. അവിടെ നിന്ന് ദേശീയ ഗ്രിഡ്ഡിലേക്ക് അതിനെ ബന്ധിപ്പിക്കും.

400 kv ഇരട്ട് സര്‍ക്യൂട്ട് ലൈനിന് 1,000 MW കടത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ ദേശിയ ഗ്രിഡ്ഡിന് 400 MW കടത്തല്‍ ശേശിയേയുള്ളു. ഗ്രിഡ്ഡിന് ശക്തി കൂടുന്നതിനനുസരിച്ച് ഉത്പാദനം കൂട്ടാനാണ് കമ്പനിയുടെ പരിപാടി. അവര്‍ സര്‍ക്കാരുമായി power purchase agreement (PPA) ഒപ്പുവെച്ചുകഴിഞ്ഞു.

കിഴക്കേ ആഫ്രിക്കയില്‍ ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് Kenya Electricity Generating Company ആണ്. ജലവൈദ്യുതിയും ഭൗമതാപവും ആണ് അവരുടെ പ്രധാന സ്രോതസ്സ്.

– from enn

ഒരു അഭിപ്രായം ഇടൂ